AI girlfriend

admin@10vision

ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ് , ബിൽ ഭരണഘടനാ വിരുദ്ധം’ കോൺഗ്രസ്

ഭോപ്പാൽ :ഏക സിവിൽ കോഡ് ബിൽ പാസാക്കി മധ്യപ്രദേശ സർക്കാർ.ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന മ ബി.ജെ.പി ഭരണ സംസ്ഥാനമാണ് മധ്യപ്രദേശ്.’ജയ് ശ്രീറാം’ എന്ന മുദ്രാവാക്യത്തോടെയാണ് മുഖ്യമന്ത്രി മോഹൻ യാദവ് ബിൽ ആരംഭിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായി സംസാരിക്കുന്നവർ മാത്രമേ മധ്യപ്രദേശ് ഭരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി സമൂഹങ്ങളുടെ പരമ്പരാഗത ആചാരങ്ങളും സംസ്കാരങ്ങളും സംരക്ഷിക്കുന്നതിനായി അവരെ ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹുഭാര്യത്വം നിരോധിക്കാനും മുത്തലാഖ്, നികാഹ് ഹലാല തുടങ്ങിയ…

Read More

നീറ്റ്പൂ ർണ്ണമായും നിർത്തലാക്കണം –  ടിവികെ.

ചെന്നൈ:  നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ മാത്രമല്ല, ആ പരീക്ഷ തന്നെ പൂർണ്ണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട്  ടിവികെ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാരുകൾക്ക് സമ്പൂർണ്ണ അധികാരം ലഭിക്കണമെന്നും പാർട്ടി വ്യക്തമാക്കി. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ അവസാനിപ്പിക്കണമെന്നും, പ്രശ്നപരിഹാരത്തിനായി വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നുമാണ് ടിവികെയുടെ ആവശ്യം.വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ എന്തെങ്കിലും ഭരണപരമോ നിയമപരമോ ആയ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം. സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം നൽകുന്നത് വരെ…

Read More

വിദ്യാർഥി പ്രക്ഷോഭത്തിൽ തിളച്ചു മറിഞ്ഞ ഡൽഹിയിൽ പോലീസ് ഭീകരത ; സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം.

ന്യൂഡെൽഹി. വിദ്യാർഥി പ്രക്ഷോഭത്തിൽ തിളച്ചു മറിഞ്ഞ ഡൽഹിയിൽ പോലീസ് ഭീക പൊലീസില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമ പോലും നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട് പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിലായിരുന്നു അത്യന്തം നാടകീയ രംഗങ്ങള്‍. പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പാര്‍ലമെന്റിന് സമീപം വരെ വന്‍ സംഘര്‍ഷം ഉടലെടുത്തു. പലതവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. റെയ്സീന റോഡില്‍ ബാരിക്കേഡ് മറികടക്കാന്‍…

Read More

വഖഫ് ബോർഡിൻ്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചെയർമാൻ കെ.എസ്.ഹംസ.

മലപ്പുറം: വഖഫ് ബോർഡിൻ്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചെയർമാൻ കെ.എസ്.ഹംസ മുനമ്പം വിഷയത്തിലെ നിലപാടാണ് സർക്കാരിൻ്റെ ഈ നീക്കത്തിന് കാരണം. സുപ്രിംകോടതി ബോർഡിനു മുകളിലുള്ള നിയന്ത്രണം നീക്കിയതോടെ സ്വതന്ത്രമായി പ്രവർത്തിക്കാം. ഷോൺജോർജിന്റെയും കാസയുടെയും ആവശ്യത്തെ സർക്കാർ പിന്തുണച്ചതാണ് വിവാദത്തിന് കാരണമെന്നും കെ.എസ്.ഹംസ പ്രതികരിച്ചു സെക്ഷൻ 14 അനുസരിച്ചുള്ള രണ്ട് നോൺ മുസ് ലിംകൾ അടക്കമുള്ള 11 അംഗം പൂർണ്ണ കമ്മിറ്റി വേണം. അതില്ലാത്തതിനാൽ നിലവിലെ ബോർഡിനെ ഒഴിവാക്കണം എന്നാണ് സർക്കാരിന് വേണ്ടി ഹാജരായ എജി ഹൈക്കോടതിയിൽ…

Read More

പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.

കോഴിക്കോട് :പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.കുളങ്ങര പീടിക സ്വദേശി ദീപക് (21)ആണ് പിടിയിലായത്. മരിച്ച ബിജുവിന്റെ ബന്ധുവാണ് പ്രതി. കൊലക്ക് പിന്നിലെന്ന് വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത് ജൂലൈ 19ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പ് പ്രദേശത്ത് ബിജുവിനെ വീട്ടിനുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷീരകര്‍ഷകനായ ബിജു പുലര്‍ച്ചെ എഴുന്നേറ്റ് പശുവിന്റെ കാര്യങ്ങള്‍ നോക്കാറുള്ളതാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഫാമില്‍…

Read More

താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ചു , ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം, ഡോ റാം ഒളിവിൽ കഴിഞ്ഞത് 100 ദിവസം

കണ്ണൂർ:  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ ഒന്നാംപ്രതി ഡോ. എം.കെ. റാം നൂറാം ദിനമാണ് പൊലീസിന്റെ പിടിയിലായത്. നൂറുദിവസത്തെ ഒളിവുജീവിതം ഏറെ സംഭവബഹുലമായിരുന്നു.നിതിൻ രാജിന്റെ മരണവിവരം പുറത്തുവന്നയുടൻ കണ്ണൂരിൽ നിന്ന് തീവണ്ടിയിൽ വാരാണസിയിലേക്ക് കടന്നതാണ് ഡോ. റാമിന്റെ ആദ്യ നീക്കം. അവിടെ നിന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞു.ബന്ധുവും രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേരുടെ സഹായം ഇതിനുണ്ടായിരുന്നു. പകൽ സമയം ഗ്രാമങ്ങളിലെ…

Read More

സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി മുഖ്യ മന്ത്രി

തിരുവനന്തപുരം: കെഎസ്‌യുവിന് വഴങ്ങാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തു നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ള. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരാതി അംഗീകരിക്കില്ലെന്നും ജിയോണയെ മാറ്റില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എടുത്ത നിലപാട്. പ്ലീഡര്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചുവെന്നും കെഎസ്‌യു സ്പിരിറ്റ് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍…

Read More

വിമൻ ജസ്റ്റിസ് സ്ഥാപക ദിനം

കുറ്റിക്കാട്ടൂർ :  ( കോഴിക്കോട് )വിമൻ ജസ്റ്റിസ് മൂവ്മെന്റ് ഏഴാം സ്ഥാപക ദിന ത്തോ ടാനുബന്ധി ച്ചു നടത്തിയ പരിപാടിയിൽ ദീർഘകാലം സ്തുത്യർഹ സേവനമനുഷ്ടിച്ച പെരുവയൽ മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി അരവിന്ദിനെ ആദരിച്ചു. അതോടൊപ്പം മെഡിക്കൽ സെൻ്ററിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കുമായി കുടിവെള്ള ശേഖരണ സംഭരണിയും പെരുവയൽ പഞ്ചായത്ത് കമ്മറ്റി കൈമാറി. ജില്ലാ കമ്മിറ്റി അംഗം വി. മൈമൂന ടീച്ചർ,മണ്ഡലം കൺവീനർ. ബുഷ്‌റ അനീസ്, പഞ്ചായത്ത്‌ കൺവീനർ ജെസീന, സുബൈദ മുണ്ടോട്ട്, ഫസീല നൗഫൽ ,. Dr ഹംദാൻ…

Read More

‘സ്പോർട്സ്മാൻ സ്പിരിറ്റ്ല്ലാത്ത പെരുമാറ്റം’ സ്പാനിഷ് താരത്തെ ചുവപ്പു കാർഡിൽ കൊടുക്കാൻ ശ്രമിച്ചതിന് മെസ്സിക്കെതിരെ വിമർശനം

ന്യൂജഴ്‌സി : 2026 ഫിഫ  ഫൈനലിൽ ലയണൽ മെസ്സി മൈതാനത്തെ തന്റെ പെരുമാറ്റത്തിന്റെ പേരിൽ വിമർശനങ്ങൾ നെരിടുന്നു. ‌ഫിഫ ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദം മെസ്സിയെപ്പോലൊരു വലിയ കളിക്കാരനെപ്പോലും വിമർശനത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ഞായറാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് താരം മാർക്ക് കുക്കറെല്ലയെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കാൻ മെസ്സി ശ്രമിച്ചതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മധ്യനിര താരം എൻസോ ഫെർണാണ്ടസിന് രണ്ടാമത്തെ മഞ്ഞക്കാർഡ് നൽകി പുറത്താക്കാനുള്ള റഫറി സ്ലാവ്കോ വിൻസിച്ചിന്റെ തീരുമാനത്തിനെതിരെ അർജന്റീനിയൻ താരങ്ങൾ പ്രതിഷേധിക്കുന്നതിനിടയിലാണ്, കുക്കറെല്ലയുമായുള്ള തന്റെ…

Read More

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ .

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ വിധിച്ച്‌ പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. 140 പേജുള്ള വിധിയാണ് കോടതിയില്‍ വായിച്ചത്. ചെന്താമരയ്‌ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന സൈക്കാട്രി, സൈക്കോളജി റിപ്പോർട്ടുകള്‍ കോടതി ശരിവച്ചു. താൻ ഗാന്ധിജിയല്ല, ആരെയും വെറുതേവിടില്ല എന്ന ചെന്താമരയുടെ പരാമർശം കോടതി എടുത്തുപറഞ്ഞു. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര വലിയ ഭീഷണിയാണെന്നും പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധിയും പാലക്കാട് അഡീഷണല്‍…

Read More