admin@10vision

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസുകാരൻ മരിച്ചു.

പാലക്കാട്: പാലക്കാട് നെല്ലായയിൽ കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസുകാരൻ മരിച്ച. ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എൻ യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ആഷിക്.

Read More

നാദാപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തർക്കം. സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്:നാദാപുരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തർക്കം. സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി, സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റ. നാദാപുരം പതിനൊന്നാം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടുവെന്നാരോപിച്ച് പാർട്ടി പ്രവർത്തകനായ ഭവിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സജീവന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചുവെന്നാണ് ആരോപണം. “ഭവിലാഷിനും രക്ഷിതാക്കൾക്കും സജീവനും ഒപ്പമെത്തിയ പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സജീവന് സ്ഥാനാർത്ഥിയാക്കാനായിരുന്നു ആലോചനയെങ്കിലും ഭവിലാഷ് ഇടപെട്ട് ദിലീപ് എന്നയാളെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപിച്ചായിരുന്നു തർക്കവും സംഘർഷവുമുണ്ടായത്.

Read More

ബാലികയെപീഡിപ്പിച്ച ബി.ജെ.പി നേതാവ് കുറ്റക്കാരൻ.

പാലത്തായിയിയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി ജെ പി നേതാവ് കെ പത്മരാജന്‍ കുറ്റക്കാരനാണെന്ന്‌ കോടതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞു. കേസില്‍ തലശ്ശേരി പോക്സോ പ്രത്യേക കോടതി നാളെ ശിക്ഷാ വിധി പ്രസ്താവിക്കും. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് പത്മരാജന്‍. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. യു പി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് 2020 മാര്‍ച്ച് 17നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. 2021ല്‍ ഡി വൈ…

Read More

എസ് ഐ ആര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി; നടപടികള്‍ അവസാനിപ്പിച്ചു.

കൊച്ചി:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നീട്ടിവെക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ ഇടപെടാതെ ഹൈക്കോടതി. ഹരജിയുമായി ബന്ധപ്പെട്ട നടപടികള്‍ കോടതി അവസാനിപ്പിച്ചു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എസ് ഐ ആര്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നായിരുന്നു…

Read More

കേരളത്തിൽ കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കനത്ത മ‍ഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മ‍ഴക്ക് സാധ്യ പ്രവചിച്ചു.ഇന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ  അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട്. നവംബർ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18 ന് കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read More

ബീഹാർ ഫലം ; സ്ത്രീകളുടെ എകൗണ്ടിൽ പണം നിക്ഷേപിച്ചു, കമ്മീഷൻ മൗനിയായി. ഗെഹ് ലോട്ട് .

പറ്റ്ന :ബിഹാർ തെരഞ്ഞെടുപ്പ്ൽ സ്ത്രീകൾക്ക് ലഭിച്ച ബാങ്ക് നിക്ഷേപവും ഉയർന്ന പോളിങ്ങും എൻ.ഡി.എയെ തുണച്ചു. തെരഞെടുപ്പ് ഫലം നിരാശപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട്. സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 ആണ് ഫലത്തെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിഷേധിച്ചുവെന്നായിരുന്നു എൻഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ…

Read More

ബീഹാർ ;എൻ ഡി എ 163 , മഹാസഖ്യം 77

പറ്റ്ന :വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ലീഡ് 163 കടന്ന് എൻഡിഎ. 77 സീറ്റില്‍ മഹാസഖ്യവും ലീഡുമായി മഹാസഖ്യവും നില മെച്ചപ്പെടുത്തി. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മുതൽ എൻഡിഎ മുന്നേറ്റം പ്രകടമായിരുന്നു. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ ലഖിസരായ് മണ്ഡലത്തിൽ പിന്നിലാണ്. എക്‌സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കം വേട്ടെണ്ണി കഴിഞ്ഞാലും ഉണ്ടാവും എന്ന പ്രതീക്ഷ ആദ്യമുതൽ എൻഡിഎ പങ്കുവെച്ചിരുന്നു. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയാണ് മഹസഖ്യം…

Read More

ബീഹാർ തെരഞെടുപ്പ് ; എൻ ഡി.എ മുന്നിൽ.

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന ഫലം എൻ.ഡി. എ മുന്നിട്ടു നിൽക്കുന്നു. NDA 132 RJD 72 CON 5 രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും…

Read More

അൽഫലാഹ് സർവ കലാശാലയുടെ അസോസി യേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി.

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക് മേല്‍ നീരീക്ഷണം ശക്തമാക്കുന്നു. ഹരിയാനയിലെ ഹരീദാബാദിലെ ഈ സര്‍വകലാശാലയുടെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐയു നടപടി. ഔദ്യോഗിക വെബ്‌സൈറ്റ് ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും എഐയുവിന്റെ ലോഗോ ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ, നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിക്ക്…

Read More

ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതി ഉമര്‍ നബിയുടെ വീട് തകര്‍ത്ത് സുരക്ഷാ സേന.ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉമര്‍ നബിയും കുടുംബവും താമസിച്ചിരുന്ന വീടാണ് തകര്‍ത്തത്. ഐഇഡി ഉപയോഗിച്ചാണ് വീട് തകര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് വീട് തകര്‍ത്തതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിശദീകരണം. അതേസമയം സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോക്ടര്‍ അദീലിന്റെ സഹോദരന്‍ മുസഫറിന് പാക് ബന്ധമുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിന് പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായി…

Read More