AI girlfriend

admin@10vision

ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ 2 ലക്ഷം കവർന്ന മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട് : ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണ്ണവും ലാപ്ടോപ്പും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ കവർച്ച നടത്തിയ മൂന്ന് ബിഹാർ സ്വദേശികൾ അറസ്റ്റിൽ. ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് പ്രതികൾ വലയിലായത്. വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിനാണ് കവർച്ചയ്ക്ക് ഇരയായത്. മംഗളൂരുവിൽ നിന്ന് വടകരയിലേക്ക് മലബാർ എക്സ്പ്രസ്സിൽ യാത്ര…

Read More

അഫ്ഘാനിസ്ഥാൻ ആശുപത്രിയിൽ പാകിസ്ഥാൻ ബോംബിട്ടു 400 പേർ മരിച്ചു.

കാബൂൾ : അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400 പേർ മരിച്ചു നൂറുകണക്കിന് പേർക്ക് പരിക്കേറ്റു ഇതിന് കാരണം പാകിസ്ഥാൻ സൈന്യമാണെന്ന് അഫ്ഗാനിസ്ഥാൻ ഉദ്യോഗസ്ഥർ ആരോപിച്ചു. മരണസംഖ്യ ഇതുവരെ 400 ൽ എത്തിയതായും 250 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഈ അവകാശവാദം തെറ്റാണെന്നും…

Read More

കൂട്ടമായി പ്രാർത്ഥന നടത്തുന്ന ഹിന്ദുക്കൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമോ? വീടുകളിൽ നമസ്കാരം തടഞ്ഞ യു.പി സർക്കാരിനോട് അലഹബാദ് ഹൈക്കോടതി.

അലഹബാദ് : ഉത്തർപ്രദേശിലെ സ്വകാര്യ വസതികളിൽ നമസ്കാരം നടത്തുന്നതിനെതിരെ യു.പി സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതി സുപ്രധാന ഭരണഘടനാ ചോദ്യങ്ങൾ ഉന്നയിച്ചു. വാദത്തിനിടെ സ്വന്തം വീടുകളിൽ കൂട്ടമായി പ്രാർത്ഥന നടത്തുന്ന ഹിന്ദുക്കൾക്ക് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയുമ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സംഭാൽ ജില്ലയിൽ റംസാൻ സമയത്ത് നമസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസ് അതുൽ ശ്രീധരനും ജസ്റ്റിസ്…

Read More

ക്യൂബയെ ഏതെങ്കിലും രൂപത്തില്‍ ‘കൈക്കലാക്കാന്‍’ തനിക്ക് സാധിക്കുമെന്നും, ആ രാജ്യത്തിന്മേല്‍ തനിക്ക് ‘എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും’ ട്രംപ്

വാഷിംഗ്ടടൺ:അയല്‍രാജ്യമായ ക്യൂബയ്ക്കെതിരെ തന്റെ നിലപാടുകള്‍ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയെ ഏതെങ്കിലും രൂപത്തില്‍ ‘കൈക്കലാക്കാന്‍’ തനിക്ക് സാധിക്കുമെന്നും, ആ രാജ്യത്തിന്മേല്‍ തനിക്ക് ‘എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും’ ട്രംപ പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പരാമര്‍ശം. ഓവല്‍ ഓഫീസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ക്യൂബയെ മോചിപ്പിക്കണോ അതോ പിടിച്ചെടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. സത്യം പറഞ്ഞാല്‍ എനിക്ക് അവിടെ എന്തും…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടുത്തം

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടച്ചു. ഒന്നാം നിലയിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് തീപിടിച്ചു. പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിച്ചു. ഷോർട്ട് സർകീറ്റാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തി. വൈകാതെ തീ നിയന്ത്രിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർജിക്കൽ ഐസിയുവിനു സമീപമാണ് തീപിടിത്തമുണ്ടായത്. 32 രോഗികളെ ഒഴിപ്പിച്ചു. ഇവരെ മറ്റ് ഐസിയുവിലേക്ക് മാറ്റി. ജീവനക്കാരെയും സ്ഥലത്തുനിന്ന് മാറ്റി. മറ്റ് സ്ഥലങ്ങളിലേക്ക് തീപടർന്നിട്ടില്ല.

Read More

സി പി എം ലെ ഗോവിന്ദ രസം ; വീണ്ടും പടിയിറക്കം: പടിയടച്ച് പിണ്ഡം വെച്ച പാര്‍ട്ടിയിലേക്ക് ഇനിയില്ല, ഗോവിന്ദന്‍റെ വാക്കും പുച്ഛിച്ചുള്ള ചിരിയും വേദനയുണ്ടാക്കി’ – എ സുരേഷ്

പാലക്കാട്: കോൺഗ്രസിൽനിന്ന് ഇന്നുതന്നെ അംഗത്വം സ്വീകരിക്കുമെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. യുഡിഎഫ് വാഗ്ദാനം ചെയ്ത മലമ്പുഴ മണ്ഡലത്തിൽ ഇന്ന് തന്നെ പ്രചാരണം തുടങ്ങുമെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. പല തവണ അപ്പീൽ നൽകിയിട്ടും എന്തുകൊണ്ട് പാർട്ടിയിലേക്ക് തന്നെ തിരിച്ചെടുത്തില്ലെന്ന് ചോദിച്ച മാധ്യമങ്ങളോട് നൂറ് തവണ അപ്പീൽ കൊടുത്താലും തന്നെ തിരിച്ചെടുക്കില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. അദ്ദേഹത്തിന്റെ ആ വാക്കും…

Read More

കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു

തൃശൂർ :  കിണറ്റില്‍ വീണ മകനെ രക്ഷിക്കാന്‍ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ച. വടക്കാഞ്ചേരി വാരിയത്ത് വളപ്പില്‍ വീട്ടില്‍ മാരാത്ത് കുന്ന് സ്വദേശി വിഷ്ണുവാണ് (33) മരിച്ചത്. മൂന്ന് വയസുകാരനായ മകനെ അയല്‍വാസിയായ യുവാവ് കിണറ്റില്‍ ചാടി രക്ഷപെടുത്തി. വൈകീട്ട് 6 മണിയോടെയാണ് സംഭവം. കുട്ടിയെ തുടര്‍ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിനെ വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിൽ 170 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ

ന്യൂയോർക്ക്: ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിൽ 170 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് അമേരിക്ക ഉത്തരവാദിയാണെന്ന് ആംനസ്റ്റി ഇന്റർനാഷണ പുതിയ അന്വേഷണത്തിൽ പറഞ്ഞു, ആക്രമണത്തിന് ഉത്തരവാദിത്തം ആവശ്യപ്പെട്ടു. ഫെബ്രുവരി 28 ന് തെക്കൻ നഗരമായ മിനാബിലെ സ്‌കൂളിൽ നടന്ന ആക്രമണത്തിൽ യുഎസ് നിർമ്മിത ടോമാഹോക്ക് മിസൈൽ ഉപയോഗിച്ചിരിക്കാമെന്ന് മനുഷ്യാവകാശ സംഘടന തിങ്കളാഴ്ച പറഞ്ഞു. ഈ സംഘർഷത്തിൽ യുഎസ് സേന മാത്രമാണ് ഒമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്നത്, അവ കൃത്യതയോടെ നയിക്കപ്പെടുന്ന മിസൈലുകളുമാണ്, അവർ പറഞ്ഞു. ഉപഗ്രഹ ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ,…

Read More

നെതന്യാഹു മരിച്ചു എന്ന കിംവദന്തികൾക്കിടയിൽ വീണ്ടും വീഡിയോയുമായി നെതന്യാഹു

ജറുസലേം: നെതന്യാഹു മരിച്ചു എന്ന കിംവദന്തികൾക്കിടയിൽ വീണ്ടും വീഡിയോയുമായി നെതന്യാഹ നേരത്തെ പുറത്തുവിട്ട വീഡിയോ എ.ഐ നിർമ്മിതമാണെന്ന നെറ്റിസൺസ് ആരോപണത്തിനിടെയാണ് മൂന്നാമത്തെ വീഡിയോയുമായി രംഗത്ത് വന്നത് നെതന്യാഹു ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ പുറത്തു വിട്ട കഫേയിൽ കോഫി കുടിക്കുന്ന വിഡിയോയും എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങൾക്കിടെയാണ് സമൂഹമാധ്യമമായ എക്സിൽ പുതിയ വിഡിയോ പങ്കുവെച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്ത് വന്നത്. ജറുസലേമിലെ കഫേയിൽ നെതന്യാഹു കോഫി കുടിക്കുന്നതായി കാണിക്കുന്ന വിഡിയോ, എ.ഐ (നിർമിത ബുദ്ധി) നിർമിതമാണെന്ന്…

Read More

സി.പി. എം ൽ ഗോവിന്ദപ്പോര് പുറത്തേക്ക് എം.വി ​ഗോവിന്ദൻ്റെ ഭാര്യ ശ്യാമളത്ത് സീറ്റ് കൊടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി.കെ ഗോവിന്ദൻ

കണ്ണൂർ:സി.പി. എം ൽ ഗോവിന്ദപ്പോര് പുറത്തേക്ക് എം.വി ​ഗോവിന്ദൻ്റെ ഭാര്യ ശ്യാമളത്ത് സീറ്റ് കൊടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി.കെ ഗോവിന്ദ. തനിക്ക് ശേഷം തൻ്റെ ഭാര്യ എന്ന നിലപാടാണ് എം.വി ​ഗോവിന്ദന്. ശ്യാമളയെ സ്ഥാനാർഥി ആക്കാൻ ആസൂത്രിത നീക്കം നടന്നതായും ടി.കെ ഗോവിന്ദൻ. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. കെ ശൈലജ നിയമസഭയിൽ വേണമെങ്കിൽ ജയിക്കുന്ന സീറ്റിൽ അല്ലെ മത്സരിപ്പിക്കേണ്ടതെന്നും ടീച്ചറെ നാടുകടത്തുകയും…

Read More