ആൾക്കൂട്ട ക്കൊലയിൽ ജീവൻ പൊലിഞ അതിഥി തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
പാലക്കാട്: ഉത്തരേന്ത്യൻ മോഡൽ ആൾക്കൂട്ട ക്കൊലയിൽ ജീവൻ പൊലിഞ് അതിഥി തൊഴിലാള. പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. റോഡിലൂടെ നടന്നുപോവുകയായിരുന്ന രാമനാരയണൻ ഭയ്യ എന്ന 31 കാരനെയാണ് സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത് . മോഷ്ടാവാണെന്ന് പറഞ്ഞാണ് ഇയാളെ തടഞ്ഞ് വെച്ചത്. ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണത്തെ തുടർന്ന രക്തം വാർന്ന് ഒന്നര മണിക്കൂറോളം…

