admin@10vision

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചു

കൽപ്പറ്റ:  വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ച. എൻഎം വിജയൻ്റെ മരണമുൾപ്പെടെ ജില്ലയിലെ കോൺ​ഗ്രസിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്ക​ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ ഡി അപ്പച്ചൻ നടത്തിയ പരാമർശം കോൺ​ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എൻ ഡി അപ്പച്ചന്റെ രാജി. വയനാട്ടിലെ കോൺ​ഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേത‍ൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.

Read More

ജയൻ കടലുണ്ടിയുടെ മകൻ ആഷിക് ജയൻ അന്തരിച്ചു.

വെള്ളിപ്പറമ്പ :-  വെള്ളിപ്പറമ്പ് -6/4 –  സർവീസ് സ്റ്റേഷൻ) ജയൻ കടലുണ്ടി ( റിട്ടയേർഡ് SBI ഡപ്യൂട്ടിമാനേജർ ) യുടെ മകൻ ആഷിക് ജയൻ 42 (ബിസിനസ്) അന്തരിച്ചു. അമ്മ -സരോജിനി സഹോദരങ്ങൾ – മിഥുൻ ജയൻ , ബിന്ധ്യ അരുൺ ( എർണാകുളം) സംസ്കാരം  ഇന്ന് ( വ്യാഴം)  ഉച്ചക്ക് – 1 മണിക്ക് മാവൂർ റോഡ് വൈദ്യുത ശ്മശാനത്തിൽ .

Read More

പൊന്നിയിൻ സെൽവൻ-2 സിനിമയിൽ എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി.

ന്യൂഡെൽഹി:പൊന്നിയിൻ സെൽവൻ-2 സിനിമയിൽ എ.ആർ.റഹ്മാൻ റഹ്‌മാനും നിർമാതാക്കളും പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി സിനിമയിലെ ‘വീര രാജ വീര’ എന്ന പാട്ട് ശിവ് സ്തുതി എന്ന ഗാനത്തിന്റെ പകർപ്പാണെന്ന പരാതിയിൽ രണ്ടു കോടി രൂപ കെട്ടിവെക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് സി. ഹരിശങ്കർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. തന്റെ പിതാവ് നാസിർ ഫയീസുദ്ദീൻ ദാഗറും അദ്ദേഹത്തിന്റെ സഹോദരൻ സഹീറുദ്ദീൻ ദാഗറും ചിട്ടപ്പെടുത്തിയ ഗാനമാണ് സിനിമയിൽ…

Read More

പതിനേഴുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു.

ചെന്നൈ: പതിനേഴുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പോലീസ് അറസ്റ്റുചെയ്തു തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള കോളേജ് വിദ്യാർഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി. പ്രായപൂർത്തിയായിട്ടില്ലാത്ത വിദ്യാർഥി 45 വയസ്സുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി വിവാഹിതയായ സ്ത്രീ ബാലനെ പ്രലോഭിച്ച്‌ കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്ന് കണ്ടതിനെത്തുടർന്ന് പോക്സോ ചുമത്തിയാണ് അറസ്റ്റ്.

Read More

ലഡാക്ക് കേന്ദ്രം ചർച്ചക്ക്,സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു.

ലേ: ലഡാക്കിലെ സംഘർഷത്തിന് അയവ് .സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു15 ദിവസം നീണ്ട നിരാഹാര സമരമാണ് വാങ്ചുക് അവസാനിപ്പിച്ചത്. ലേയിൽ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാന പദവിക്കും ഗോത്ര പദവിക്കുമായി ലഡാക്കിൽ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടന്നുവരികയായിരുന്നു. 35 ദിവസത്തെ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോ​ഗ്യപ്രശ്നങ്ങളെ…

Read More

ഓട്ടോയിൽ കാർ ഇടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു.

ബേത്തൂർപാറ :(കാസർകോട്) കാർ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് ഓട്ടോയിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് പരുക്കേറ്റതിനെ തുടർന്ന്  ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. പള്ളഞ്ചിയിലെ അനീഷാണ് (43) മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ബേത്തൂർപാറയിൽ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോയ്ക്ക് പിറകിലാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റിരുന്നു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾക്കായിരുന്നു പരുക്കേറ്റത്. അപകടം നടന്ന ഉടൻ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ആസിഡ് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർകോട്ടെ സ്വകാര്യ…

Read More

സന്നദ്ധ പ്രവർത്തകൻ പെരിങ്ങൊളം മൂസക്കോയയെ ആദരിച്ചു.

കോഴിക്കോട് :മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ അരനൂറ്റാണ്ടിലേറെ ക്കാലമായി വളണ്ടിയറായി സേവനം ചെയ്ത പെരിങ്ങളം മൂസക്കോയയെ കേഷ്വാലിറ്റിയിലെ ടീം വളണ്ടിയേർസിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഇബ്രാഹിം ഒമാനൂർ അധ്യക്ഷത വഹിച്ചു. സലിം കാരന്തൂർ സ്വാഗതം പറഞ്ഞു, വളണ്ടിയർമാരായ ആഷിക് കൊയിലാണ്ടി, മുജീബ് ഒളവണ്ണ, ഷംസീർ വടകര, മുസ്തഫ മേലെടത്ത്, ഇർഷാദ് നരിക്കുനി, സഹീർ കോവൂർ, സമദ്, സുരേഷ് ബാബു, സെറീന, നാജിയ, ഗഫൂർ പതിമംഗലം തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ തുടക്കകാലം മുതലുള്ള അനുഭവങ്ങൾ മറുപടി പ്രസംഗത്തിൽ മൂസകോയ…

Read More

അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസ്: നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:അബ്ദുൾ നാസർ മദനി പ്രതിയായ ബാംഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നിർദ്ദേശം. താജുദ്ദീനായി അഭിഭാഷകൻ ഡോ അലക്സ് ജോസഫ് ആണ് ഹാജരായത്. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടിയാണ് താജുദ്ദീൻ സുപ്രീംകോടതിയെ സമീപിച്ചത്.

Read More

ഊട്ടിക്കും കൊടൈക്കനാലിനും പിന്നാലെ നവംബര്‍ 1 മുതല്‍ വാൽപ്പാറ യാത്രയ്ക്ക് ഇ-പാസ് നിർബന്ധം.

കോയമ്പത്തൂർ :സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം. കോയമ്പത്തൂരിലെ വാൽപ്പാറയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയത്. നവംബര്‍ 1 മുതൽ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നിലവിൽ വരും. ജസ്റ്റിസുമാരായ എൻ സതീഷ് കുമാറും ഡി ഭരത ചക്രവർത്തിയും ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് ഹിൽ…

Read More

അമീബിക് മസ്തിഷ്‌കജ്വരം; നീന്തൽക്കുളം വൃത്തിയാക്കി സൂക്ഷിക്കണം, ലംഘിച്ചാൽ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു വ്യാപിക്കുന്ന സാഹചര്യത്തില്‍ കർശനമായ മലിനീകരണ നിയന്ത്രണ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിര്‍ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നവര്‍ക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനു കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തില്‍ പറയുന്നത്. ജലസ്രോതസുകള്‍ മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്കു കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് അമീബിക്…

Read More