admin@10vision

അമീബിക് മസ്തിഷ്‌കജ്വരം; നീന്തൽക്കുളം വൃത്തിയാക്കി സൂക്ഷിക്കണം, ലംഘിച്ചാൽ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌കജ്വരം സംസ്ഥാനത്തു വ്യാപിക്കുന്ന സാഹചര്യത്തില്‍ കർശനമായ മലിനീകരണ നിയന്ത്രണ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. നിര്‍ദേശങ്ങള്‍ മനപൂര്‍വം ലംഘിക്കുന്നവര്‍ക്കെതിരെ 2023ലെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനു കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തില്‍ പറയുന്നത്. ജലസ്രോതസുകള്‍ മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്കു കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് അമീബിക്…

Read More

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആലിലക്കാറ്റ് ഹാപ്പിനസ് പാര്‍ക്ക് ഉദ്ഘാടനം .

കുന്ദമംഗലം :കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്കും സഹായികള്‍ക്കും മാനസിക ഉല്ലാസത്തിനും വിശ്രമത്തിനും ഉപയോഗപ്പെടുത്താന്‍ സംവിധാനിച്ച ആലിലക്കാറ്റ് ഹാപ്പിനസ് പാര്‍ക്ക് നാടിന് സമർപ്പിച്ചു പ്രശാന്ത് പടനിലം നിര്‍മ്മിച്ച ശില്‍പ്പം, നൂറ്റാണ്ടോളം പഴക്കമുള്ള ആലിനോടനുബന്ധിച്ച് തയ്യാറാക്കിയ ഇരിപ്പിടം, ഊഞ്ഞാല്‍, ടൈല്‍സ് പാകി മനോഹരമാക്കിയ തറ, സംരക്ഷണ ഭിത്തി തുടങ്ങിയവ അടങ്ങിയ പാര്‍ക്ക് വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും മാനസികോല്ലാസത്തിന് ഉപയുക്തമാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതിയില്‍ അനുവദിച്ച 7 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പാര്‍ക്കിന്‍റെ ഉദ്ഘാടനം പി.ടി.എ…

Read More

എന്‍.ഡി.എക്കെതിരെ നിലപാടെടുത്തിട്ടുള്ളവര്‍’; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുo: പി.എം.എ സലാം

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നുവെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. രാജ്യത്തുടനീളം ബി.ജെ.പിക്കും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ നിലപാടെടുത്തിട്ടുള്ളവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും പി.എം.എ സലാം പറഞ്ഞു. കഴിഞ്ഞ ഒരുപാട് കാലമായി വെല്‍ഫെയര്‍ പാര്‍ട്ടി സി.പി.ഐ.എമ്മിനോട് ഒപ്പമായിരുന്നു. ഇടതുപക്ഷത്തെയായിരുന്നു അവര്‍ പിന്തുണച്ചിരുന്നതെന്നും പി.എം.എ സലാം പറഞ്ഞു. ന്യൂസ് മലയാളത്തോട് പ്രതികരിക്കവേയാണ് പി.എം.എ സലാമിന്റെ പരാമര്‍ശം. അക്കാലത്ത് സി.പി.ഐ.എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും നല്ല ബന്ധത്തിലായിരുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ എല്ലാ കമ്മിറ്റികളിലും…

Read More

ചമ്രവട്ടത്ത് കാണാതായ പതിനഞ്ച് വയസുകാരനായി അന്വേഷണം ഊർജിതം.

മലപ്പുറം :ചമ്രവട്ടത്ത് കാണാതായ പതിനഞ്ച് വയസുകാരനായി അന്വേഷണം ഊർജിത. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സംഭവത്തിൽ തിരൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടില്‍ ചെറിയ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഷാലിദ് ഇറങ്ങി പോവുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരൂര്‍ ഭാഗത്തേക്കുള്ള ബസില്‍ ഷാലിദ് കയറി പോകുന്നത് വ്യക്തമായിട്ടുണ്ട്. ബസില്‍ കയറുന്നതിന് മുന്‍പ് തൊട്ടടുത്ത കടയില്‍ നിന്ന് കുട്ടി മിഠായി വാങ്ങിയിട്ടുണ്ട്….

Read More

17 വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പി സ്വയം പ്രഖ്യാപിത ആൾ ദൈവം ഒളിവിൽ ; ദല്‍ഹി ആശ്രമ മഠാധിപതിക്കെതിരെ കേസ്,

ന്യൂദല്‍ഹി: ദല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചൈതന്യാനന്ദ സരസ്വതിക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് കമ്മിറ്റി അംഗമാണ് പാര്‍ത്ഥ സാരഥി എന്നറിയപ്പെടുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്ഥാപനത്തിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 4 ന് വസന്ത് കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ…

Read More

ബുഷ്‌റ കൊയിലാണ്ടിക്ക് ഗ്ലോബൽ വിമൻ അവാർഡ്..

കോഴിക്കോട്: ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് മെമ്പറും പ്രമുഖ ചാരിറ്റി പ്രവർത്തകയുമായ ബുഷ്‌റ കൊയിലാണ്ടിയെ ഈ വർഷത്തെ ഗ്ലോബൽ വിമൻ ഇൻസ്പിറേഷൻ അവാർഡിന് തെരഞ്ഞെടുത്തു.. മികച്ച നഴ്സിംഗ് അസിസ്റ്റന്റ് അവാർഡിന് അർഹയായ ബുഷ്‌റ ‘ഒപ്പം കെയർ ഫൗണ്ടേഷൻ’ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. ഈ വർഷത്തെ ഹോപ്പ് ജീവരക്ഷാ പുരസ്കാരവും ബുഷ്‌റയെ തേടിയെത്തിയിരുന്നു. സെപ്റ്റംബർ 28ന് ബാംഗ്ലൂരിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്..

Read More

ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; തടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റു, പ്രതി കോഴിക്കോട് പിടിയിൽ.

കോഴിക്കോട് :ട്രെയിനില്‍ നടന്ന മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട് വച്ച് പിടികൂടി. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം എട്ടിന് കോഴിക്കോട് അറസ്റ്റിലായ സൈഫ് ചൗധരി(40), മുംബൈ കേസിലെയും പ്രതി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുര്‍ള പൊലീസ് കോഴിക്കോട് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആയുര്‍വേദ ഡോക്ടര്‍മാരും ദമ്പതികളുമായ യോഗേഷ് ദേശ്മുഖ്, ദീപാവലി എന്നിവര്‍ ജൂണ്‍ നാലിന് എല്‍ടിടി- നാന്ദേഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്യവേയായിരുന്നു മോഷണശ്രമം…

Read More

പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാല്‍ പിന്നെ പണി തുടങ്ങും; സിനിമയില്‍ ഉപയോഗിക്കുന്ന വ്യാജ കറൻസിയിറങ്ങും, സ്ഥലക്കച്ചവടത്തില്‍ വൻ തട്ടിപ്പ്.

മുവ്വാറ്റുപുഴ: സ്ഥലക്കച്ചവടത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സജിത് കുമാറാണ് പിടിയിലായത്. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം. പണം വെളുപ്പിക്കാനെന്ന പേരില്‍ തട്ടിപ്പ് സ്ഥലക്കച്ചവടത്തിന് പരസ്യം നല്‍കുന്നവരെ ബ്രോക്കർ എന്ന വ്യാജേന ഫോണില്‍ വിളിച്ച്‌ സൗഹൃദം സ്ഥാപിക്കുകയാണ് സജിത്തും കൂട്ടാളി മണിയും ചെയ്തിരുന്നത്. പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാല്‍, വെളുപ്പിക്കാനുള്ള കള്ളപ്പണം കൈവശമുള്ളവരെ അറിയാമെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കമിടും. 15 ശതമാനം കമ്മീഷൻ…

Read More

‘ഗെയിം ഓവർ ഇസ്റാഈൽ ‘ വംശഹത്യ തുടരുന്ന ഇസ്റാഈലിനെ ഫുട്ബാളിൽ നിന്നും വിലക്കാൻ കാമ്പയിൽ.

ന്യൂയോർക്ക്:ഗസ്സയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിനെ അന്താരാഷ്ട്ര ഫുട്‌ബോള്‍ വേദികളില്‍ നിന്നും വിലക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയ്ന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയും യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ യുവേഫയും വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ‘ഗെയിം ഓവര്‍ ഇസ്രഈല്‍’ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. 2026 ഫിഫ ലോകകപ്പിന് ഒരു വര്‍ഷം തികച്ചില്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ക്യാമ്പയ്‌നിന് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, നോര്‍വേ, സ്‌കോട്‌ലാന്‍ഡ്, സ്‌പെയ്ന്‍ തുടങ്ങിയ നാഷണല്‍ ടീമുകള്‍…

Read More

മെസ്സി കൊച്ചിയിൽ പന്തു തട്ടും,, ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി

കൊച്ചി: അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനത്തിന് മുന്നോടിയായി അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്ത.കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, സ്പോൺസർമാർ എന്നിവരും കബ്രേരക്കൊപ്പമുണ്ടായിരുന്നു. , മെസ്സി നവംബർ 15ന് കേരളത്തിൽ, എതിരാളികൾ ഓസ്ട്രേലിയ; അർജൻ്റീന പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും അർജൻ്റീന ടീം കേരളത്തിൽ വരുമെന്ന് ഉറപ്പായെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ക്രമീകരണങ്ങൾ അർജന്റീന ടീമിന് തൃപ്തികരമെന്നും മന്ത്രി അറിയിച്ചു….

Read More