കണ്ണൂരിലെ ഭർതൃവീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ.
ബംഗളരു:കണ്ണൂരിലെ വീട്ടിൽ നിന്നും കർണ്ണാടകയിലെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ. കണ്ണൂർ കല്യാട് ചുങ്ക സ്ഥാനം സ്വദേശി എ.പി. സുഭാഷിൻ്റെ ഭാര്യ ദർഷിത ( 22 )യാണ് കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞദർഷിതയെ കാമുകന്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വെള്ളിയാഴ്ച പകലാണ് കല്യാട്ടെ വീട്ടില്‍ മോഷണം നടന്നത്. രാവിലെ കുടുംബനാഥ സുമതയും ഇളയമകന്‍ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്ക് പോയിരുന്നു. ദര്‍ശിതയുടെ ഭര്‍ത്താവ് സുഭാഷ്…

