AI girlfriend

admin@10vision

മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് മർകസിൽ , സ്ത്രീകൾ വീട്ടിലിരിക്ക ണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് അൻവർ ഇബ്രാഹിം

കോഴി ക്കോട് :മർകസിൽ ഇന്ന് സന്ദർശനം നടത്തുന്നമലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കാന്തപുരത്തിന്റെ നിലപാടുകളോട് വിയോജിപ്പ് വ്യക്തമാക്കി. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രിഇന്നലെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പരമ്പരാഗത ധാരണയിലുള്ള പണ്ഡിതനാണ് കാന്തപുരമെന്നും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം പറഞിരുന്നു. ഇന്ന് വൈകിട്ട് കോഴിക്കോടെത്തുന്ന അദ്ദേഹം സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും….

Read More

കുറ്റിക്കാട്ടൂരിൽ അതിഥി തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മോബൈൽ ഫോണും കവർന്ന മലയാളി സംഘത്തെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് പിടികൂടി.

കുറ്റിക്കാട്ടൂർ :അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറികളിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മോബൈൽ ഫോണും കവർന്ന മലയാളി സംഘത്തെ നാട്ടുകാരും അഥിതി തൊഴിലാളികളും ചേർന്ന് പിടികൂടികുറ്റിക്കാട്ടൂർ കനറാ ബാങ്കിന് അടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കോളനിയിൽ കവർച്ച നടത്താൻ എത്തിയ നാലംഗ സംഘത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ ആദർശ് , അജാസ് പുവ്വാട്ടു പറമ്പ് എന്നിവരെയാണ് പിടി കുടിയത്. താമസ സ്ഥലത്തുള്ളവര പിടി കൂടിയവരെ തെങ്ങിൽ കെട്ടിയിട്ടു.സംഘത്തിലുണ്ടായിരുന്ന ആദിത്യനും ജംഷാദും ഓടി രക്ഷപ്പെട്ടു എന്നാണ് പറയുന്നത്പിടി കൂടിയവരെ …

Read More

കേരള ബ്ലെൻഡ് ഫെഡറേഷൻ സ്ഥാപക ദിനം ആചരിച്ചു

കീഴുപറമ്പ്:( മലപ്പുറം ) കാഴ്ചയില്ലാത്തരുടെ അഗതി മന്ദിരത്തിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ 59 ആം സ്ഥാപക ദിനം ആചരിച്ച.അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ കെ. ടി ഉത്ഘാടനം ചെയ്തു.സ്ഥാപക മെമ്പർമാരായ വേലു, ആര്യാദേവി എന്നിവരെ വാർഡ് മെമ്പർ ബഹ്ജ റഫീക് ആദരിച്ചു. ചടങ്ങിൽ കെ സി ഷുക്കൂർ,സി പി എം റഫീക്,അക്ബർ കൊളക്കാടൻ, അബു വേങ്ങമണ്ണിൽ ചാലിൽ ഇസ്മായിൽ, എന്നിവർ ആശംസകൾ നേർന്നു.കെഎഫ്ബി മലപ്പുറം പ്രസിഡന്റ് സുധീർ മാസ്റ്റർ അധ്യക്ഷനും അഡ്മിനിസ്ട്രേറ്റർ വി….

Read More

ഒമാന്‍ പ്ലാന്‍ വിജയിച്ചാല്‍ ഗള്‍ഫില്‍ ആഹ്ലാദം; ആറു മാസത്തിനിടെ ആദ്യം, 7 രാജ്യങ്ങള്‍ ഒന്നിച്ചിരിക്കും

മസ്കത്ത് :ഗള്‍ഫ് മേഖല നേരിടുന്ന വെല്ലുവിളി പരിഹരിക്കാന്‍ ഒമാന്റെ പുതിയ നീക്കം. ജിസിസിയിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. അടുത്ത തിങ്കളാഴ്ച ഏഴ് രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്താനുള്ള വഴിയൊരുക്കുകയാണ് ഒമാന്‍. എന്നാല്‍ ഈ നീക്കം പൂര്‍ണമായി വിജയിച്ചു എന്ന് പറയാന്‍ ആയിട്ടില്ല. ഫിനാന്‍ഷ്യന്‍ ടൈംസും ബ്ലൂംബെര്‍ഗും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്നിച്ചിരിക്കുന്നതിന് പ്രധാനമായും രണ്ട് തടസങ്ങളാണുള്ളത്. ഇറാനും യുഎഇയും തമ്മിലുള്ള തര്‍ക്കമാണ് ഒന്ന്. ഇറാനുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തിവച്ചിരിക്കുകയാണ് യുഎഇ….

Read More

ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്ക ണമെന്ന ആവശ്യം തള്ളി സുവേന്ദു അധികാരി.

കൊൽക്കത്ത:ദുർഗാപൂജയോടനുബന്ധിച്ച് മാംസാഹാരം ഒഴിവാക്കണമെന്ന ആവശ്യങ്ങൾ നിലനിൽക്കെ, കാളിഘട്ട് ക്ഷേത്രത്തിലെത്തി പരമ്പരാഗത മീൻ ഭോഗ് കഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൗശികി അമാവാസി ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ പങ്കെടുത്ത അദ്ദേഹം, ക്ഷേത്രത്തിൽ പ്രസാദമായി നൽകിയ മീൻ തല, വറുത്ത മത്സ്യം, ബലി കഴിച്ച ആടിന്റെ ഇറച്ചി, ബസന്തി പുലാവ് എന്നിവ കഴിച്ചു. ദുർഗാ പൂജയ്ക്കിടെ മാംസാഹാരം ഒഴിവാക്കമെന്നും അത് കഴിക്കുന്നവരെ “പഖണ്ഡി” എന്ന് വിളിക്കണമെന്നും ബാഗേശ്വർ ധാം മേധാവി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു….

Read More

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്:  യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തിൽ പേരാമ്പ്രയിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. യുവതിക്ക് ലഹരിമരുന്ന് നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പ്രതികൾ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ബന്ധുവായ പ്രതി, ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി മറ്റു പ്രതികളിൽനിന്ന് പണം തട്ടിയതായും പൊലീസ് അന്വേഷണത്തിൽ…

Read More

ട്രെയിനിൻ യാത്രക്കാ രിക്ക് നേരെ ലൈംഗി കാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍.

കൊല്ലം :ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വെച്ചാണ് അതിക്രമമുണ്ടായത്. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. “സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Read More

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി തള്ളി ബിആർസി അധ്യാപികമാരായ കാവ്യ (മൂന്നാം പ്രതി), നീഷ്മ (നാലാം പ്രതി), ഒപ്പം അഞ്ചാം പ്രതിയായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. എന്നാൽ ഈ കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്ക് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിക്കുകയും, സെപ്റ്റംബർ എട്ടിന് അവർ ജയിൽ മോചിതയാവുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോയാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെങ്കിലും,…

Read More

മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് :മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി.ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ് നമ്പർ 203 ൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിതാവിന്റെ…

Read More

ബീഹാറിൽ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 46.88 പേർ

പറ്റ്ന :ബീഹാറിൽ കനത്ത മഴയിലും പ്രളയത്തിലു ദുരിതത്തിലായ ജനങ്ങൾ.15 ജില്ലകളിലെ 46.88 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായി ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.ഗംഗ, ഗന്ധക്, കോസി,പുൻപുൻ തുടങ്ങി പ്രധാനപ്പെട്ട നദികളെല്ലാം കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്.പട്ന, ഭോജ്പൂർ, സരൺ, വൈശാലി, ഭഗൽപൂർ, ബെഗുസരായ്, ബക്സർ എന്നീ ജില്ലകളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.പലയിടത്തും റോഡുകളും ഗ്രാമങ്ങളുമെല്ലാം മുങ്ങിയ സ്ഥിതിയാണ്.ദുരിതബാധിതർക്കായി 1,194 കമ്മ്യൂണിറ്റി കിച്ചണുകളും 11,255 പേർക്കായി 15 റിലീഫ് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.രക്ഷാപ്രവർത്തനങ്ങൾക്കും യാത്രകൾക്കുമായി 1,922 ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

Read More