എം.എൽ.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരിൽ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം.
കണ്ണൂര്‍: കുത്തുപറമ്പ് എം.എൽ.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരിൽ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം.പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് പ്രതിഷേധം. അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ പിടിച്ചു തള്ളി. കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്ററിനെ ചൊല്ലി പ്രദേശത്ത് കുറച്ച് നാളായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. സെന്ററിലെ മലിനജലം പ്രദേശത്തെ കുടിവെള്ളത്തെ അടക്കം ബാധിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് ഡയാലിസിസ് സെന്ററിന്റെ…

