AI girlfriend

admin@10vision

വീടും കാറും സമ്മാനം, കൈക്കലാക്കിയത് 3 കോടി; കണ്ണൂരിലെ ലോട്ടറി തട്ടിപ്പിൽ അന്വേഷണം വേണമെന്ന് കർമസമിതി

കണ്ണൂർ: ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി സമ്മാനക്കൂപ്പൺ അച്ചടിച്ച് വിറ്റ കേസിലെ പ്രതി അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബാധിതരുടെ കർമസമിതി രംഗത്ത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമാണെന്ന പേരിൽ സ്വന്തം വീട് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാണ് ബെന്നി സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയത്. 1,500 രൂപ വിലയുള്ള 10,000 ടിക്കറ്റുകൾ വിൽക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും,…

Read More

കുട്ടികളുടെ വിമാനയാത്ര തടഞ്ഞു; കണ്ണൂര്‍ സ്വദേശിക്ക് ഖത്തര്‍ എയര്‍വേസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം .ഏഴ് വർഷത്തിന് ശേഷം വിധി

കൊച്ചി:യാത്രാരേഖകള്‍ ഉണ്ടായിരുന്നിട്ടും രണ്ട് കുട്ടികളുടെ വിമാനയാത്ര തടഞ്ഞ സംഭവത്തില്‍ കണ്ണൂര്‍ ചെമ്പേരി സ്വദേശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ എയര്‍വേസ് അധികൃതരോട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരത്തിന് പുറമെ 25,000 രൂപ കോടതി ചെലവും അവധിക്കായി നാട്ടിലെത്തിയ ശേഷം ഇറ്റലിയിലേക്ക് മടങ്ങുന്നതിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ആവശ്യമായ യാത്രാരേഖകളെല്ലാം കൈവശമുണ്ടായിരുന്നിട്ടും ആറുവയസ്സുള്ള മൂത്ത കുട്ടിയുടെ യാത്രയ്ക്ക് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ നാട്ടിലുള്ള…

Read More

പ്രതിഷേധങ്ങൾ ക്കൊടുവിൽ ലോക ഷൂ കമ്പനിയായ അഡിഡാസ് മാപ്പ് പറഞ്ഞു.

ശക്തമായ പ്രതിഷേധങ്ങൾ ക്കൊടുവിൽ ലോക ഷൂ കമ്പനിയായ അഡിഡാസ് മാപ്പ് പറഞ്ഞു അഡിഡാസിൻ്റെ സിംഗിൾ ഷൂ സർവീസ് കാമ്പയിൻ്റെ ഭാഗമായ പരസ്യത്തിലാണ് മുൻ ഇസ്രായേൽ സൈനികൻ ഷാലോവ് ബിറ്റോണിനെ ഉൾപ്പെടുത്തിയത്. ഗസ്സ വംശഹത്യയെ തുടർന്ന് ആയിരക്കണക്കിനാളുകൾ മുനമ്പിൽ അംഗവൈകല്യവുമായി കഴിയവേ ഒരു ഇസ്രായേലി സൈനികനെ തന്നെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഹോളിവുഡ് താരം ഹാവിയർ ബർഡാം ഉൾപ്പെടെ അഡിഡാസ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് മുന്നോട്ട് വന്നിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് അഡിഡാസ് അറേബ്യ ക്ഷമാപണവുമായി മുന്നോട്ട് വന്നത്.

Read More

ഡൽഹിയിൽ മണിപ്പൂർ സംഗീതജ്ഞൻ മർദനമേറ്റ് മരിച്ചു.

ന്യൂഡൽഹി:വീടിന് സമീപം ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദനമേറ്റ് മരിച്ചു.ദക്ഷിണ ഡൽഹിയിലെ കിളോക്കരി ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. മണിപ്പൂരി സംഗീതജ്ഞനായ ചോങ്തം വിക്രം സിങ് ആണ് മരിച്ചത്. വീടിന് പുറത്ത് ബഹളമുണ്ടാക്കിയ ആളുകളോട് ശബ്ദമുണ്ടാക്കരുതെന്ന് വിക്രം ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായതെന്ന് കുടുംബം പറഞ്ഞു. ബഹളമുണ്ടാക്കിയവരിൽ ഭൂരിഭാഗവും ഡെലിവറി ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. തർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയും വിക്രമിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു പരിക്കേറ്റ വിക്രമിനെ ഒഖ്‌ലയിലെ ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും…

Read More

പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ച ജാർഖണ്ഡ് സ്വദേശിയെ എടവണ്ണപ്പാറയിൽ 3-ാം നിലയിൽ നിന്ന് താഴേക്കെറി ഞ്ഞുകൊന്നു

മലപ്പുറം :എടവണ്ണപ്പാറ എടശ്ശേരിക്കടവിൽ വാടക ക്വാട്ടേഴ്സിൽ ജാർഖണ്ഡ് സ്വദേശി മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രകാശ് ഡുംഡു (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയായ സുനിൽ കിറോ (38) ആണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ച ജാർഖണ്ഡ് സ്വദേശിയെ മലപ്പുറത്ത് 3-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞുകൊന്ന മലപ്പുറം എടവണ്ണപ്പാറ എടശ്ശേരിക്കടവിൽ വാടക ക്വാട്ടേഴ്സിൽ ജാർഖണ്ഡ് സ്വദേശി മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പ്രകാശ് ഡുംഡു (47)…

Read More

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു.

കോഴിക്കോട് :സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേകെട്ട് താവഴിയിലെ അംഗമാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് ചിന്താവളപ്പിൽ ആയിരുന്നു താമസം. ഫാർമക്കോളജി വിദഗ്ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്കാര ജേതാവുമാണ്. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഒട്ടേറെ മരുന്നുകളുടെ ഉത്പാദനത്തിലൂടെയും കയറ്റുമതിയിലൂടെയും ശ്രദ്ധേയമായ നാർണ്യാട്ട് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപകനാണ്. വർഷങ്ങൾക്കു മുൻപ് ലക്ഷദ്വീപിൽ മന്തുരോഗവ്യാപനം തടയാൻ സംസ്ഥാനസർക്കാരിന്റെ ഫൈലേ റിയാസിസ് റിസർച്ച് സെന്ററുമായി ചേർന്ന് മരുന്നു കലർത്തിയ കുറിയുപ്പ് വിതരണം ചെയ്ത്…

Read More

ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 45 ശതമാനം പേരും SIR ൽ നിന്നും പുറത്ത്. പ്രതിഷേധ വുമായി മുസ്‌ലിം സംഘടനകൾ

ന്യൂഡൽഹി:ഡൽഹിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 45 ശതമാനം പേരും SIR ൽ നിന്നും പുറത്ത്ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ വെട്ടിയതിൽ വ്യാപക വിമർശനവുമായി മുസ്‌ലിം സംഘടനകൾ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു പുറത്താക്കിയത് കേന്ദ്രത്തിന്റെ വേട്ടയാടലെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടിൽ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുസ്‌ലിം സംഘടനകൾ. ഓഖ്ല, തുഗ്ലക്കാബാദ്‌ തുടങ്ങി മുസ്‌ലിം ഭൂരിപക്ഷമുള്ള അഞ്ചു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയത്. ഓഖ്ലയില്‍ മാത്രം ആകെ വോട്ടർമാരുടെ 45ശതമാനത്തിലധികം പേരും പട്ടികയിൽ…

Read More

ഭാരതമാതാ കോളേജ് മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ കോളേജ് വിദ്യാര്‍ത്ഥി സനീഷ് ചിത്രങ്ങൾ പങ്കുവെച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍.

കൊച്ചി:തൃക്കാക്കര ഭാരതമാതാ കോളേജ് മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ കോളേജ് വിദ്യാര്‍ത്ഥി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍ കേസിൽ ഒന്നാം പ്രതിയായ ശ്രീഹരി വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് സനീഷ് പണം തട്ടിയത്. പണം സ്വീകരിക്കുന്നതിനായി സനീഷ് ആളുകൾക്ക് ക്യു.ആർ കോഡ് അയച്ചു നൽകിയതായി ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വ്യക്തമായിട്ടുണ്ട്. സനീഷും പ്രധാന പ്രതി ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെങ്കിലും ഇരുവരും ഒരേ മാസ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ…

Read More

മലയാളം സർവ കലാശാലയിൽ ജാതി വിവേചന ത്തിനെതിരെ പോരാടിയ അനഘയുടെ സമരം വിജയത്തിൽ

മലപ്പുറം : സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ പോരാടിയ അനഘയുടെ സമരം വിജയത്തിൽ.തിരൂർ തുഞ്ചത്ത്‌ എഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ അധ്യാപകരുടെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥിനി അനഘ നടത്തിവന്ന  സമരം അവസാനിപ്പിച്ചു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്ദീന്റെ നേതൃത്വത്തിൽ നടന്ന രണ്ടാം ഘട്ട ചർച്ച ഫലം കണ്ടതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത് തിരൂർ ഗസ്റ്റ് ഹൗസിൽ വെച്ച് എംഎൽഎ കുറുക്കോളി മൊയ്ദീനും സർവകലാശാല വി.സിയും ഉൾപ്പെടെയുള്ളവർ സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനങ്ങൾ ഉണ്ടായത്. ആദ്യഘട്ട ചർച്ചകൾ ഫലം…

Read More

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ എംഎൽഎയുടെ വളഞ്ഞ വഴി.

തിരുവനന്തപുരം: ചിറയിൻ കീഴ് കയ്യാങ്കളിയിൽ വിവാദ നായികയായ രമ്യ ഹരിദാസ് എം.എൽ എ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ എംഎൽഎയുടെ വളഞ്ഞ വഴ ശ്രമം .മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തി. രമ്യ ഹരിദാസ് എംഎൽഎ നിയമസഭയ്ക്ക് കത്ത് നൽകി. കത്ത് നൽകിയത് ഇന്ന് രാവിലെ എന്ന് സൂചന. തീയതി മാറ്റി നൽകണം എന്ന് നിയമസഭ ആവശ്യപ്പെട്ടു. കത്തിൽ സംഘർഷം നടക്കുന്നതിന് മുൻപുള്ള ഡേറ്റ് ആണ് ഉണ്ടായിരുന്നത്. ഒഫീഷ്യൽ ലെറ്റർ…

Read More