AI girlfriend

admin@10vision

സ്കൂൾ പാചക തൊഴിലാളികൾക്കും ഓണസമ്മാനം; ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും അനുവദിച്ചു

സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് 2025 ജൂലൈ മാസത്തെ ഓണറേറിയവും ഓണം ഫെസ്റ്റിവൽ അലവൻസും വിതരണം ചെയ്യുന്നതിനായി 17,08,13,344 രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025 ജൂലൈ മാസത്തെ പാചക തൊഴിലാളികളുടെ ഓണറേറിയം ഇനത്തിലെ സംസ്ഥാന അധിക വിഹിതമായി (കേന്ദ്ര-സംസ്ഥാന നിർബന്ധിത വിഹിതമായ 1000 രൂപ ഒഴികെ) 15,01,56,494 രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ, 2025 വർഷത്തെ പാചക തൊഴിലാളികളുടെ ഓണം ഫെസ്റ്റിവൽ അലവൻസ് വിതരണം ചെയ്യുന്നതിനായി 2,06,56,850 രൂപയും അനുവദിച്ചു….

Read More

കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റിൽ വീണുവന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികൾ

കൊച്ചി: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയില്‍ കാട്ടാന കിണറ്റിൽ വീണ. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. അതേസമയം, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി വിടില്ലെന്ന് പ്രദേശവാസികൾപറഞ്ഞു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് 15 വയസ് പ്രായമുള്ള ആന വീണതെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ വീണത് നാട്ടുകാര്‍ കണ്ടത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്ത് അക്രമകാരിയായ കാട്ടാന കിണറ്റില്‍ വീണിരുന്നു.ഇതിനെ പിടികൂടി മാറ്റണമെന്ന് നാട്ടുകാര്‍…

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു.

പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിലെ പാർഥിപൻ -സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്.രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു. പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ തൂക്കം.അതേസമയം, ഗർഭിണികൾക്ക് ലഭിക്കേണ്ട പ്രതിമാസസഹായം ലഭിച്ചില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. ആദിവാസി ഉന്നതികളില്‍ ട്രൈബല്‍…

Read More

പ്രസാദം കൊടുക്കാൻ വൈകി ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രജീവനക്കാരനെ 15 പേരടങ്ങുന്ന സംഘം മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ്‌ ഹർദോയി സ്വദേശി യോഗേന്ദ്ര സിങ്ങാ(35)ണ്‌ മരിച്ചത്‌. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അതുൽ പാണ്ഡെ (30)യെന്നയാളെയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയാണ്‌ സംഭവം. പ്രസാദത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വടിയും ഇരുന്പുദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങളിൽ യോഗേന്ദ്ര നിലത്ത് വീണു കിടക്കുന്നതും മൂന്ന് പേരെങ്കിലും വടികൊണ്ട് തുടർച്ചയായി മർദിക്കുന്നുമുണ്ട്. 15 വർഷമായി ക്ഷേത്രത്തിൽ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ട്‌. 15 പേരടങ്ങുന്ന യുവാക്കൾ ക്ഷേത്രത്തിലെത്തി…

Read More

സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കു. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആ?ഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ 31ന് മുമ്പ് തന്നെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. 02.09.2025 മുതല്‍ സെപ്റ്റംബര്‍…

Read More

ഗസ്സയിൽ ഇസ്റാഈൽ അക്രമണം; തുർക്കി വ്യോമപാത അടച്ചു. വ്യാപാര കരാർ റദ്ദാക്കി.

തുർക്കിയ : ഗാസയിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചതായും അവരുടെ വ്യോമാതിർത്തി വിമാനങ്ങൾക്ക് അടച്ചിട്ടതായും തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പറഞ്ഞു. വെള്ളിയാഴ്ച ഗാസയെക്കുറിച്ചുള്ള തുർക്കി പാർലമെന്റിന്റെ അസാധാരണ സമ്മേളനത്തിൽ സംസാരിച്ച ഫിദാൻ, കഴിഞ്ഞ രണ്ട് വർഷമായി ഇസ്രായേൽ ഗാസയിൽ വംശഹത്യ നടത്തുകയാണ്, ലോകത്തിന്റെ കൺമുന്നിൽ അടിസ്ഥാന മാനുഷിക മൂല്യങ്ങളെ അവഗണിക്കുകയാണ് എന്ന് പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ തുർക്കി ഇസ്രയേലുമായുള്ള നേരിട്ടുള്ള വ്യാപാര ബന്ധം…

Read More

കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രതി

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും സമാന കേസുകളില്‍ പ്രത’യായിട്ടുണ്ടെന്ന് പൊലീസ്. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തിൽ തകർന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണപുരം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം എന്നയാളുടെ ബന്ധുവാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് പി പറഞ്ഞു. അനൂപ് മാലിക്കാണ് വീട് വാടകയ്ക്ക് എടുത്തിരുന്നതെന്നും…

Read More

റിപ്പോർട്ടർ ടിവി ആക്രമണം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കെ.ജെ.യു

കൊച്ചി: റിപ്പോർട്ടർ ടി.വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് യൂണിയൻ ആവശ്യപ്പെട്ടു തെറ്റായ വാർത്ത ഏതെങ്കിലും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടാനുള്ള ആർജ്ജവമാണ് സംഘടനകൾ കാണിക്കേണ്ടത്. സംഭവത്തിൽ നീതിപൂർവമായ പൊലീസ് അന്വേഷണവും നടപടിയുമാണ് വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ പറഞ്ഞു.

Read More

കണ്ണൂരിൽ മദ്യപിച്ച് റെയിൽവെ ട്രാക്കിൽ പരാക്രമം കാണിച്ച് യുവാവ്.

കണ്ണൂർ: ( www.10visionnews.com ) മദ്യപിച്ച് റെയിൽവെ ട്രാക്കിൽ പരാക്രമം കാണിച്ച് യുവാവ. കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷയാണ് മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇയാളെ ട്രാക്കിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരാണ് ആദ്യം കണ്ടത്. ട്രാക്കിൽനിന്ന് മാറാൻ ഇവർ ബാദുഷയോട് ആവശ്യപ്പെട്ടെങ്കിലും ഇവരെ ഇയാൾ അസഭ്യം പറയുകയും കല്ലെടുത്ത് എറിയാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാൾ…

Read More

പൂവാട്ടുപറമ്പ കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി നിര്യതനായി.

പൂവാട്ടുപറമ്പ് : കറുത്തേടം പറമ്പത്ത് കുഞ്ഞിമോൻ എന്ന മുഹമ്മദ് ഹാജി ( 92) നിര്യതനായി മക്കൾ: അലവി മാസ്റ്റർ ( പൂവാട്ടുപറമ്പ് ടൗൺ മഹല്ല് കമ്മിറ്റി പ്രസിഡണ്ട്), വി സി അബൂബക്കർ മാസ്റ്റർ ( ഒമാനൂർ സ്കൂൾ റിട്ട. അധ്യാപകൻ) , മുനീർ മാസ്റ്റർ ( റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ), ആമിന, സുഹറ. മരുമക്കൾ : കോയ പെരുമണ്ണ, സാലിം പുൽപറമ്പ്, ഷാഹിന , ജഷീല, ഷഫീല. മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാവിലെ 10.30…

Read More