AI girlfriend

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ? ജയിൽ ആസ്ഥാനത്ത് നിന്ന് അയച്ച കത്തിൽ പ്രതികരിച്ച് കെ.കെ. രമ.

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പൊലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം…

Read More

യു ഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ ഏകോപന സമിതിയായ യു ഡിഎസ് എഫും ഫ്രറ്റേണിറ്റിയും ബുധനാഴ്ച സമ്പൂര്‍ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: യു ഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ ഏകോപന സമിതിയായ യു ഡിഎസ് എഫും ഫ്രറ്റേണിറ്റിയും ബുധനാഴ്ച സമ്പൂര്‍ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ്- ബിജെപി നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ട സിപിഎം തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും…

Read More

12 മണിക്കൂർ കൊണ്ട് വൃക്ക രോഗിക്ക് മഹല്ല് കമ്മറ്റിയും ക്ഷേത്ര കമ്മറ്റിയും ചേർന്ന് ശേഖരിച്ചത് 5000000 രൂപ .

മഞ്ചേരി: മലപ്പുറത്ത് വൃക്കരോഗിയുടെ ചികിത്സയ്ക്കായി മഹല്ല് കമ്മിറ്റികളും ക്ഷേത്ര കമ്മിറ്റിയും ഒരുമിച്ച് സമാഹരിച്ചത് അരക്കോടിയോളം രൂപ. 12 മണിക്കൂർ കൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്. പുല്ലാര മേൽമുറി മഹല്ല് കമ്മിറ്റികളുടെയും പുല്ലാനൂർ ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പുല്ലാരയിലെ കാരുണ്യ കൂട്ടായ്മ. വൃക്ക രോഗിയായ ഷറഫുദ്ദീൻ എന്നയാൾക്ക് വേണ്ടിയായിരുന്നു ധനസമാഹരണം. ജാതിമത ഭേദമന്യേ കാരുണ്യഹസ്തവുമായി നാട്ടുകാരും ‘ രംഗത്തെത്തി. 50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് സംഭവനകളായി എത്തിയത്. 22 കുട്ടികളാണ്…

Read More

കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു. കളവ് പൊളിച്ചടുക്കി സോഷ്യൽ മീഡിയ

തൃശൂർ: കൊച്ചി മെട്രോ സർവീസ് തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം പൊളിയുന്നു അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താൻ പറഞ്ഞതെന്നും മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നുമായിരുന്നു സുരേഷ് ഗോപി ഇന്ന് പറഞ്ഞത്. എന്നാൽ കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരേഷ് ഗോപി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. ‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര…

Read More

പ്രിയ കലാകാരന്മാരെ, സെക്രട്ടേറിയറ്റിനു മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങള്‍.. നടൻമാർക്ക് ആശാ വർക്കർമാരുടെ തുറന്ന കത്ത്.

തിരുവനന്തപുരം: നടന്മാര്‍ക്ക് തുറന്ന കത്തുമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന ആശമാര്‍. സര്‍ക്കാരിന്റെ അതി ദാരിദ്ര്യ നിര്‍മുക്ത പ്രഖ്യാപന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യം. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ക്കാണ് ആശമാര്‍ കത്തയച്ചത്. 233 രൂപ ദിവസ വേതനം വാങ്ങുന്ന 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ലെന്ന് നടന്മാര്‍ക്ക് എഴുതിയ കത്തില്‍ ആശമാര്‍ പറയുന്നു. ഇത് തങ്ങള്‍ നെഞ്ചില്‍ കൈവെച്ച് പറയുകയാണെന്നും ആശമാര്‍ കത്തില്‍ പറയുന്നു. പരിപാടിക്ക് എത്തുമ്പോള്‍ ആശാപോരാളികളെ വന്ന് കാണണമെന്നും…

Read More

വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി

പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്ക. ഗവ.മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടിൽ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴൽമന്ദം പൊലീസ് പറഞ്ഞു. മൃതദേഹം…

Read More

മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം

കോട്ടയം: കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമ. അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യുപി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ഇവർ അസം സ്വദേശികളാണ്. അര ലക്ഷം രൂപക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ എതിർത്തതോടെയാണ് ശ്രമം പരാജയപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ രണ്ട് മക്കളിൽ മൂന്ന് മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിൻ്റെ…

Read More

ഫ്രഷ് കട്ട് സംഘർഷം അട്ടിമറിയെന്ന് സംശയം; പിടിയിലായ ഒരാൾ അപരിചിതനെന്ന് സമര സമിതി

താമരശ്ശേരി: അമ്പായത്തോട് ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അക്രമത്തിനു പിന്നിൽ അട്ടിമറിയുണ്ടെന്നാണ് സംശയം. എടപ്പാളിൽ നിന്ന് പൊലീസ് പിടിയിലായ മഞ്ചേരി സ്വദേശി സൈഫുള്ള തങ്ങളുടെ പ്രവർത്തകനല്ലെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ ആരോപിച്ചു. സെെഫുള്ള സമരക്കാർക്കിടയിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിൽ അക്രമികൾ നുഴഞ്ഞു കയറിയെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എസ്.ഡി.പി.ഐ ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ഡി.വെെ.എഫ്.ഐയാണെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. സമരം…

Read More

കാളിയാര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു.

വണ്ണപ്പുറം(ഇടുക്കി): കാളിയാര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ രക്ഷിച്ചു കാളിയാര്‍ പോലീസും നാട്ടുകാരനായ യുവാവും ചേര്‍ന്നാണ് യുവതിയെ രക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി 11.30-നായിരുന്നു സംഭവം. കുമളി സ്വദേശിനിയായ 26-കാരിയാണ് രാത്രി കാര്‍ ഓടിച്ചെത്തി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു യുവതി. ഇവിടെനിന്നാണ് കാറോടിച്ച് പാലത്തിലെത്തിയത്. തുടര്‍ന്ന് കാര്‍ പാലത്തില്‍ നിര്‍ത്തി യുവതി പുറത്തിറങ്ങുകയും പിന്നാലെ പുഴയിലേക്ക് ചാടുകയുമായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ ഒരാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് എസ്‌ഐ…

Read More

പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുറത്ത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതാണ്.

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ ധാരണാ പത്രം പുറത്ത്. പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതാണ് പദ്ധതിയിലുള്‍പ്പെടുന്ന സ്‌കൂളുകള്‍ക്ക് പി.എം ശ്രീ എന്ന് പേര് നല്‍കണമെന്നും മൂല്യ നിര്‍ണയ സമ്പ്രദായങ്ങള്‍ പുതിയ പദ്ധതിപ്രകാരമാകണമെന്നുമാണ് ധാരണാ പത്രത്തിലുള്ളത്. ഒക്ടോബര്‍ 16നാണ് സര്‍ക്കാര്‍ സാധരണാ പത്രത്തില്‍ ഒപ്പുവെച്ചത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ പദ്ധതി പൂര്‍ണമായും നടപ്പാക്കണെമന്നാണ് ധാരണാ പത്രത്തിലുള്ളത്. സ്‌കൂളുകള്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാണ്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ ഉത്തരവാദിത്തമുണ്ടാകുമെന്നും…

Read More