AI girlfriend

admin@10vision

മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെ ടുത്തെന്ന് റിയാസിൻ്റെ സുഹൃത്ത് വാരിസ്

കൊച്ചി:ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്. മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെടുത്തെന്ന വാരിസ് ആരോപിച്ചു. മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചു. റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നുമാണ് ഹസൻ വാരിസ് പറയുന്നത്. തൻ്റെ പേരിലുള്ള മൊഴി തെറ്റാണെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്. ആ​ഗസ്റ്റ് 18ന് മുഹമ്മദ് റിയാസിൻ്റെ സുഹൃത്തും കച്ചവടക്കാരൻ കൂടിയായ മുഹമ്മദ്…

Read More

അമ്മയെ മക്കൾ തന്നെ നോക്കണം …. മരുമകൾക്ക് മുത്തശ്ശിയെ സംരക്ഷിക്കാൻ ബാധ്യതയില്ല . 83 കാരിയുടെ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: മരുമകളിൽ നിന്നും പേരക്കുട്ടിയിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെൻഷൻകാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് മുത്തശ്ശിയെ സംരക്ഷിക്കാൻ ബാധ്യതയല്ലെന്നും പേരക്കുട്ടിയെ അതിന് നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി. മുത്തശ്ശിയെ സംരക്ഷിക്കണമെന്ന പേരക്കുട്ടിയോടുള്ള ആവശ്യം യുക്തിസഹമല്ലെന്നും കോടതി വിലയിരുത്തി. കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയാണ് ഹൈക്കോടതിയെ സമീപിച്ചത്. സർവീസിലിരിക്കെ അന്തരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന മരുമകളും 22 വയസ്സുള്ള പേരക്കുട്ടിയും തനിക്ക്…

Read More

നിയമപരമായ വിവാഹമോചനം അനുവദിക്കാൻ ശരീഅത്ത് കോടതികൾക്ക് അധികാരമില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.

റായ്പൂർ :പ്രഖ്യാപിത ശരീഅത്ത് കോടതികൾക്കോ’ മറ്റ് സ്വകാര്യ മതപരമായ സംഘടനകൾക്കോ ​​ദാമ്പത്യ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കാനോ പൗരന്മാരുടെ നിയമപരമായ അവകാശങ്ങളും വൈവാഹിക പദവിയും മാറ്റാനോ യാതൊരുവിധ നിയമപരമായ അധികാരവുമില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. റായ്പൂരിലെ ഒരു മുസ്ലീം യുവതി സമർപ്പിച്ച റിട്ട് ഹർജിയിൽ ഭാഗികമായി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കവെയാണ് ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരത്തിലെ “ഇദാര-ഇ-ശരീഅത്ത് ഇസ്ലാമി കോടതി” പുറപ്പെടുവിച്ച ഉത്തരവിനെതിരെയായിരുന്നു യുവതി ഹർജി നൽകിയിരുന്നത്. ഭർത്താവ് മുഹമ്മദ് ആബിദ് ഖാൻ ‘മുത്തലാഖ്’…

Read More

ഒഡീഷ വനത്തിൽ ഇന്ത്യയിൽ കാണാത്ത ഒറാങ്ങ്ഉട്ടാനുകളെ കണ്ടെത്തി; കറുത്ത ഥാർ കാർ കേന്ദ്രീകരിച്ച് അന്വേഷണം

ഭുവനേശ്വർ | ഒഡീഷയിലെ ബാലസോർ ജില്ലയിലെ വനമേഖലയിൽ ഇന്ത്യയിൽ സ്വാഭാവികമായി കാണപ്പെടാത്ത വംശനാശ ഭീഷണി നേരിടുന്ന ഗണത്തിൽപ്പെട്ട അഞ്ച് ഒറാങ്ങ്ഉട്ടാനുകളെ (Orangutans) കണ്ടെത്തി. ഇവ എങ്ങനെ ഇവിടെ എത്തി എന്നതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ്. വനമേഖലയിൽ മൃഗങ്ങളെ കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിൽ ഒരു കറുത്ത മഹീന്ദ്ര ഥാർ വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചരിച്ചതിന്റെ സി സി ടി വി (CCTV) ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലായി. രാത്രി 11:25 ഓടെ വനമേഖലയിലേക്ക് കടന്നുപോയ വാഹനം 15…

Read More

അദ്‌ഭുതം കാണാൻ ജിന്ന് മന്ത്രിച്ചൂതിയ പഴത്തിന് 2500 രൂപ! മലപ്പുറത്ത് തട്ടിപ്പ് കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

തിരുനാവായ : (മലപ്പുറം )ജിന്ന് മന്ത്രിച്ചൂതിയ പഴം എന്ന പേരിൽ ഭക്തി തട്ടിപ്പ് നടത്തി വന്ന കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു. മലപ്പുറം തിരുനാവായ കൊടക്കലിലെ ജിന്ന് മഹർ എന്ന കേന്ദ്രമാണ് പൂട്ടിച്ചത്. അബു അലവി എന്നയാളുടെ മജ്ലിസിലാണ് ഭക്തി ചൂഷണം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടന്നിരുന്നത്. തട്ടിപ്പ് മനസ്സിലായ നാട്ടുകാർ ഇടപെട്ട് കേന്ദ്രം അടച്ചു പൂട്ടിക്കുകയായിരുന്നു. ജിന്ന് മന്ത്രിച്ചൂതിയ പഴം എന്നും കഴിച്ചാൽ അദ്ഭുതങ്ങൾ കാണാൻ സാധിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജിന്ന് മഹർ എന്ന…

Read More

ഉത്തർ പ്രദേശിൽ പൊളിച്ചു നീക്കിയ പള്ളിയുടെ അവശിഷ്ട ങ്ങൾക്കിടയിൽ 1909 എന്ന് രേഖപ്പെടുത്തിയ ഇഷ്ടികകൾ കണ്ടെത്തിയതായി റിപ്പോർട്ട്. യോഗിയെ വിമർശിച്ചതിന് മാധ്യമ പ്രവർത്തക അറസ്റ്റിൽ

സഹാരൻപൂർ: ഉത്തർപ്രദേശിലെ സഹാരൻപൂരിൽ പൊളിച്ചുനീക്കിയ പള്ളി ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതെന്ന് കണ്ടെത്തൽ .പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ 1909 എന്ന് രേഖപ്പെടുത്തിയ ഇഷ്ടികകൾ കണ്ടെത്തിയതായി റിപ്പോർട്ട് അവശിഷ്ടങ്ങൾക്കിടയിൽ വിശുദ്ധ ഗ്രന്ഥങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ പ്രദേശത്തെ മുസ്ലീം സമൂഹം കടുത്ത ദുഃഖ വും നിരാശയും രേഖപ്പെടുത്തി. സഹാരൻപൂർ കളക്ടറേറ്റ് വളപ്പിലെ പള്ളി പൊളിക്കുന്ന സ്ഥലത്തുനിന്ന് ‘നൗസ് നെറ്റ്‌വർക്ക്’ (Nous Network) പുറത്തുവിട്ട വീഡിയോയിൽ 1909 എന്ന് രേഖപ്പെടുത്തിയ ഇഷ്ടികകൾ ദൃശ്യമായിരുന്നു ഇത് പള്ളിയുടെ ഉത്ഭവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. സർക്കാർ ഭൂമി…

Read More

കൊടും ചൂടിന ആശ്വാസമായി മഴ മുന്നറിയിപ്പ്. കേരളത്തില്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13 വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബര്‍ 10ഓടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത കേരളത്തില്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ…

Read More

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രി

മുംബൈ : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ,ദണ്ഡിയ പരിപാടികളിൽ നിന്ന് മുസ്‌ലിംകളെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) ആവശ്യത്തിന് പിന്തുണയുമായി മഹാരാഷ്ട്ര മന്ത്രയും ബി.ജെ.പി നേതാവുമായ നിതീഷ് റാണെ.ആഘോഷങ്ങളുടെ മറവിൽ ‘ലൗ ജിഹാദ്’ കേസുകൾ വർധിക്കുന്നു എന്ന് ആരോപിച്ചാണ് മന്ത്രി ഈ നിലപാടിനെ പിന്തുണച്ചത്. പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുകയും, അവരോട് ഹനുമാൻ ചാലീസ ചൊല്ലാൻ ആവശ്യപ്പെടുകയും ചെയ്ത ശേഷം മാത്രമേ വേദിയിലേക്ക് പ്രവേശനം നൽകാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിഗ്രഹ ആരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം…

Read More

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. ചികിത്സ പിഴവെന്ന് ബന്ധുക്കൾ

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രം​ഗത്തെത്തി. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി”

Read More

‘ജീവിതം നല്‍കുന്ന പദവികളും കസേരകളും താല്‍ക്കാലികമാണ്’ .എല്ലാ മാസവും മുടങ്ങാതെ തന്നെ കാണാൻ കലക്ടറേറ്റി ലെത്തുന്ന മുത്തശ്ശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച്‌ അർജുൻ പാണ്ഡ്യൻ ഐഎഎസ്.

കോഴിക്കോട് :ഔദ്യോഗിക ജീവിതത്തിനിടയിൽ മനുഷ്യപ്പറ്റുള്ള ഓർമകൾ പങ്കുവെച്ച് കലക്ടർ. എല്ലാ മാസവും മുടങ്ങാതെ തന്നെ കാണാൻ കലക്ടറേറ്റിലെത്തുന്ന മുത്തശ്ശിയെ കുറിച്ചുള്ള അനുഭവം പങ്കുവെച്ച്‌ അർജുൻ പാണ്ഡ്യൻ ഐഎഎസ് തൃശൂർ കലക്ടറായിരുന്ന കാലത്തുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാ മാസവും പെൻഷൻ വാങ്ങാൻ എത്തുമ്പോള്‍ കലക്ടറെ കാണാൻ ഓഫീസിലെത്തുന്ന മുത്തശ്ശിയെ കുറിച്ചാണ് കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്കുറിപ്പിന്റെ പൂർണരൂപം ജില്ലാ കലക്ടർ എന്ന നിലയിലെ ഔദ്യോഗിക ജീവിതം സമ്മാനിച്ചത് ഒരുപാട് നല്ല മനുഷ്യരെയും മറക്കാനാവാത്ത അനുഭവങ്ങളെയുമാണ്. അതില്‍ തൃശൂർ എനിക്ക്…

Read More