തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ബാഗിൽ നിന്നും മൂന്നരപ്പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ച സംഭവത്തിൽ 73 വയസ്സുകാരി പിടിയിൽ
തൃശൂർ :തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തയുടെ ബാഗിൽ നിന്നും മൂന്നരപ്പവൻ സ്വർണ്ണവും ഇരുപതിനായിരം രൂപയും മോഷ്ടിച്ച സംഭവത്തിൽ 73 വയസ്സുകാര പോലീസിന്റെ പിടിയിലായി. തൃശൂർ മുണ്ടൂർ സ്വദേശിനിയായ സുകുമാരി ആണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം തീർത്ഥം വാങ്ങാൻ നിന്ന ഭക്തയുടെയും അമ്മയുടെയും പിന്നിലെത്തിയാണ് പ്രതി വളരെ തന്ത്രപരമായി ബാഗ് കവർന്നത്. പുറകിൽ ആരോ തട്ടിയത് പോലെ തോന്നിയ അമ്മ ഉടൻ തന്നെ പരിശോധിച്ചപ്പോഴാണ് വെറും മുപ്പത് സെക്കൻഡുകൾക്കുള്ളിൽ മോഷണം…

