AI girlfriend

admin@10vision

കോഴിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കോഴിക്കോട്:  കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. കുതിരവട്ടത്ത് നിന്നും അരയിടത്ത് പാലത്തേക്ക് പോകുന്ന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് 17 കഞ്ചാവ് ചെടികള്‍ എക്സൈസ് കണ്ടെത്തിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ ചെടികള്‍ കോഴിക്കോട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ക‌ഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. സംഭവത്തില്‍ എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

Read More

രാഹുൽ മാങ്കുട്ടത്തിലിന് ആശ്വാസം., രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽൽഎയ്‌ക്കെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകി കോടതി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യത്തെ കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്യുന്നത് വിലക്കിയിരുന്നു. ഈ കേസിൽ വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് വന്ന ഇ മെയിൽ പരാതി പൊലീസിന് കൈമാറുകയായിരുന്നു.

Read More

ശശി തിരൂർ എം.പി ക്ക് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം .

നൂഡൽഹി:കോൺഗ്രസിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന ശശി തിരൂർ എം.പി ക്ക് എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം ഇന്ന് വൈകിട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങാണ് പുരസ്കാരം സമര്‍പ്പിക്കുക. അതേസമയം, പുരസ്‌കാരം സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു. തരൂരിൻ്റെയോ ഓഫീസിനെയോ അറിയിക്കാതെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരത്തെക്കുറിച്ച് തരൂർ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് എംപി ഓഫീസ് അറിയിച്ചു. എന്നാല്‍ പുരസ്കാരത്തെക്കുറിച്ചും ശശി തരൂരിനെ അറിയിച്ചിരുന്നുവെന്നും ജൂറി ചെയര്‍മാര്‍ തരൂരിന്‍റെ വീട്ടില്‍ നേരിട്ട് പോയാണ് അവര്‍ഡിനെക്കുറിച്ച്…

Read More

കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 19കാരിയെ കാണാതായി; രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തലയ്ക്ക് മുറിവേറ്റ നിലയില്‍ മൃതദേഹം! കൊലപാതകമോ?

കൊച്ചി:മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ (19)യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക സംശയത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്ബില്‍ ഷൈജുവിൻ്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. വീട്ടില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍നിന്നാണ് ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരുവില്‍ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയതെങ്കിലും പിന്നീട് തിരികെയെത്തിയില്ല. തുടർന്ന് വീട്ടുകാർ…

Read More

മുസ്‍ലിം ലീഗ് സ്ഥാനാർഥിയെ 3 ദിവസമായി കാണാനില്ലന്ന പരാതിക്ക് ട്വിസ്റ്റ് ….. അവസാനം ഒളിച്ചോട്ടം. ബി.ജെ. പി പ്രവർത്തകനൊപ്പമുണ്ടെന്ന് പോലിസ്.

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് സ്ഥാനാർഥി ഒളിച്ചോടിയതെന്ന് കണ്ടെത്തി. ഇവരെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് പൊലീസ്. അടുത്ത ദിവസം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാകുമെന്ന് ഇവർ അറിയിച്ചുവെന്നും സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് പറഞ്ഞു. ഒൻപതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി. അറുവയെ കാണാതായെന്ന് ബന്ധുവാണ് പരാതി നൽകിയത്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതെത്തുടർന്ന് പൊലീസ് അറുവയെ ബന്ധപ്പെടുകയായിരുന്നു. ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാകാമെന്നുമായിരുന്നു മറുപടി. …

Read More

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.

കോഴിക്കോട് :സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു കലാശക്കൊട്ടിനിടെ മലപ്പുറത്ത് സംഘർഷമുണ്ടായി. എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ലീഗിന്റെ പ്രചാരണ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേയ്ക്ക് വഴിവച്ചതെന്നാണ് ആരോപണം. പൂക്കോട്ടൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. പ്രവർത്തകർ തമ്മിൽ‌ ഉന്തും തള്ളുമുണ്ടായി. കണ്ണൂരിൽ കനത്ത പൊലീസ് സുരക്ഷയിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാശക്കൊട്ട് നടത്തിയത് രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴുജില്ലകളാണ് വ്യാഴാഴ്ച വിധിയെഴുതുന്നത്. ബുധനാഴ്‌ച…

Read More

ചൊക്ലി ഗ്രാമ പഞ്ചായത്ത്  മുസ് ലിം ലീഗ്സ്ഥാനാർഥിയതട്ടിക്കൊണ്ടുപോയതായി പരാതി.

ചൊക്ലി (തലശ്ശേരി): ചൊക്ലി ഗ്രാമ പഞ്ചായത്ത്  മുസ് ലിം ലീഗ്സ്ഥാനാർഥിയതട്ടിക്കൊണ്ടുപോയതായി പരാതി വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയാണ്. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിംലീഗിലെ ടി.പി. അർവയെയാണ് കാണാതായത്. തങ്ങളുടെ സ്ഥാനാർഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ്​ നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാ​ണെന്നും ലീഗ് നേതൃത്വം പറഞ്ഞു. മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി…

Read More

കാരശ്ശേരിയിൽ യൂ ഡി എഫ് -എൽ ഡി എഫ് സംഘർഷം.

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ യൂ ഡി എഫ് -എൽ ഡി എഫ് സംഘർഷം.കാരശ്ശേരി പഞ്ചായത്തിലെ പാറത്തോടാണ് സംഘർഷം. യുഡിഎഫ് പ്രചരണ വാഹനത്തിലെ അനൗൺസറെ സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് പരാതി. യുഡിഎഫിന്റെ പ്രചരണ ബോർഡുകൾ ഇന്നലെ രാത്രി നശിപ്പിച്ചിരുന്നു. സിപിഎം പ്രവർത്തകനെ മർദ്ദിക്കുകയായിരുന്നു എന്നും സംഘർഷം സൃഷ്ടിക്കാൻ പ്രചരണ ബോർഡുകൾ യുഡിഎഫ് സ്വയം നശിപ്പിക്കുകയായിരുന്നുവെന്നും എൽഡിഎഫ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ്

Read More

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മെച്ചപ്പെട്ട പോളി ങ്

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട് വോട്ടെടുപ്പ് 7 മണിക്കൂർ പിന്നിടുമ്പോൾ ആകെ 51.95% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ് (43.54%). ഏറ്റവും കൂടുതൽ പോളിങ് ആലപ്പുഴയിലും (50.02%). കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

Read More

കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി.

ന്യൂഡൽഹി :കേരളത്തിൽ എസ്ഐആർ നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യുമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം 18 വരെ നീട്ടിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ഈ മാസം 18 വരെ കാത്തിരിക്കണമെന്നും കമ്മീഷൻ വാദിച്ചു. എന്നാൽ, ക്രിസ്മസ് അവധി അടക്കം പരിഗണിച്ച് രണ്ടാഴ്ച കൂടി സമയം നൽകണമെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതംഗീകരിക്കാത്ത ചീഫ് ജസ്റ്റിസ്…

Read More