സീബ്രാലൈ നിലൂടെ റോഡ് മുറിച്ചു കടക്കുകയാ യിരുന്ന വിദ്യാർഥിനി കളെ ടോറസ് ലോറി ഇടിച്ചുതെ റിപ്പിച്ചു സി.സി, ടി വി ദൃശ്യം പുറത്ത്
വയനാട്:മേപ്പാടിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനികളെ ടോറസ് ലോറി ഇടിച്ചുതെറിപ്പിച്ച. വൈകുന്നേരം നാലരയോടെ മേപ്പാടി ടൗണിലായിരുന്നു അപകടം. പരുക്കേറ്റ രണ്ട് വിദ്യാർഥിനികളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സ്കൂള്‍ സമയത്ത് ടിപ്പർ ലോറികള്‍ക്ക് നിയന്ത്രണമുള്ളപ്പോഴാണ് നിയമം ലംഘിച്ച് വാഹനങ്ങള്‍ ചീറിപ്പായുന്നതെന്ന് നാട്ടുകാർ പറയുന്നു. സ്കൂള്‍ വിട്ട് സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികള്‍. നാല് കുട്ടികള്‍ ചേർന്ന് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ടോറസ് ലോറി…

