AI girlfriend
Headlines

സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത്, ഫാത്വിമ തഹ് ലിയ

കോഴിക്കോട്: ബിജെപി കൗൺസിലർ വിനീത സജീവൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സണായത് കോഴിക്കോട് കോർപറേഷനിൽ എൽ.ഡി. എഫ് അവസരം ഒരുക്കിയത് കൊണ്ടാണെന്ന് പ്രതികരണവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്ലിയ. സിപിഎം തുടർച്ചയായി ബിജെപിക്ക് വേണ്ടിയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ നിലകൊണ്ടത’ ആദ്യമായി ബിജെപിക്ക് സ്ഥിരസമിതി അധ്യക്ഷപദവി ലഭിച്ചതിൽ അവർ *ഫെയ്സ് ബുക്കിൽ കുറിച്ചു.* ബിജെപി കൗൺസിലർ വിനീത സജീവൻ നികുതികാര്യസ്ഥിരസമിതി ചെയർപേഴ്സണായി ഇന്നലെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എൽഡിഎഫ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ…

Read More

കുതിപ്പ് തുടർന്ന് സ്വർണ്ണം; പവന് 800 രൂപ കൂടി പവന് 1,05,320

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 100 രൂപ കൂടി 13,165 രൂപയിലും പവന് 800 രൂപ കൂടി 1,05,320രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപ, 14 കാരറ്റ് 65 രൂപകൂടി 8,430 രൂപ, 9 കാരറ്റ് 40 രൂപ ഉയർന്ന് 5,435 രൂപ എന്നിങ്ങനെയാണ് വില. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285ലെത്തി….

Read More

മുസ്‌ലിം ബ്രദർ ഹുഡിനെ “ഭീകര സംഘട”നയായി പ്രഖ്യാപിച്ച് അമേരിക്ക.

വാഷിംഗ്ടൺ: മുസ്‌ലിം ബ്രദർ ഹുഡിനെ “ഭീകര സംഘട”നയായി പ്രഖ്യാപിച്ച് അമേരിക് ഈജിപ്ത്, ലെബനൻ, ജോർദാൻ. എന്നിവിടങ്ങളിലെ മുസ്ലീം ബ്രദർഹുഡ് സംഘടനകളെ അമേരിക്ക “ഭീകര” ഗ്രൂപ്പുകളായി പ്രഖ്യാപിച്ചതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ളഇസ്രായേലിന്റെഎതിരാളികൾക്കെതിരായ നടപടികൾ വാഷിംഗ്ടൺ ശക്തമാക്കുന്നതിൻ്റെ ഭാഗമാണ് ഈ നിരോധനം ബ്രദർഹുഡിനോട് അനുഭാവമുള്ള ഗ്രൂപ്പുകളെ കരിമ്പട്ടികയിൽ പെടുത്തുന്ന പ്രക്രിയ ആരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണകൂടത്തിന് നിർദ്ദേശം നൽകി ഒരുഎക്സിക്യൂട്ടീവ് ഉത്തരവ് കഴിഞ്ഞ ആഴ്ച പുറപ്പെടുവിച്ചതിന് ശേഷമാണ് ചൊവ്വാഴ്ച തീരുമാനം വന്നത്….

Read More

സി.പി. എം അംഗം വിട്ടു നിന്നു.കോഴിക്കോട് നഗരസഭയിൽ ഇതാദ്യമായി ബി ജെ പി അംഗത്തിന് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം.

കോഴിക്കോട് : കോഴിക്കോട് നഗരസഭയിൽ ഇതാദ്യമായി ബി ജെ പി അംഗത്തിന് സ്ഥിരം സമിതി ചെയർമാൻ സ്ഥാനം. വോട്ടെടുപ്പിൽ ഒരു സി പി എം അംഗം വിട്ട നിന്നതാണ് ബി ജെ പിക്ക് കൗൺസിൽ ഹാളിലെ “മുൻനിരയിൽ ” സീറ്റുറപ്പിക്കാൻ കാരണമായത്. കോഴിക്കോട് സിവിൽ സ്റ്റേഷൻ 13ആം വാർഡിൽ നിന്ന് വിജയിച്ച വിനീത സജീവാണ് ആദ്യത്തെ അധ്യക്ഷസ്ഥാനം ലഭിച്ചത്. ഏറെ പ്രാധാന്യമുള്ള നികുതി ആൻ്റ് അപ്പീൽ സ്ഥിരംസമിതി അധ്യക്ഷ പദവിയാണ് വിനീത സജീവ് സ്വന്തമാക്കിയത്. ഒന്പത് അംഗങ്ങളുള്ള…

Read More

രാഹുൽ മാങ്കൂട്ടം 3 ദിവസം എസ്ഐടി കസ്റ്റഡിയിൽ. ജാമ്യാപേക്ഷ 16ന് പരിഗണിക്കും.

പത്തനംതിട്ട : ബലാത്സം​ഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. തിരുവല്ല ജെഫ് സിഎം കോടതിയുടേതാണ് നടപടി. 7 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. കേസെടുത്തത് പോലും…

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ്

വായനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണത്തിനായി സ്ഥലം വാങ്ങി കോൺഗ്രസ. മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആദ്യത്തെ സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ നടപടിയാണ് പൂർത്തിയാക്കിയത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് 3.24 ഏക്കർ ഭൂമി വാങ്ങിയത്. കെപിസിസി പ്രസിന്റിന്റെ പേരിലാണ് ഭൂമി വാങ്ങിയിട്ടുള്ളത്.പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടുന്നതോടെ തറക്കലിടൽ ഉൾപ്പടെയുള്ളവ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് പറഞ്ഞു. ഭൂമി വാങ്ങാൻ വൈകിയതിനെ തുടർന്നുണ്ടായ ആരോപണങ്ങളെ രാഷ്ട്രീയമായി മാത്രമാണ് കാണുന്നുള്ളു. ദുരന്ത ബാധിതർക്ക് പ്രഖ്യാപിച്ച ജീവനോപാധി സർക്കാർ ഇപ്പോഴും നൽകിയിട്ടില്ല. ദുരന്തബാധിതരുടെ…

Read More

95 മുതൽ 45 കാരിയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ സി.പി. എം മുൻ ലോക്കൽ സെക്രട്ടറി ക്കെതിരെ കേസെടുത്തു.

കാസർകോട്:വീട്ടമ്മയെ നിരന്തര പീഡനം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തു 45 കാരിയായ വീട്ടമ്മയെ ലൈംഗിക പീഡനത്തിനു ഇരയാക്കയെന്ന പരാതിയിലാണ് സിപിഎം കുമ്പള മുൻ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തത്. എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂള്‍ അധ്യാപകനുമായ എസ്.സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തതെന്നാണ് സൂചന. ഇക്കാര്യം ഇവർ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു 1995 മുതൽ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് വീട്ടമ്മയുടെ പരാതി.തനിക്കും കുടുംബത്തിനും വധഭീഷണി ഉള്ളതായും പരാതിയിൽ പറയുന്നു.കല്യാണം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗിക പീഡനം…

Read More

ലീഗിൻ്റെ “പാൻ മുസ്‌ലിമിസം” വിലപ്പോവില്ല! കെ ടി. ജലീൽ

കോഴിക്കോട് :മുസ്‌ലിം ലീ​ഗിനെതിരെ കെ ടി‌ ജലീൽ എംഎൽഎ രം​ഗത്ത്. ആർഎസ്എസ് ആഭ്യന്തരം കൈകാര്യം ചെയ്യും എന്ന് പറഞ്ഞാൽ അതിനർത്ഥം ആഭ്യന്തരം ഹിന്ദു കൈകാര്യം ചെയ്യരുത് എന്നാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ എന്താകും ലീഗിൻ്റെ പ്രതികരണമെന്ന് കെ ടി‌ ജലീൽ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി സമം മുസ്‌ലിം എന്ന ആഖ്യാനം ജമാഅത്തെ ഇസ്ലാമിക്കാർ പറഞ്ഞു നടക്കുന്നത് മനസ്സിലാക്കാം. ലീഗ് അത് പ്രചരിപ്പിക്കുന്നത് എത്രമാത്രം അപകടകരമാണെന്നും കെ ടി‌ ജലീൽ ചോദിച്ചു. കേരള മുസ്‌ലിം സമൂഹത്തിൻ്റെ രണ്ട് ശതമാനം പോലും…

Read More

ഇറാനില്‍ കൂറ്റന്‍ റാലികള്‍ ; ഇറാനെ ആക്രമിച്ചാല്‍ യുഎസ് സൈനികതാവളങ്ങള്‍ കത്തിയെരിയും: സ്പീക്കര്‍

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കുന്ന കാര്യം പരിഗണനയിലാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്. ആക്രമണമുണ്ടായാല്‍ യുഎസിന്റെ സൈനികതാവളങ്ങളും കപ്പലുകളും സൈനികരും ലക്ഷ്യമാക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ തീയില്‍ വന്ന് എരിയുക, എല്ലാ യുഎസ് ഭരണാധികാരികള്‍ക്കും ചരിത്രത്തിലെ ഒരു ശാശ്വത പാഠമായി അത് മാറും. നിങ്ങള്‍ക്കും ഈ മേഖലയ്ക്കും എന്ത് സംഭവിക്കുമെന്ന് വന്ന് കണ്ടെത്തുക.” കലാപകാരികള്‍ക്കെതിരെ തെഹ്‌റാനില്‍ നടന്ന റാലിയില്‍ സംസാരിക്കവേ ഖാലിബാഫ് പറഞ്ഞു. ”മഷ്ഹാദ് പ്രദേശം കലാപകാരികള്‍…

Read More

തിരുവനന്തപുരം കോർപ്പറേ ഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് തിരിച്ചുപിടിച്ച് യുഡിഎഫ്.83 വോട്ടിനാണ് യുഡിഎഫിന്റെ കെ എച്ച് സുധീർഖാൻ വിജയിച്ചത്. ഹാർബർ വാർഡിലെ മുൻ കൗൺസിലറായിരുന്നു സുധീർഖാൻ. ഇതോടെ കോർപ്പറേഷനിൽ യുഡിഎഫിന്റെ സീറ്റ് എണ്ണം 20 ആയി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് ആണ്.” “വിഴിഞ്ഞം വാർഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോ‌ർപ്പറേഷനിൽ കേവല ഭൂരിപക്ഷം തികയ്‌ക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകൾക്കാണ് ഇതോടെ തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിർത്താൻ മത്സരത്തിനിറങ്ങിയ എൽഡിഎഫിനും കനത്ത തിരിച്ചടിയായി. ഏറെക്കാലത്തിന് ശേഷമാണ് വിഴിഞ്ഞം…

Read More