AI girlfriend

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം:  പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപര്‍ണികയെ (15) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് വിവരം. ആലപ്പുഴ കലവൂര്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സൗപര്‍ണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി.

Read More

തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു.

തൃശ്ശൂര്‍:  തൃശ്ശൂരിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോൾ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Read More

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയി മരിച്ച നിലയിൽ

കൊച്ചി: കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ജെയനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് ജെയിന്‍ ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് ജെയിന്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും സൂചനയുണ്ട്. നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ജെയിന്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിരുന്നു. രാഹുല്‍ മാങ്കൂട്ടം എം.എല്‍.എയെ അനുകൂലിക്കുന്നവര്‍…

Read More

യുകെയിൽ മലയാളി യുവതി മരിച്ചു.

ലണ്ടൻ: (10visionnews.com)  യുകെയിൽ മലയാളി യുവതി മരിച്ചു.ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്​സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാൽഫോർഡ് സർവകലാശാലയിൽ ഡാറ്റാ സയൻസിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വിസയിലാണ് കാതറിൻ യുകെയിൽ എത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024…

Read More

മാവൂർ കൽപ്പള്ളി എ റക്കോട്ടുമ്മൽ സെയ്തുട്ടി ഹാജി (87) നിര്യതനായി

മാവൂർ കൽപ്പള്ളി എ റക്കോട്ടുമ്മൽ സെയ്തുട്ടി ഹാജി (87) നിര്യതനായ. ഭാര്യ സൈനബ. മക്കൾ ഷിഹാബുദ്ദീൻ, അബ്ദുസ്സലാം, ഉമ്മുകുൽസു ,ബീപാത്തു, മൈമൂന, റഹിയാനത്ത്,സുമയ്യ. മരുമക്കൾ അബ്ദു റസാഖ്(എളമരം) മൂസ്സക്കോയ ( കുറ്റിക്കടവ്) അബ്ദുറഹിമാൻ സഖാഫി (മുഴാപാലം) ഷബ്ന ,റുബീന പരേതരായ മുഹമ്മദ് കുട്ടി (കളൻതോട്) കുഞ്ഞിക്കോയ (വള്ളിക്കുന്ന്) മയ്യിത്ത് നിസ്ക്കാരം ഇന്ന് ( തിങ്കൾ) രാവിലെ 11.30ന് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.

Read More

ജയൻ കടലുണ്ടിയുടെ മകൻ ആഷിക് ജയൻ അന്തരിച്ചു.

വെള്ളിപ്പറമ്പ :-  വെള്ളിപ്പറമ്പ് -6/4 –  സർവീസ് സ്റ്റേഷൻ) ജയൻ കടലുണ്ടി ( റിട്ടയേർഡ് SBI ഡപ്യൂട്ടിമാനേജർ ) യുടെ മകൻ ആഷിക് ജയൻ 42 (ബിസിനസ്) അന്തരിച്ചു. അമ്മ -സരോജിനി സഹോദരങ്ങൾ – മിഥുൻ ജയൻ , ബിന്ധ്യ അരുൺ ( എർണാകുളം) സംസ്കാരം  ഇന്ന് ( വ്യാഴം)  ഉച്ചക്ക് – 1 മണിക്ക് മാവൂർ റോഡ് വൈദ്യുത ശ്മശാനത്തിൽ .

Read More

കുറ്റിക്കാട്ടൂർ അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ നിര്യാതയായി.

കുറ്റിക്കാട്ടൂർ : ആനക്കുഴിക്കര പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായിരുന്ന അബൂ ഇസ്ഹാഖ് ഇസ്മാഈൽ മൗലവിയുടെ ഭാര്യ ഖദീജ ഹജ്ജുമ് 80 വയസ് മരണപ്പെട്ടു. മക്കൾ : ആയിഷ, ഇസ്ഹാഖ്,( സ്വീറ്റ് വാലി കട്ടാങ്ങൽ ) , സാജിദ, ഹഫ്സ, ഹബീബ. മരുമക്കൾ : പരേതനായ സുലൈമാൻ കൊടുവള്ളി,ഉമ്മർ പുതിയപാലം, ഉമ്മർ ചെറുവറ്റക്കടവ്, ഹാജറ കൊമ്മേരി. ബശീർ പയ്യാനക്കൽ,

Read More

കണ്ണൂരിൽ സി.പി. എം പ്രവർത്തകൻ മരിച്ച നിലയിൽ .

കണ്ണൂർ: ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ. കണ്ണൂർ പാനൂരിലാണ് സംഭവം. വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. 2009ലാണ് ബിജെപി പ്രവർത്തകർ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക….

Read More

മാവൂർ കണിയാത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി.

മാവൂർ : പരേതനായ കണിയാത്ത് അബ്ദുള്ളക്കുട്ടിയുടെ മകൻ കണിയാത്ത് അബ്ദുൽ അസീസ് (58) നിര്യാതനായി ഭാര്യ ശരീഫ (ചെട്ടിക്കുളം സേതു സീതാറാം സ്‌കൂൾ) മക്കൾ: ആദില ഷെറിൻ, മുഹമ്മദ് സിനാൻ . മരുമകൻ: ഷഹൽ നന്മണ്ട. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (ഖത്തർ) അബ്ദുൽ കലാം (എസ് വൈ എസ് സ്റ്റേറ്റ് ഓർഗനൈസേഷൻ സെക്രട്ടറി) ആസ്യ എടവണ്ണപ്പാറ, റുഖിയ്യചേന്ദമംഗലൂർ, ഉമ്മുകുൽസു കൊടിയത്തുർ , നഫീസ ചെറുവാടി

Read More

കുടുംബത്തെ ഒറ്റപ്പെടുത്തരുത്, മരണാനന്തരച്ചടങ്ങിനുള്ള പണവും കവറിലിട്ട് ജീവനൊടുക്കി’; ബിജെപി കൗണ്‍സിലര്‍ അനിലിന്‍റെ സംസ്‌കാരം ഇന്ന്.

തിരുവനന്തപുരം: ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ അനിലിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പതിന് ബിജെപി ഓഫീസിലും തുടര്‍ന്ന് തിരുമല ജംഗ്ഷനിലും പൊതുദര്‍ശനത്തിന് വെച്ചശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തിക്കുക. ഉച്ചയ്ക്ക് ശാന്തികവാടത്തില്‍ സംസ്‌കാരം നടക്കും. തന്റെ മരണാനന്തരച്ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍വെച്ചായിരുന്നു അനിലിന്റെ മടക്കം. ഈ തുക മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ എഴുതിയിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ക്ഷേത്രദര്‍ശനം നടത്തിയശേഷമായിരുന്നു ഓഫീസിലേക്ക് പോയത്. കുറച്ചുദിവസങ്ങളിലായി…

Read More