AI girlfriend

admin@10vision

സുരേഷ് ഗോപി ജയിച്ചത് കൃസ്ത്യാനികളുടെ വോട്ട് വാങ്ങിയിട്ട്. പോൾ

കൊച്ചി: ഛത്തീസഗഢില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാദര്‍ പോള്‍ തേലക്കാട്. തൃശൂരില്‍ നിന്ന് സുരേഷ് ഗോപി ജയിച്ചത് കത്തോലിക്കരുടെ വോട്ട് നേടിയാണെന്ന കാര്യം സുരേഷ് ഗോപിയും ബി.ജെ.പിയും ഓര്‍ക്കുന്നുണ്ടോയെന്ന് ഫാ. പോള്‍ തേലക്കാട് ചോദിച്ചു. ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇതേ ബി.ജെ.പിക്കാരാണ് നിരന്തരം മെത്രാന്റെ ഭവനത്തില്‍ കയറി കേക്ക് മുറിക്കുകയും ആശംസ ചൊല്ലുകയും ചെയ്തത്. ഇതൊക്കെ കാപട്യമാണെന്നാണ് ഇപ്പോള്‍ മനസിലാവുന്നത്. ഇത് ബി.ജെ.പിയുടെ കാപട്യമാണെന്നതിന്റെ ദുഖകരമായ ചിത്രങ്ങളാണ് നമ്മള്‍…

Read More

ധർമസ്ഥലയിലെ കുഴിച്ചു മൂടൽ ; നിർണായക കണ്ടെത്തൽ

മംഗളൂരു: നൂറിലേറെ പേരെ കുഴിച്ചു മൂടിയ ധർമസ്ഥലയിലെധ കൂട്ടക്കുഴിമാടത്തിൽ  പരിശോധനയിൽ നിർണായക കണ്ടെത്തൽ.അസ്ഥികൂടത്തിൻ്റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളിൽ ആദ്യത്തെ മൂന്നിടങ്ങളിൽ കഴിഞ്ഞദിവസം നടത്തിയ കുഴിയെടുക്കലിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നില്ല. വെളിപ്പെടുത്തൽ പ്രകാരം മൂന്നിടങ്ങളിൽ നിന്നായി ആറ് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കേണ്ടതായിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന മൂന്നാമത്തെ ദിവസത്തേക്ക് കടത്തിരിക്കുകയാണ്.ആറാമത്തെ പോയിന്‍റില്‍ നിന്നാണ് അസ്ഥിക്കൂടത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയത്.എന്നാല്‍ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ…

Read More

മത്സ്യബന്ധന ബോട്ട് മണൽ തിട്ടയിൽ ഇടിച്ച് അസം സ്വദേശി മരിച്ചു.

കണ്ണൂര്‍: മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്ന ബോട്ട് അകടത്തില്‍പെട്ട് ആസാം സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി അലി (35) ആണ് മരിച്ചത്. കണ്ണൂർ പുതിയങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ നിന്ന് ഇയാൾ തെറിച്ചു വീഴുകയായിരുന്നു. പാലക്കോട് – ചൂട്ടാട് അഴിമുഖത്ത് വെച്ച് ബോട്ട് മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടം. കോസ്റ്റൽ പൊലീസും ഫയർഫോഴ്സും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അലിയെ കണ്ടെത്താനുളള തിരച്ചിലിനിടെ മറ്റൊരു ബോട്ട് മറിഞ്ഞിരുന്നു. മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന ആളുകൾ നീന്തി രക്ഷപ്പെട്ടു….

Read More

​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം: പ്രജ്ഞാ സിങ് അടക്കം ഏഴ് പ്രതികളെയും എൻ.ഐ.എ കോടതി വെറുതെ വിട്ടു.

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.മുംബൈ പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണൽ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു.പുരോഹിതിന്‍റെ വിരലടയാളം ഒരിടത്തുമില്ലെന്നും ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.   പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാൻ അന്വേഷണ ഏജൻസി പൂർണമായും പരാജയപ്പെട്ടെന്ന് കോടതി.യുഎപിഎ,ആയുധ നിയമം,മറ്റ്…

Read More

നിമിഷക്ക് വേണ്ടി നിലകൊണ്ടതിന് കേള്‍ക്കേണ്ടിവന്ന എല്ലാ പഴികള്‍ക്കും ഞങ്ങള്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു’ എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി പറഞ്ഞ് സുഭാഷ് ചന്ദ്രൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയക്കായി ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് നന്ദി പറഞ്ഞ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡ്വൈസറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍. 94-ാം വയസ്സിന്റെ പരിക്ഷീണമൊന്നും അലട്ടാതെ, അര്‍പ്പിതബോധത്തോടെ നേര്‍വഴിക്ക് തങ്ങളെ നയിച്ച, ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഉസ്താദിനും ടീം മര്‍കസിനും അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിമിഷയുടെ ജയില്‍ മോചനമെന്ന കടമ്പ ഇനിയും കടക്കാനുണ്ട്. സര്‍ക്കാരുകളും നിരവധി വ്യക്തികളും സംഘടനകളുമൊക്കെ അതിനായി…

Read More

വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ വേടന് എതിരെ കേസ്

കൊച്ചി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. യുവഡോക്ടർ നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്.പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് കേസെടുത്തത്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കുവെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വച്ചെന്ന കേസിലും വേടന്‍ എന്ന ഹിരൺദാസ് മുരളി അറസ്റ്റിലായിരുന്നു.

Read More

പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ച് ജിം ട്രെയിനറും മകനും.

തിരുവനന്തപുരം:പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും. തിരുവനന്തപുരം ആറ്റിങ്ങലാണ് സംഭവം. നഗരൂര്‍ സ്വദേശിയായ പതിനാറുകാരനെയാണ് ജിം ട്രെയിനറും മകനും ആക്രമിച്ചത്. അധികഭാരം ഉപയോഗിച്ചുളള പരിശീലനം വേണ്ടെന്ന് കുട്ടി ജിമ്മിലുളള തന്റെ കൂട്ടുകാരനോട് പറഞ്ഞതില്‍ പ്രകോപിതനായ ജിം ട്രെയിനറുടെ മകനാണ് ആദ്യം കുട്ടിയെ മര്‍ദ്ദിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടി. ചവിട്ടി വീഴ്ത്തിയുളള ആക്രമണത്തില്‍ കുട്ടിയുടെ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്കേറ്റു. കാഴ്ച്ച മങ്ങി. ജൂലൈ ഇരുപത്തിയൊന്നിനായിരുന്നു സംഭവം. പ്രായം…

Read More

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോകുന്നതിനിടെ യുവതി ട്രെയിനില്‍നിന്ന് വീണു മരിച്ചു

എടപ്പാൾ (മലപ്പുറം): ഭർത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകൾ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയിൽ നിന്ന് വീണു മരിച്ചത്. ചെന്നൈയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഭർതൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം – ചെന്നൈ എക്സ്പ്രസിൽ കയറിയത്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭർത്താവ് അതുവരെ അനുഗമിച്ചിരുന്നു….

Read More

പാലാഴി കിണറ്റിങ്ങര പറമ്പത്ത് അലിയാർ അന്തരിച്ചു.

പാലാഴി:കിണറ്റിങ്ങര പറമ്പത്ത് അലിയാർ (84) അന്തരിച്ചു. ഭാര്യ: ഖദീജ ,മക്കൾ – ഷംസുദ്ധീൻ, റഷീദ്, റസിയ,ഹാരിസ്, സിയാദ് – മരുമക്കൾ മുനീർ, ആയിഷാബി, റഹ് മത്ത് ബരീറ,അമീന – മയ്യത്ത് നമസ്കാരം  ഇന്ന് ഉച്ചക്ക് ശേഷം പാലാഴി ജുമഅത്ത് പള്ളിയിൽ

Read More

കന്യാ സ്ത്രീകളുടെ അറസ്റ്റ് ; കേരള സംഘ് പരിവാറിൽ ഭിന്നത.

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരള ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസ്. കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിലെ ബിജെപി വേവലാതിപ്പെടേണ്ടെന്നും ഛത്തീസ്ഗഡിൽ നിയമവും നീതിയും നടപ്പിലാക്കാൻ ഒരു സർക്കാരുണ്ടെന്നും മുതിർന്ന ആർഎസ്എസ് മുതിർന്ന നേതാവ് കെ ഗോവിന്ദൻകുട്ടി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് കമന്റ് ആയിട്ടായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി. നാരായൺപൂരിൽ നിന്ന് രണ്ട് സ്ത്രീകളെ ഒരു പുരുഷനോടൊപ്പം ആഗ്രയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചത് എന്തിനാണെന്ന് ഗോവിന്ദൻകുട്ടി ചോദിക്കുന്നുണ്ട്. നക്സൽ മേഖലയിൽ കന്യാസ്ത്രീകൾക്കുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്നും കേരളത്തിലെ ദുർഭരണത്തിനും വിലക്കയറ്റത്തിനും…

Read More