AI girlfriend

admin@10vision

ഇന്ത്യയിൽ പാചക വാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാ നങ്ങൾക്ക് നിർദ്ദേശ വുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയിൽ പാചക വാതക പ്രതിസന്ധി രൂക്ഷ പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം. സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര സെക്രട്ടറി. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും ആവശ്യം. കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും. പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ​ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം റീഫണ്ട് നൽകുന്നത് ആലോചനയിലെന്ന് റെയിൽവേ മന്ത്രാലയം….

Read More

ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള മേജർ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ ഇറാൻ മിസൈൽ ആക്രമണം ഇസ്റാഈലിലെ ഊർജ്ജ വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെട്ടു.

ടെൽ അവീവ്:ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള മേജർ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ മിസൈൽ ആക്രമണത്തിൽ ഇസ്റാഈലിലെ ഊർജ്ജ വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെട്ടുടെൽ അവീവിന് ഏകദേശം 45 കിലോമീറ്റർ വടക്ക്, തീരദേശ നഗരമായ ഹദേരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കേന്ദ്രമായ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെൽ അവീവ് മേഖലയുടെ ചില ഭാഗങ്ങളിൽ ഗണ്യമായ വൈദ്യുതി തടസ്സത്തിന് കാരണമായതായി റിപ്പോർട്ടുണ്ട്,…

Read More

ഡൽഹിയിൽ നിന്ന് കാണാതായ 31 കാരനായ വ്യവസായിയുടെ മൃതദേഹം ഹരിയാനയിലെ ഫരീദാബാദിലെവനപ്രദേശത്ത് നിന്ന് കണ്ടെടുത്തു.

ന്യൂഡൽഹി: മാർച്ച് ആദ്യ വാരം കാണാതായ ഡൽഹി സ്വദേശിയായ 31 കാരനായ വ്യവസായി മുഹമ്മദ് ആരിബിന്റെ മൃതദേഹം ചൊവ്വാഴ്ച ഹരിയാനയിലെ ഫരീദാബാദിലെ ഒരു വനപ്രദേശത്ത് നിന്ന് കണ്ടെടുത്തു സ്ക്രാപ്പ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് അരിബ് കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അമർ ഉജാലയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു ബിസിനസ് ഇടപാടിനായി സാധനങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് അരിബിനെ ബല്ലഭ്ഗഡിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയതായി ആരോപിക്കപ്പെടുന്നു. പ്രതി അയാളെ അവിടെ വിളിച്ചുവരുത്തിയെന്നും പിന്നീട് അവിടെ കെട്ടിയിട്ട് കൊലപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു….

Read More

ഹോർമുസ് കടലിടുക്കില്‍ ഇന്ത്യയി ലേക്കുള്ള ചരക്ക് കപ്പലടക്കം നാല് കപ്പലുകൾക്ക് നേരെ ആക്രമണം.

ടെഹ്റാൻ :ഹോർമുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം.ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികള്‍ അറിയിച്ചു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തായ്‌ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും…

Read More

മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഫാറൂഖ് കോളേജ് സ്വദേശിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.

​ബത്തേരി: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ​കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും…

Read More

കാവനൂരിൽ വാഹനാപകടം : പരിക്കേറ്റ ഭാര്യയും ഭർത്താവും മരണപ്പെട്ടു 

എടവണ്ണപ്പാറ: കാവനൂരിൽ കാർ കൈ ബക്കിലിടിച്ച്  ഭാര്യയും ഭർത്താവും മരിച്ചു. വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അസിയും, ഭാര്യ സൗദ യുമാണ് മരിച്ചത്. ഇവർ  സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മിൽ കാവന്നൂരിൽ വെച്ച് കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജിലാണ് സൗദ മൃതദേഹം  ഉള്ളത്. അസിയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ

Read More

വണ്ടൂർ ശാന്തി നഗറിൽ നാല് വയസ്സു കാരനെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി

വണ്ടൂർ :വണ്ടൂർ ശാന്തി നഗറിൽ നാല് വയസ്സുകാരനെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു എന്ന നാലുവയസ്സുകാരനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ കാണാതായ കുട്ടിയെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ.

Read More

കേരളയെ കേരളം എന്നാക്കിയത് എൻഡി‌എ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കൊച്ചി:കേരളയെ കേരളം എന്നാക്കിയത് എൻഡി‌എ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറൈൻഡ്രൈവിൽ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതെന്നും മോദി പറഞ്ഞു. സമുദ്രസംരക്ഷണത്തിനായി ധീവരസഭ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വേദിയിൽ പണ്ഡിറ്റ് കറുപ്പനെയും അനുസ്‌മരിച്ചു. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി ദുരന്തമുഖത്തേക്കിറങ്ങിയ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി കാക്കുന്നവരാണെന്നും മോദി പ്രശംസിച്ചു. ’ഇന്ന്‌ രാവിലെ കേരളത്തിലെത്തിയ ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് മറൈൻഡ്രൈവിൽ നടന്നത്….

Read More

എൽപിജി ക്ഷാമം രൂക്ഷം ; ഹോട്ടലുകൾ പൂട്ടി തുടങ്ങി

കോഴിക്കോട്: ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ ‘അടുക്കള’യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമ അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. കഴി‍ഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൂർണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ…

Read More

എൽ പി ജി ക്ഷാമ ഭീതിയിൽ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു.

ന്യൂഡെൽഹി: യുദ്ധം തീർത്ത പ്രതിസന്ധിയിൽ രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും. “രാജ്യത്ത് ചില ഷോറൂം ശൃംഖലകൾ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ‌ ഇപ്പോഴത് 150ന് അടുത്തായി. അജ്മൽ ബിസ്മി ഷോറൂമുകളിൽ വിൽപന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ‌ മനോരമ ഓൺലൈനിനോട് പറഞ്ഞു. മൈജി…

Read More