AI girlfriend

admin@10vision

വിവാഹ ചടങ്ങ് കഴിഞ്ഞതും യുവതി കുഞ്ഞിനു ജന്മം നൽകി.

ലഖ്നൊ : വിവാഹ ചടങ്ങ് കഴിഞ്ഞതും യുവതി കുഞ്ഞിനു ജന്മം നൽകി ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് ഈ അസാധാരണ സംഭവം. വിവാഹ ചടങ്ങുകൾ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികൾ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവവേദന തുടങ്ങിയത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമത്തിൽ താമസിക്കുന്ന റിസ്വാൻ അയൽഗ്രാമത്തിലെ യുവതിയെ വിവാഹം ചെയ്തത്. വിവാഹത്തിനു മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് ആചാര പ്രകാരം ഇവരുടെ വിവാഹം നടത്തുകയായിരുന്നു. അതേസമയം, വിവാഹ…

Read More

ഗുജറാത്തില്‍ വാഹനാപകടം. മലയാളി അധ്യാപിക മരിച്ചു

അഹമ്മദാബാദ്:ഗുജറാത്തില്‍ വാഹനാപകടത്തിൽ  മലയാളി അധ്യാപിക മരിച്ച . ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി ബിൻസി റോബിൻ വർഗീസാണ് (41) മരിച്ചത് . ഗുജറാത്തിലെ സൂറത്ത് മാണ്ഡവിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നാസിക്കിൽ നിന്നും സൂറത്തിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഭർത്താവ് റോബിൻ, മകൻ, കാർ ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സൂറത്ത് ബാർഡോളിയിലുള്ള സർദാർ സ്‌മാരക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ മാണ്ഡവി ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…

Read More

എലത്തൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് ക്രൂരമായി , ഒന്നിച്ചു ആത്മഹത്യ ചെയ്യാൻ വിളിച്ചു വരുത്തി കൊല നടത്തി.

കോഴിക്കോട്: യുവതിയുടെ മരണം അസ്വാഭാവികമെന്ന് കരുതി പോലീസ് എടുത്ത കേസ് ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കോഴിക്കോട് എലത്തൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത ക്രൂരമായാണെന്ന് പൊലീസ് യുവതിയുടെ കൊലപാതകത്തിൽ .പ്രതി വൈശാഖ നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 ന് യുവതിയെ വൈശാഖൻ ജോലി സ്ഥലത്ത് വിളിച്ചുവരുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി മാറ്റുകയും ചെയ്തു.കൊലപാതകത്തിന് ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. വൈശാഖനും ഭാര്യയുമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്….

Read More

സർക്കാർ മെഡിക്കൽ കോളേ ജുകളിൽ ഇന്ന് അടിയന്തിര ചികിത്സ വിഭാഗം ഒഴികെ യുള്ള എല്ലാ സേവനങ്ങളും ഡോക്ടർ മാർ ബഹിഷ്ക്കരിക്കും.

കോഴിക്കോട് :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി അടിയന്തര ചികിത്സ വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഡോക്ടർമാർ ബഹിഷ്ക്കരിക്കും ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽധർണയും സത്യാഗ്രഹവും  നടക്കും. രാവിലെ പത്തുമണിക്കാണ് ധർണ ആരംഭിക്കുക.ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡോക്ടർമാർ നേരത്തെ ഉന്നയിച്ച പരാതികളിൽ പരിഹാരം കാണാമെന്ന് സർക്കാർ ഉറപ്പുനൽകി…

Read More

കല്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

വയനാട് :കല്പറ്റയിൽ 16 വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി കല്പറ്റ സ്വദേശി മുഹമ്മദ് നാഫി(18)യെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയുമാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. കഴിഞ്ഞദിവസമാണ് 16-കാരനെ സംഘംചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് 16-കാരനെ കൗമാരക്കാർ വിളിച്ചുവരുത്തി മർദിച്ചത്. 16-കാരനെ ക്രൂരമായി മർദിക്കുന്നതും നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും വളഞ്ഞിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പ്രചരിച്ചത്. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൽ…

Read More

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് രൂക്ഷമായി പ്രതികരിച് കോൺഗ്രസ്

ഉത്തരഖണ്ഡ് :ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ച ക്ഷേത്ര കമ്മിറ്റിയുടെയും ബി.ജെ.പി നേതാവിന്റെയും വിവാദ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ദേവഭൂമിയായ ബദ്രിനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ ഉൾപ്പെടെ 45 ക്ഷേത്രങ്ങളിലേക്ക് അഹിന്ദുക്കളുടെ പ്രവേശനം പൂർണമായും നിരോധിക്കുമെന്ന ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (BKTC) പ്രഖ്യാപനത്തിനെതിരെയാണ് കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇത് വെറും മതപാരമ്പര്യ സംരക്ഷണമല്ല, മറിച്ച് രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ബി.ജെ.പി നേതാവും കമ്മിറ്റി ചെയർമാനുമായ ഹേമന്ത്…

Read More

വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ മാത്രം നല്ല ഭക്ഷണം – പിന്നെ കഥ മാറി. സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂഡൽഹി:  വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ കിട്ടിയത് നല്ല ഭക്ഷണം.പുതിയ പതിപ്പായ വന്ദേഭാരത് സ്ലീപ്പർ ഓടി തുടങ്ങിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഇപ്പോഴിതാ, വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണ നിലവാരം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. വിഐപികൾ യാത്ര ചെയ്ത ഉദ്ഘാടന ദിവസം വന്ദേഭാരത് സ്ലീപ്പറിൽ വിതരണം ചെയ്ത ഭക്ഷണവും സാധാരണജനങ്ങൾക്കായി സർവീസ് തുടങ്ങിയപ്പോൾ നൽകിയ ഭക്ഷണവും തമ്മിലെ വ്യത്യാസം ചൂണ്ടികാട്ടി യാത്രക്കാരൻ പങ്കുവെച്ച ഫോട്ടോയാണ് വൈറലായത്. ഉദയ് ചാറ്റർജി എന്നയാളാണ് രണ്ട് ഭക്ഷണങ്ങളുടേയും ചിത്രങ്ങൾ സഹിതം ഇക്കാര്യം എക്‌സിൽ പോസ്റ്റ് ചെയ്തത്….

Read More

അക്ഷർധാം സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിംകളെ ആറ് വർഷത്തിന് ശേഷം മോചിപ്പിച്ചു.

അഹമ്മദബാദ്:അക്ഷർധാം സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് മുസ്‌ലിംകളെ ആറ് വർഷത്തിന് ശേഷം മോചിപ്പിച്ച അഹമ്മദാബാദ് പോട്ട കോടതി വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അബ്ദുൽ റഷീദ് സുലൈമാൻ അജ്‌മീരി , മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹാഫിസ് ഷെയ്ഖ് , മുഹമ്മദ് യാസിൻ എന്ന യാസീൻ ഭട്ട് എന്നിവർ മോചനം നേടിയത്. പ്രതികൾക്കെതിരെ സുപ്രീം കോടതി പരിശോധിച്ച് തള്ളിക്കളഞ്ഞതിൽ കൂടുതൽ തെളിവുകളൊന്നും സമർപ്പിക്കാനായിട്ടില്ലെന്ന് പ്രത്യേക പോട്ട കോടതി ജഡ്‌ജി ഹേമംഗ് ആർ റാവൽ നിരീക്ഷിച്ചു. വിധിയെ സ്വാഗതം ചെയ്‌ത ജംഇയ്യത്തുൽ…

Read More

ആശുപത്രി അടച്ച് ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി. പ്രതിഷേധം ശക്തമായപ്പോൾ തിരിച്ചു വന്നു.

കൊല്ലം:അഞ്ചലില്‍ ഇഎസ്‌ഐ ആശുപത്രി അടച്ച് ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് പങ്കെടുക്കാനാണ് ആശുപത്രി അടച്ച് ഡോക്‌റും സംഘവും പോയത്. പിന്നാലെ എഐവൈഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാര്‍ ഓഫീസിലെത്തി ഒപ്പിട്ടാണ് കല്യാണത്തിന് പോയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഒടുവില്‍ ജീവനക്കാരന്‍ മടങ്ങിയെത്തി ആശുപത്രി തുറന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ചികിത്സ വൈകിയത് വിവാദമാകുന്നതിന് ഇടയിലാണ് കൊല്ലത്ത് ആശുപത്രി അടച്ചുള്ള ഡോക്ടറുടെ യാത്ര. തിങ്കളാഴ്ചയായിരുന്നു ശ്വാസതടസ്സത്തെ തുടര്‍ന്ന് വിളപ്പില്‍ശാല സ്വദേശിയായ ബിസ്മീര്‍(37) മരിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു…

Read More

ഐക്യം പറയുമ്പോൾ എന്തിനാണ് എൻഡിഎയുടെ നേതാവിനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയക്കുന്നത്. – സുകുമാരൻ നായർ

പെരുന്ന :എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിന്മാറാൻ കാരണം പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ചർച്ച നടത്താൻ വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളിയെ പറഞ്ഞയച്ചതടക്കമുള്ള കാര്യങ്ങൾ സംശയങ്ങൾക്കിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട രണ്ട് ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ പറഞ്ഞത് ശരിയാണ്. എന്നാൽ ഐക്യം ഉന്നയിച്ച ആളുകൾക്ക് രാഷ്ട്രീയ നീക്കമുണ്ടെന്ന് പിന്നീട് മനസിലാക്കി. തുഷാർ വെള്ളാപ്പള്ളി വരേണ്ടതില്ലെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളിയെ അറിയിച്ചിട്ടുണ്ടെന്നും സുകുമാരൻ നായർ…

Read More