admin@10vision

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കവുമായി കമ്മീഷൻ; വകുപ്പ് സെക്രട്ടറിമാര്‍ക്ക് കത്ത്, ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ മാര്‍ഗരേഖ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേയ്ക്ക് കടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥലമാറ്റത്തിലും നിര്‍ദ്ദേങ്ങളുമായി വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചു.ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ചുമതല നല്‍കരുതെന്നാണ് പ്രധാന നിര്‍ദേശം. മൂന്ന് വര്‍ഷമായി ഒരേ ജില്ലയില്‍ ജോലി ചെയ്യുന്നവരെ മാറ്റണമെന്നും കമ്മീഷൻ നടപടിക്ക് ശുപാര്‍ശ ചെയ്തവരെ നിയമിക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. മുൻ കാലങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കും ക്രിമിനല്‍ കേസുള്ളവര്‍ക്കും ചുമതല നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ആറ് മാസത്തിനകം വിരമിക്കുന്നവരെയും റിട്ടേണിങ് ഓഫീസര്‍ ആക്കരുതെന്നും ഇന്നലെ നല്‍കിയ…

Read More

മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു.

കാസർകോട്: മഞ്ചേശ്വരത്ത് മകളെ പിതാവ് വെട്ടിക്കൊന്ന സംഭവത്തില്‍ വെട്ടേറ്റ ബന്ധുവും മരിച്ചു പ്രതി ഉമ്മർ ഫാറൂഖിൻറെ ബന്ധു ഷേഖ് അബ്ബയാണ്(57) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഉമ്മർ കത്തി വീശുന്നതിനിടെ ബന്ധുവിന് വെട്ടേറ്റിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ സംഭവം. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് പിതാവിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ ഇയാള്‍ ലഹരി ഉപയോഗിച്ചെത്തി നടത്തിയ ക്രൂരമായ ആക്രമണമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഞ്ചേശ്വരം കൊലപാതകം:…

Read More

കുറഞ്ഞും കൂടിയും സ്വർണ്ണ വില – ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

തിരുവനന്തപുരം:കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. തിങ്കളാഴ്ച രണ്ടു തവണ കുറയുകയും രണ്ടു തവണ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ വില ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യം ഉയര്‍ന്നതാണ് വില കുറയാന്‍ സഹായിച്ചത്. അമേരിക്കയും ഇന്ത്യയും വ്യാപാര കരാറിലെത്തിയത് രൂപയുടെ കരുത്ത് കൂടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 9840 രൂപ ഒരു പവന് കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം രണ്ടു തവണയായി 4400 രൂപ വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ…

Read More

ഡിജിറ്റൽഡിജിറ്റൽ ഇന്ത്യയുടെ മറുവശം ആശങ്കപ്പെടുത്തുന്നത്.

ഡിജിറ്റൽ ഇന്ത്യയുടെ മറുവശം ആശങ്കപ്പെടുത്തുന്നതെന്ന് റിപ്പോർട്ട കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ജനുവരി 29ന് വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച 2025-26 വർഷത്തെ സാമ്പത്തികസർവേയിൽ അനാവൃതമായ ഒരു വസ്തുത രാജ്യത്തിന്റെയും ജനങ്ങളുടെയും ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്നതാണ് വ്യക്തമാക്കുന്നു. രാജ്യത്തെ കുഞ്ഞുങ്ങളും യുവാക്കളും ഒട്ടുമുക്കാലും ഡിജിറ്റൽ അത്യാസക്തിക്ക അടിപ്പെട്ടിരിക്കുകയാണെന്നും ഇത് രാജ്യത്തിന്റെ ഏറ്റവും മുന്തിയ മനുഷ്യവിഭവമായ യുവതയുടെ മാനസികാരോഗ്യം മാരക രീതിയിൽ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സാമ്പത്തിക സർവേ വെളിപ്പെടുത്തിയിരിക്കുന്നത്. അക്കാദമികരംഗത്തെ ഫലപ്രാപ്തിയെയും തൊഴിലിടങ്ങളിലെ ഉൽപാദനക്ഷമതയെയും ഇത് നിഷേധരീതിയിൽ ബാധിച്ചുകഴിഞ്ഞതായി റിപ്പോർട്ട്…

Read More

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു.

ചെന്നൈ:നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ് അന്തരിച്ചു ചെന്നൈയിലായിരുന്നു അന്ത്യം. 1985 -2000 കാലയളവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീത സംവിധായനാണ് വെങ്കിടേഷ്. സംഗീതരാജൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 1955 മാർച്ച് 5-ന് തമിഴ്നാട്ടിൽ ജനിച്ചു. വെങ്കിടേഷിന്റെ അച്ഛൻ പഴനി ഒരു മാൻഡലിൻ വാദകനായിരുന്നു അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ച് മൂന്ന് വയസ് മുതൽക്കുതന്നെ വെങ്കിടേഷ് മാന്‍റലിൻ വായിക്കാൻ തുടങ്ങി. തുടർന്ന് ഗിറ്റാറും ബാഞ്ചോയും പഠിച്ചെടുത്തു. രവീന്ദ്രൻ, എ റ്റി…

Read More

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യം.

ബെംഗളൂരു ∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട മൊഴികളിൽ വൈരുധ്യം അദ്ദേഹത്തിൻ്റെ  ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മരണം നടന്ന മുറിയിൽനിന്നല്ല ഡയറി കിട്ടിയത്. അതിനാൽ ഡയറിയിലെ കുറിപ്പുകൾ ആത്മഹത്യക്കുറിപ്പായി കണക്കാക്കാനാകില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. റോയിയുടെ കാബിനിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയതിനു തെളിവില്ല. ബിസിനസിനെക്കുറിച്ച് അറിയാവുന്ന ഭാര്യ ലിനി റോയ്, സഹോദരൻ സി.ജെ ബാബു, കമ്പനി എംഡി: ടി.എ. ജോസഫ് എന്നിവരിൽനിന്ന് ഉടൻ മൊഴിയെടുക്കും. അതിനിടെ അന്വേഷണസംഘത്തിനു ലഭിച്ച…

Read More

എ ഡബ്ലി യു എച്ച് എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ ; ഫെബ്രുവരി 5, 6, 7 വിവിധ പരിപാടികൾ

കുറ്റിക്കാട്ടൂർ: ( കോഴിക്കോട്) മലബാറിൽ സാങ്കേതി വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനക ളർപ്പിച്ച കുറ്റിക്കാട്ടൂരിലെ എ ഡബ്ലി യു എച്ച്( അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ദി ഹാൻഡികാപ്പ്ഡ് ) എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ. രണ്ടര പതിറ്റാണ്ട് പിന്നിട്ട കോളേജ് ൻ്റെസിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 5, 6, 7 തിയ്യതികളിൽ കോളേജ് കാമ്പസിൽ നടക്കും. കാമ്പസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സബീന എം.വി പറഞ്ഞു .https://youtu.be/WVW9Aw3AoSk?si=RJNY9C3NycyOLNda ‘കോളേജിൻ്റെ അക്കാദമിക…

Read More

കാസർകോട് പിതാവ് മകളെ വെട്ടിക്കൊ ലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്.

മഞ്ചേശ്വരം: കാസർകോട മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത് ഭാര്യ സഹോദരിയും അവരുടെ ഭർത്താവും വെട്ടേറ്റ് ആശുപത്രിയിലാണ്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം.ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈല യ്ക്ക് വെട്ടേൽക്കുകയായിരുന്നു.

Read More

അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈ സേഷന് ( എം.എസ്. എഫ്) വിലക്കേർപ്പെടുത്തി ഇസ്റാഈൽ

ടെല്‍അവീവ്: ഫലസ്തീന്‍ അന്താരാഷ്ട്ര ജീവനക്കാരുടെ പട്ടിക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈസേനായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിനെ (എം.എസ്.എഫ് ) വിലക്കി ഇസ്രഈല്‍. ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് സംഘടനയെ ഇസ്രഈല്‍ വിലക്കിയിരിക്കുന്നത്. സുതാര്യതയും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് എം.എസ്.എഫ് എന്തോ മറച്ച് വെക്കുന്നതിനാലാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന് എന്തോ മറച്ചുവെക്കാനുള്ളതായി തെളിഞ്ഞു. എല്ലാ കക്ഷികളെയും…

Read More