AI girlfriend

admin@10vision

യുജി, പിജി പഠനം: സ്കോളർഷിപ്പിന് അപേക്ഷ 28 വരെ

തിരുവനന്തപുരം :സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ബിരുദ, പിജി പഠനത്തിനു നൽകുന്ന സ്കോളർഷിപ്പിന് 28 വരെ അപേക്ഷിക്കാം. സയൻസ്/ സോഷ്യൽ സയൻസ്/ ഹ്യുമാനിറ്റീസ്/ ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിലവിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ഒന്നാം വർഷം പഠിക്കുന്നവരും അർഹരാണ്. 12–ാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരിക്കൽ തിരഞ്ഞെടുക്കപ്പെട്ടാൽ ബിരുദപഠന കാലത്ത് എല്ലാ വർഷവും പിജി കാലയളവിലും സ്കോളർഷിപ് ലഭിക്കും….

Read More

ലോക ചരിത്ര സമ്മേളനത്തിന് സാക്ഷ്യം വഹിച്ച് സമസ്ത നൂറാം വാർഷിക പരിപാടികൾ സമാപിച്ചു.

കുണിയ: ആത്മീയ തേജസുകളുടെ തൂവെള്ള സാഗരമായി മാറിയ കാസർകോട് കുർണിയയിൽ ഒഴുകി എത്തിയത് പതിനായിരങ്ങൾ. ലോക ചരിത്ര സമ്മേളനത്തിന് സാക്ഷ്യം വഹിച്ച് സമസ്ത നൂറാം വാർഷിക പരിപാടികൾ സമാപിച്ചു കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. അക്ഷരാർഥത്തിൽ ഒരൊറ്റ സമ്മേളനം കൊണ്ട് ആരുമറിയാതിരുന്ന കാസർകോട് ജില്ലയിലെ കുണിയ ഗ്രാമം ലോക ചരിത്രത്തിന്റെ ഭാഗമായി. ഇന്നലെ പ്രഭാതം മുതൽ എല്ലാ വഴികകളും കുണിയയിലേക്ക് ഒഴുകുകയായിരുന്നു. ഉച്ചയോടെ കുണിയയിലെ പൊതുമ്മേളന നഗരിയായ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സമസ്ത പ്രവർത്തകർ എത്തിത്തുടങ്ങി….

Read More

കാറിൻ്റ അമിത വേഗത ;പിതാവും മകനും സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. പിതാവ് മരിച്ചു മകന് ഗുരുതര പരിക്ക്

പാലക്കാട്: കാറിൻ്റ അമിത വേഗത പിതാവും മകനും സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. പിതാവ് മരിച്ചു മകന് ഗുരുതര പരിക്ക്

Read More

സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച്‌ കുടുംബം.

കൊച്ചി:സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്നും അദ്ദേഹത്തിന് നീതിവേണമെന്നും ആരോപിച്ച്‌ കുടുംബം.ലാമയുടെ മരണം വെറുമൊരു മിസിംഗ് കേസായി കാണരുതെന്നും അദ്ദേഹത്തിന്റേത് കൊലപാതകമാണെന്നും ലാമയുടെ ഭാര്യ പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ തന്റെ ഭർത്താവിനെ വേണ്ട വിധത്തില്‍ പരിചരിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സൂരജ് ലാമയുടെ മൃതദേഹം കളമശേരി ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബത്തിന്റെ വിശ്വാസപ്രകാരമുള്ള ചടങ്ങുകളനുസരിച്ചായിരുന്നു സംസ്‌കാരം. മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡിഎൻഎ ഫലം കഴിഞ്ഞ ദിവസമാണ്…

Read More

എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽകി

കുന്ദമംഗലം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥക്ക് പുവ്വാട്ടു പറമ്പിൽ സ്വീകരണം നൽക. പ്രവർത്തകർ ആഘോഷം പൂർവ്വം ജാഥയെ വരവേറ്റു. മൂന്നാം വരവിന് മുന്നൊരുക്കം എന്ന ബാനർ ഉയർത്തിയാണ് ജാഥയെ കുന്നമംഗലം മണ്ഡലം സ്വീകരിച്ചത്. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി . എം എൽ എ ഷാളണിയിച്ചും മെമെൻ്റോ ഉപഹാരമായി നൽകിയും എം വി ഗോവിന്ദനെ സ്വീകരിച്ചു . പി കെ പ്രേമനാഥ്…

Read More

പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിക്കണം.

കാസർകോട്: പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളന പ്രമേയം ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ഈദുൽ ഫിത്വർ( ചെറിയ പെരുന്നാള്‍) ഈദുൽ അദ്ഹ(ബലി പെരുന്നാള്‍) എന്നിവയുമായി ബന്ധപ്പെട്ട് നിലവിൽ നൽകിവരുന്ന അവധി ദിനങ്ങൾ അപര്യാപ്തമാണ്. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും മതപരമായ കർമ്മങ്ങളിൽ ഏർപ്പെടുന്നതിനും ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിലവിലെ ഒന്നോ രണ്ടോ ദിവസത്തെ അവധി ഒട്ടും സഹായകരമല്ല. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ആഗോളതലത്തിൽ ഈദ് ആഘോഷങ്ങൾക്കായി…

Read More

മീനെന്താ ? ചൂരമറുപടി കേട്ടതും പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയി

തിരുവനന്തപുരം: മീനെന്താ ? ചൂരമറുപടി കേട്ടതും പിണറായി ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് പിണറായി വിജയൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോയെന്ന പരാമർശത്തിൽ ഉറച്ച് സിപിഐ നേതാവ് സി.ദിവാകരൻ. ‘ജാഥയില്‍ ക്യാപ്റ്റനായിരുന്ന പിണറായിയുടെ കൂടെ രാവും പകലും ഞാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ആനത്തലവട്ടം ആനന്ദന്റെ വീട്ടിലാണ് ഭക്ഷണം കഴിക്കാനെത്തിയത്. എന്ത് മീനാണ് ഇതെന്ന് പിണറായി ചോദിച്ചെന്നും ചൂരയെന്ന് മറുപടി കേട്ടപ്പോൾ ഭക്ഷണം കഴിക്കാതെ ഇറങ്ങി പോയെന്നുമാണ് ദിവാകരന്‍ പറഞ്ഞത്. എന്നാല്‍…

Read More

ബാനർ കെട്ടിയ തർക്കം; പ്ലസ്ടു വിദ്യാർത്ഥിക്ക് നേരെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദനം

തിരുവനന്തപുരം:  കല്ലമ്പലം കടുവപള്ളി കെ.ടി.സി.ടി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പ്ലസ് വൺ വിദ്യാർത്ഥികളുടെ ക്രൂരമായ മർദ്ദന. മർദ്ദനമേറ്റ പ്ലസ് ടു വിദ്യാർത്ഥി സൈദലിയുടെ ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. ഫെബ്രുവരി 22-ന് പരീക്ഷ കഴിഞ്ഞ് ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ ശേഷം ശുചിമുറിയിലേക്ക് പോകുന്ന വഴിയിലാണ് സൈദലിക്ക് മർദ്ദനമേറ്റത്. പത്തോളം പ്ലസ് വൺ വിദ്യാർത്ഥികളാണ് സൈദലിയെ മർദ്ദിച്ചത്. അഞ്ച് മാസം മുൻപ് ഒരു ബാനർ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു….

Read More

ശബരിമല സ്വർണ്ണ ക്കൊള്ള; പോറ്റിയുമായുള്ള ബന്ധം കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു.

തിരുവനന്തപുരം:  ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധ നിഷേധിച്ച കടകംപള്ളി സുരേന്ദ്രനെ പ്രതിരോധത്തിലാക്കി പുതിയ ചിത്രങ്ങൾ. പോറ്റിയുടെ കുടുംബത്തോടൊപ്പം മുൻ മന്ത്രി സമയം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ഔദ്യോഗികമായ ബന്ധങ്ങൾ മാത്രമേയുള്ളൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ ഈ വാദത്തെ ചോദ്യം ചെയ്യുന്നതാണ്. വെറുമൊരു ഔദ്യോഗിക കൂടിക്കാഴ്ചയല്ല, മറിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടന്ന സ്വകാര്യ ചടങ്ങുകളിലും കുടുംബ സംഗമങ്ങളിലും കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തതായാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്

Read More

ലോക റെക്കോർഡ് തിളക്കത്തിൽ സൈനബ; എടവണ്ണപ്പാറയിൽ ഗംഭീര സ്നേഹാദരം

എടവണ്ണപ്പാറ: മെന്റലിസം, ഹിപ്നോട്ടിസം എന്നീ മേഖലകളിൽ ഗവേഷണം നടത്തി ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ‘റോപ്പ് എസ്‌കേപ്പ്’ എന്ന മായാജാല വിദ്യയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയ സർട്ടിഫൈഡ് ഹിപ്നോ ട്ടിസ്റ്റും എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായി വനിതാ വിംഗ് ഭാരവാഹിയും കൂടിയായ സൈനബ സലാമിന്   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ്  ‘സ്നേഹാദരം’നൽകി​ എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ വെച്ച് നടന്ന  ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ്…

Read More