AI girlfriend

admin@10vision

അബൂദബിയിൽ മിസൈൽ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.

അബൂദബി: അബൂദബിയിലെ അൽ ബാഹിയ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശ കൊല്ലപ്പെട്ടു. വാഹനത്തിന് മുകളിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായതെന്ന് അബൂദബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുഎഇയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നേരത്തെ ഉണ്ടായ ആക്രമണങ്ങളിൽ യുഎഇ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറുപേർ കൊല്ലപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു….

Read More

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം ; പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി.

കോഴിക്കോട്:കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിൽ പുനരന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ട് തലശ്ശേരി സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. നിലവിലെ അന്വേഷണ സംഘത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്ന ഈ തീരുമാനം, കേസിൽ നീതി തേടുന്ന കുടുംബത്തിന് വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി പ്രശാന്ത് എന്നയാൾ…

Read More

പാലക്കാട് ഹോട്ടൽ വ്യവസായി സിപിഎം സ്വതന്ത്രൻ? കോൺഗ്രസിനായി രമേഷ് പിഷാരടി

പാലക്കാട് ഹോട്ടൽ വ്യവസായിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ ആലോചനയുമായി സിപിഎം. എൻ.എം.ആർ. റസാഖിന്റെ പേരാണ് പാർട്ടി പരിഗണനയിൽ. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. രമേഷ് പിഷാരടിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രനാകും ബിജെപിക്കായി മത്സരിക്കുന്നത്. കോൺഗ്രസിനു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്ട് രമേഷ് പിഷാരടിക്ക് വിജയിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. കഴിഞ്ഞ തവണ സിപിഎമ്മിനായി മത്സരിച്ച പി.സരിനെ ഇത്തവണ പരിഗണിച്ചില്ല. മത്സരിക്കാനില്ലെന്ന് സരിനും പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന. യുവതികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ…

Read More

ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയം

നയഡെൽഹി:നാല് പതിറ്റാണ്ട് പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്ര റെയിൽവേ മന്ത്രാലയ. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കുന്ന പരിഷ്കരിച്ച സംവിധാനം നിലവിൽ വരുന്നതോടെ, ഇപ്പോഴത്തെക്കാൾ അഞ്ചിരട്ടി വേഗത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. യാത്രക്കാർക്ക് കൂടുതൽ സുഗമവും വേഗതയേറിയതുമായ സേവനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദൂരയാത്ര ചെയ്യുന്ന ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകൾ സ്റ്റേഷനിൽ വന്ന് ബുക്ക് ചെയ്യാനായി നിലവിലുള്ള സോഫ്റ്റ്‌വെയർ വ‌‍‌‌ർഷങ്ങൾ പഴക്കമുള്ളതാണ്. ഇത് പൂർണമായി മാറ്റി പുതിയ…

Read More

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കിളിമാനൂർ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുല്ലയിൽ സ്വദേശികളായ അഭി, അഭിഷേക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കിളിമാനൂർ നഗരൂരിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നയുടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്….

Read More

മലപ്പുറം കരുളായിയിൽ നാടിനെ നടുക്കി കൊലപാതകം; അമ്മായി അമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: നാടിനെ നടുക്കി കൊലപാതക. മലപ്പുറം ജില്ലയിലെ കരുളായിൽ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ അമ്മായിമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു

Read More

ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം

കാളികാവ്: വിവാഹംകഴിഞ്ഞ് മൂന്നാംമാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബ രംഗത്ത്. കാളികാവ് പള്ളിശ്ശേരി പൂതനാലി റഷീദയുടെയും അശ്‌റഫിന്റെയും മകൾ നാദിയ (20) ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഏറുന്നത്. 2025 ഒക്ടോബർ 20-നായിരുന്നു നാദിയയുടെ വിവാഹം. 2026 ജനുവരി 29-ന് പുലർച്ചെ നാദിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നൂവെന്ന് ഭർത്തൃവീട്ടുകാർ പറഞ്ഞു. മകൾ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നുംനാദിയയുടെ മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ…

Read More

മുനമ്ബത്തെ വഖഫ് ഭൂമി സമരസമിതിയില്‍ പിളർപ്പ്.

കൊച്ചി: 414ദിവസമായി തുടരുന്ന മുനമ്ബത്തെ വഖഫ് ഭൂമി സമരസമിതിയില്‍ പിളർപ്പ്.സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാനുള്ള ഭൂസംരക്ഷണ സമിതിയുടെ തീരുമാനത്തെ എതിർത്ത് ഒരു വിഭാഗം നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഈ വിഭാഗത്തിന് ബി ജെ പി പിന്തുണ നല്‍കും. വഖഫ് പരിധിയില്‍ നിന്ന് ഭൂമി പൂർണ്ണമായും ഒഴിവാക്കുകയും ക്രയവിക്രയ അവകാശം ലഭിക്കുകയും ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നാണ് വിമത വിഭാഗത്തിൻ്റെ നിലപാട്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള ചതിയാണെന്നും ചിലരുടെ മാത്രം അജണ്ടയാണെന്നും ഇവർ ആരോപിച്ചു….

Read More

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 86 സീറ്റുകളിൽ മത്സരിക്കും.

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. 86 സീറ്റുകളിളിലാണ് സിപിഎം മത്സരിക്കുന്നത്. 56 എംഎൽഎമാർ ഇത്തവണയും മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തവണയും ധർമ്മടത്ത് മത്സരിക്കും. കെ.കെ ശൈലജ പേരാവൂരിലും പി.രാജീവ് കളമശ്ശേരിയിലും ജനവിധി തേടും. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നും പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിടും. മഞ്ചേശ്വരം – കെ ആർ ജയാനന്ദ, ഉദുമ – സി എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ…

Read More

അഞ്ചിടത്ത് നിയമ സഭ തെരഞെടുപ്പ് പ്രഖ്യാപിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്

തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പ് കേരളത്തിനൊപ്പം നടക്കും. അസം- ഏപ്രില്‍ 9, ഫലപ്രഖ്യപനം മെയ് 4 കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4 പുതുച്ചേരി- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4 തമിഴ്നാട്- ഏപ്രിൽ 23, ഫലപ്രഖ്യാപനം മെയ് 4 ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29, ഫലപ്രഖ്യാപനം മെയ് 4 കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം…

Read More