പരീക്ഷക്ക് പോയ സഹോദരങ്ങളെ അമ്മാവന്‍ വഴിയരികില്‍ കാത്തുനിന്ന് അടിച്ചു കൊലപ്പെടുത്തി
ഭോപ്പാല്‍: പരീക്ഷയ്ക്ക് പോയ സഹോദരങ്ങളെ അമ്മാവന്‍ അടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭലം. പരീക്ഷാ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡുമായി പോയ സഹോദരിയെയും സഹോദരനെയും സ്വന്തം അമ്മാവന്‍ വഴിയില്‍ കാത്തുനിന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സീഹോര്‍ ജില്ലയിലെ ധരംപുരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.ശീതള്‍ (20), കുല്‍ദീപ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വന്തം അമ്മാവനായ ഹരിസിംഗ് മാളവ്യ ആണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. വീട്ടില്‍ നിന്ന്…

