ത്രിപുരയിൽ മുസ്‌ലിം യുവാവിനെ അടിച്ചുകൊന്ന് ഗോരക്ഷകർ.
അഗർത്തല :ത്രിപുരയിൽ മുസ്‌ലിം യുവാവിനെ അടിച്ചുകൊന്ന് ഗോരക്ഷക ജലീലുറഹ്‌മാൻ (46) ആണ് ക്രൂരമായ മർദനമേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെയാണ് പ്രദേശത്തുള്ള ഒരു കർഷകനിൽ നിന്നും താൻ വാങ്ങിയ കന്നുകാലികളുമായി മടങ്ങവേ മോഷണം ആരോപിച്ച് ജനക്കൂട്ടം ജലീലിനെ ആക്രമിച്ചത്. കാലികളെ ജലീൽ മോഷ്ടിച്ചുവെന്ന വാദത്തെ തള്ളിക്കളഞ്ഞ കുടുംബം സംഭവത്തിന്റെ സത്യം പുറത്തുകൊണ്ടുവരാൻ കൃത്യമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ടു.ജലീൽ കാലികളെ മോഷ്ടിച്ചതല്ലെന്ന് വിൽപന നടത്തിയ കർഷകനായ അങ്കുൽ ദേവ്‌നാഥിന്റെ കുടുംബം വ്യക്തമാക്കി. ചൊവ്വാഴ്ച്ച വില കൊടുത്തുവാങ്ങിയ കാലികളെ കൊണ്ടുപോവാൻ ബുധനാഴ്ച്ച…

