AI girlfriend

പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ജെപി നേതാവ് പത്മരാജന് ചട്ടം ലംഘിച്ച് പരോൾ സർക്കാർ ഇടപെടലെ ന്ന് ആരോപണം.

കണ്ണൂർ: ജയിൽ ചട്ടവും പരോൾ നിയമവും ലംഘിച്ച് സർക്കാർ വക പരോൾ  .പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജനാണ് പരോൾ ലഭിച്ചത്. പത്മരാജന് ചട്ടം ലംഘിച്ചാണ് സർക്കാർ പരോൾ അനുവദിച്ചത് . ബലാത്സംഗക്കേസിലെ കുറ്റക്കാർക്ക് സാധാരണ പരോൾ അനുവദിക്കരുതെന്ന ജയിൽ ചട്ടം ലംഘിച്ചാണ് സർക്കാർ പത്മരാജന് പരോൾ നൽകിയത്. തലശേരി പോക്സോ കോടതി ജീവിതാവസാനം വരെ തടവ് വിധിച്ച് മൂന്നു മാസം ആകുമ്പോഴാണ് ബിജെപി നേതാവിന് വേണ്ടിയുള്ള സർക്കാർ ഇടപെടൽ.ശിക്ഷ റദ്ദാക്കണമെന്ന പത്മരാജൻ്റെ ഹരജി ഹൈക്കോടതി…

Read More

കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി.. 17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി:കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി.17കാരനെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി എറണാകുളത്ത് ഞാറയ്ക്കല്‍ സ്വദേശി അര്‍ജുന്‍ കുമാറിന്റെ മൃതദേഹമാണ് എളങ്കുന്നപ്പുഴ ബീച്ചില്‍ കണ്ടെത്തിയത്. കളിക്കാനായി ടര്‍ഫില്‍ പോകുന്നു എന്ന് പറഞ്ഞ് ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു അര്‍ജുന്.  

Read More

കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി, അപകടം ഒഴിവായത് തലനാരിഴക്ക്

അരീക്കോട് : രാത്രി കിടക്കയിൽ വെച്ച മൊബൈൽ ഫോൺ കത്തി. അപകടം ഒഴിവായത് തല നാരിഴയ്ക്ക്. അരീക്കോട് കീഴുപറമ്പ് പഴംപറമ്പ് തൃക്കളയൂരിൽ ചക്കിങ്ങൽ വീട്ടിലാണ് സംഭവം നടന്നത്. ഗൃഹനാഥനായ മുസാഫിർ കിടക്കയിൽ വെച്ച മൊബൈൽ ഫോൺആണ് തനിയെ കത്തിയത്. കുട്ടികളെ മദ്രസയിൽ കൊണ്ടുപോയി വിടുന്നതിനായും ഭർത്താവിനെ വിളിക്കാൻ മുറിയിലെത്തിയ മുസാഫിറിൻ്റെ ഭാര്യ ജസ്ന‌യാണ് ഫോൺ കിടക്കയിലിരുന്ന് കത്തുന്നത് കണ്ടത്. ഉടൻ ഭർത്താവിനെ വിളിച്ചെഴുന്നേൽപ്പിച്ചതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

Read More

കേരളസ്റ്റോറി ; ഒരു സിനിമയിൽ ഇത്രയും വെറുപ്പ് കൊണ്ടുവ ന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ കേരളത്തോട് എന്തെല്ലാം കാണിക്കാൻ പറ്റുമെന്ന് വേടൻ

കോഴിക്കോട് :വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ വിദ്വേഷപരമായ ഉള്ളടക്കങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള പ്രകോപനപരമായ രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ഗൂഢശ്രമമാണ് ഇത്തരം സിനിമകളെന്ന് അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെയാണ് റാപ്പർ വേടനും…

Read More

ആൾക്കൂട്ടം മകനെ അക്രമിക്കുന്നത് തടഞ്ഞ പിതാവിനെ വെടി വെച്ച് കൊന്നു

ന്യൂഡൽഹി : ആൾക്കൂട്ട ആക്രമണത്തിനിടെ  യുവാവ് വെടിയേറ്റു മരിച്ചുമകനെ ആൾക്കൂട്ട മർദനത്തിൽ നിന്ന് ക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൻ്റെ വെടിയേറ്റ് യുവാവ് മരിച്ചു ത് മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തി. ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിലാണ് സംഭവം. 35 വയസുകരനായ മുഹമ്മദ് ഉമർദീനാണ് ആക്രമികളുടെ വെടിയേറ്റ് മരിച്ചത്. നന്ദ് നഗ്രിയിലെ ബി-1 ബ്ലോക്കിലുള്ള സർക്കാർ സ്‌കൂളിന് സമീപം വെച്ച് തന്റെ മകനെ ഒരു കൂട്ടം ആളുകൾ മർദിക്കുന്ന വിവരമറിഞ്ഞാണ് ഉമർദീൻ സംഭവസ്ഥലത്ത് എത്തിയത്. മകനെ…

Read More

പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ.

തൃശൂർ: പീഡന കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ അറസ്റ്റിൽ.തൃശൂർ താന്യം സ്വദേശി യദു ഗിരീഷ് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ആയിരുന്നു പീഡനം. മൂന്ന് പെൺകുട്ടികളാണ് പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ 20ലധികം പേരെ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

Read More

ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ക്ലീനറെ കണ്ടെത്താനായില്ല.

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ഏഴുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. നേരത്തെ രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പാളിയിരുന്നു. ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ക്ലീനര്‍ മുസ്തഫയെ കണ്ടെത്താനായിട്ടില്ല. ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്തിയിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ക്വാറിയുടെ സമീപത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍…

Read More

കോഴിക്കോടൻ  രുചിപ്പെരുമയുടെ ‘ഇത്ത’ സൈനബി നൂർ അന്തരിച്ചു.

കോഴിക്കോട്: കോഴിക്കോടൻ  രുചിപ്പെരുമയുട ‘ഇത്ത’ വിട പറഞ്ഞു. സെയ്ന്‍സ് ഹോട്ടല്‍ ഉടമ സൈനബി നൂർ ( 82 ) അന്തരിച്ചു.  കോഴിക്കോടിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വില്പന നടത്തുന്ന ‘സെയ്ന്‍സ്’ ഹോട്ടലിലൂടെയാണ് അവർ ശ്രദ്ധ നേടിയത്. കോഴിക്കോട് സന്ദർശിക്കാനെത്തുന്നവർ ബീച്ചിന് സമീപമുള്ള സെയ്ന്‍സ് ഹോട്ടലിൽ എത്താറുണ്ടായിരുന്നു. സഹോദരി ഹലീമയുടെ വസതിയിൽ വെച്ചാണ് സൈനബി അന്തരിച്ചത്. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി. പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ- ഷിറിൻ മുസ്തഫ,മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ:…

Read More

കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ പി.കെ. ശറഫുദ്ദീനെ രംഗത്തിറക്കാൻ ആലോചന

കോഴിക്കോട്: മുസ്‌ലിം ലീഗ് നിയമസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലങ്കിലും ചില മണ്ഡലങ്ങളിൽ പ്രാദേശിക സ്വാധീനമുള്ള നേതൃത്വത്തെ രംഗത്തിറക്കാൻ ആലോചന. കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ മുസ് ലിം ലീഗിൻ്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംസ്ഥാന നേതാവായ  പി.കെ. ഷറഫുദ്ദീൻ മണ്ഡലത്തിൽ സ്ഥാനാർഥി പട്ടികയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. നിലവിൽ മൂന്നു തവണയായി മണ്ഡലത്തിൽ വിജയിച്ച അഡ്വ പി.ടി.എ റഹീം ഇപ്രാവശ്യം രംഗത്തുണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല. 2021 ൽ യു.ഡി എഫിലെ ദിനേശ് പെരുമണ്ണയെ 7676…

Read More

മിഡിൽ ഈസ്റ്റിൽ വിപുലമായ സൈനിക സന്നാഹം ശക്തമാക്കി അമേരിക്കൻ ഭരണകൂടം .

ടെഹ്റാൻ :ഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരവും സംബന്ധിച്ച കരാർ ഒപ്പിടാൻ പരമാവധി 10 മുതൽ 15 ദിവസം വരെ സമയമുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിതിനിടയിൽ മിഡിൽ ഈസ്റ്റിൽ വിപുലമായ സൈനിക സന്നാഹം ശക്തമാക്കി അമേരിക്കൻ ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിന് പുറമേ, അറേബ്യൻ കടലിലെ എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ ചേരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഇ-3 സെൻട്രി എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം…

Read More