കലാപ്രകടനങ്ങളുടെ അകമ്പടിയോടെ പി.ടി.എ റഹീമിനെ നെഞ്ചേറ്റി നാട്.
മാവൂർ : കലാപ്രകടനങ്ങളുടെ അകമ്പടിയോടെ പി.ടി.എ റഹീമിനെ നെഞ്ചേറ്റി നാട. കുന്നമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ മണ്ഡലം പൊതു പര്യടനം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രവർത്തകരിൽ ആവേശമുണർത്തുന്ന കലാപ്രകടനങ്ങൾ അകമ്പടിയായെത്തി. കലയുടെ വർണ്ണവും തെരഞെടുപ്പ് ചിഹ്നമായ ബക്കറ്റും പര്യടനത്തിന് ആവേശം പകർന്നു. ബൊമ്മക്കുട്ടികളും ചിഹ്നമായ ബക്കറ്റും ഉയർത്തിപ്പിടിച്ച് വോട്ടർമാരും അണിനിരന്ന തോടെ പര്യടനം ഉച്ച ച്ചൂടിൽ കത്തിപ്പടർന്നു. ചൂടിന് ശമനാമായെത്തിയ മഴയിൽ പ്രവർത്തകർ ആവേശം കെടാത പര്യടനം ആളുകൾ തിങ്ങി നിറഞ്ഞ സ്വീകരണ കേന്ദ്രങ്ങളിലേക്ക്…

