ന്യൂയോർക്കിൽ മംമ്‌ദാനി പരാമർശിച്ച നെഹ്റുവിനെ സ്വന്തം രാജ്യത്ത് അപമാനിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ന്യൂയോർക്കിൽ മംമ്‌ദാനി പരാമർശിച്ച നെഹ്റുവിനെ സ്വന്തം രാജ്യത്ത് അപമാനിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാനധി. എൻഡിഎയുടേത് വംശീയ രാഷ്ട്രീയമെന്നും അവർ പറഞ്ഞു. തന്റെ കുടുംബത്തിന്റെ പൈതൃകത്തെ ചോദ്യം ചെയ്യുന്നവർക്ക് രാജ്യത്തിന് വേണ്ടി അവർ സഹിച്ച ത്യാഗങ്ങൾ മനസ്സിലാകുകയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ന്യൂയോർക്കിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ് റാൻ മംദാനി വിജയിച്ചതിന് ശേഷമുള്ള പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ന്യൂയോർക്കിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച മംദാനിയുടെ പ്രസംഗത്തിൽ നെഹ്റുവിനെ ഉദ്ധരിച്ചിരിക്കുന്നു. ലോകമൊന്നടങ്കം ഇന്ത്യയുടെ പ്രഥമ…

