AI girlfriend

ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തി; സാരിയുടെ ഭാഗങ്ങളും ലഭിച്ചതായി സൂചന……

ബം​ഗളൂരു: നൂറിലേറെ പേരെ കൊന്നു കുഴിച്ചുമൂടി എന്ന വെളിപെടുത്തലിനെ തുടർന്ന് തെരച്ചിൽ ആറാം ദിവസവും തുടരുമ്പോൾ ധർമ്മസ്ഥലയിൽ നിന്നും വീണ്ടും അസ്ഥികൾ കണ്ടെത്തി. സാക്ഷി പറ‍ഞ്ഞ പുതിയൊരു സ്പോട്ടിൽ നിന്നുമാണ് അസ്ഥിയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്  പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. ഇതുവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടാത്ത പോയിന്റ് ആണിത്. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്നും മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുതിയ സ്പോട്ടുകൾ അറിയാമെന്നും…

Read More

അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തലയിൽ സെബാസ്റ്റ്യനെയുമായി കൂടുതൽ തെളിവെടുപ്പ് .

ആലപ്പുഴ: അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്. ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണ സംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധന നടത്തും….

Read More

ലിവ് ഇൻ പങ്കാളിയെ യുവതി കുത്തിക്കുന്നു.

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഗുരുഗ്രാമിലാണ് സംഭവം. ബലിയവാസ് സ്വദേശിയായ ഹരിഷാണ് കൊല്ലപ്പെട്ടത്. ഹരിഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിലാണ് യഷ്മീത് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചത്. ഹരിഷും യഷ്മീതും ഒരുകൊല്ലത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നെന്നാണ് വിവരം. ശനിയാഴ്ചയും ഇത്തരത്തില്‍ വഴക്കുണ്ടാവുകയും യഷ്മീത് കത്തികൊണ്ട് ഹരിഷിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി…

Read More

മുസ്‌ലിം അധ്യാപകനെ സ്ഥലം മാറ്റാൻ വാട്ടർ ടാങ്കിൽ വിഷം കലക്കി , ശ്രീരാമ സേന നേതാവടക്കം മൂന്നു പേർ പിടിയിൽ.

ബെലഗാവി: മുസ്ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിൽ. കർണാടകയിലെ ബെലഗാവിയിൽ സവഡട്ടി താലൂക്കിൽ ഹുളികട്ടി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ ജൂലൈ 14നാണ് സംഭവം. വിഷം കലർന്ന വെള്ളം കുടിച്ച 13 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 13 വർഷമായി എൽപി സ്‌കൂളിലെ…

Read More

ബജ്റംഗ് ദൾ കൊലവിളിയിൽ കേസെടുത്ത് പോലീസ്.

വയനാട് :  ബജ്റംഗ്ദൾ കൊലവിളി കേരളത്തിലും .വയനാട്ടിൽ നടന്ന ബജ്റംഗ്ദൾ കൊലവിളിയിൽ കേസെടുത്ത് പൊലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയതിനാണ് ബത്തേരി പൊലീസ് കേസെടുത്തിരിക്കുന്നത്.ഭീഷണി, തടഞ്ഞു വെക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വെച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്റംഗ്ദൾ…

Read More

ലഹരിമരുന്നു സംഘത്തിലെ മുഖ്യ കണ്ണികൾ ബ്രൗൺ ഷുഗറുമായി പിടിയിൽ.

കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിൽപനയ്ക്കെത്തിച്ച ബ്രൗൺ ഷുഗറുമായി മൂന്ന് പേർ നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്നു പിടികൂടി. കൊണ്ടോട്ടി നെയ്യാൻ മണ്ണാറിൽ വീട്ടിൽ അജ്മൽ (28), വള്ളിക്കുന്ന് പറമ്പിൽ അർജുൻ (അമ്പാടി –28), മണക്കടവ് ചേറാട്ടുപറമ്പത്ത് അഭിനവ് (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 85 ഗ്രാം ബ്രൗൺ ഷുഗർ പൊലീസ് കണ്ടെടുത്തു മധ്യപ്രദേശ് രത്‌നാമിൽ നിന്ന് ബ്രൗൺ ഷുഗർ എത്തിച്ചു രാമനാട്ടുകര, കൊണ്ടോട്ടി ഭാഗങ്ങളിൽ വിൽപന…

Read More

മലപ്പുറം മണ്ണാർക്കാട് യുവതിയെ കൂട്ട ബലാത്സംഘം ചെയ്തു 5 പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ദമ്പതികൾ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനൽകാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി സുലൈമാൻ, ഏലംകുളം സ്വദേശി സൈനുൽ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കൽ ബസാർ സ്വദേശി സനൂപ് എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. രാമചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചാണ് യുവതിയെ പീഡനത്തിനരയാക്കിയതെന്ന് പൊലീസ് പറഞ്ഞു….

Read More

ബംഗളൂരു ബലാത്സംഗക്കേസ്; പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം.

ബംഗളൂരു: ബംഗളൂരു ബലാത്സംഗക്കേസിൽ ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം. ബംഗളൂരു പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി നിർദേശം. കഴിഞ്ഞ ദിവസം കേസിൽ പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി. ഫാം തൊഴിലാളിയായിരുന്ന 47 കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ട് തവണ പീഡനത്തിന് ഇരയാക്കി വീഡിയോ ക്ലിപ്പുകൾ ഫോണിൽ പകർത്തി എന്നതാണ് കേസ്. ജൂലൈ…

Read More

അദീന അൻസലിനെ വിളിച്ചു വരുത്തിയത് കൊല്ലാൻ വേണ്ടി. വിഷം നൽകിയ വിവരം അദീന തന്നെ ബന്ധുക്കളെ അറിയിച്ചു.

കൊച്ചി എറണാകുളം കോതമംഗലത്ത് ആൺ സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ലായനിയിൽ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന പൊലീസിന് മൊഴി നൽകിയത്. എന്ത് ലായനി എന്ന് വ്യക്തമാക്കിയിട്ടില്ല. യുവതിയുടെ ചെമ്മീൻ കുത്തിലുള്ള വീട്ടിൽ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അൻസിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.വിഷം വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്റെയും തെളിവുകൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു….

Read More

സ്വർണ്ണത്തിനും പണത്തിനും വേണ്ടി യുവതിക്ക് നേരെ ഭർത്താവിൻ്റെ പീഢനം. കേസ്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണവും സൗന്ദര്യവും ഇല്ലെന്ന് പറഞ്ഞ് യുവതിക്ക് ഗാർഹിക പീഡനമെന്ന് പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി അജിനെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തു. അജിനും കുടുംബവും ചേർന്ന് യുവതിയുടെ സ്വർണ്ണം തട്ടിയെടുത്തതായി പരാതി. സ്വർണ്ണം തിരികെ വേണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു. ‘ഒരുപാട് പണയ അടവ് എന്റെ പേരിൽ എടുത്ത് വച്ചിട്ടുണ്ട്. സ്വർണ്ണം പണയം വച്ചതിന്റെ പലിശ പോലും അടയ്ക്കാറില്ല. എനിക്ക് ഒരു ഡ്രസ്സ് പോലുമില്ല. ആള് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ്…

Read More