AI girlfriend
Headlines

കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; നോട്ടീസ് നൽകാതെ കുടുംബങ്ങളെ ഇറക്കി വിട്ടു.

ബംഗളുരു :കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്  നിയമാനുസൃതമായ യാതൊരു നടപടികളും മുൻകൂട്ടി അറിയിപ്പും പാലിക്കാതെ ബംഗളുരുവിൽ വീണ്ടും ബുൾഡോസർ അതിക്രമം Bangalore Development Authority (BDA) വ്യാഴാഴ്ച ഉത്തര ബംഗളൂരുവിലെ താനിസാന്ദ്ര പ്രദേശത്ത് ഏകദേശം 22 വീടുകൾ പൊളിച്ചു നീക്കി. താമസക്കാരെ ഒരു തരത്തിലുള്ള മുൻകൂട്ടി നോട്ടീസും നൽകാതെയായിരുന്നു പൊളിക്കൽ നടത്തിയത്. നോട്ടീസ് നൽകിയിട്ടില്ലെന്ന് ആദ്യ ദിനം തന്നെ അധികൃതർ സമ്മതിച്ചു. BDAയുടെ വിശദീകരണം പ്രകാരം, ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചിരുന്ന വീടുകളും ഗാരേജുകളും ഗോഡൗണുകളും…

Read More

തൈരിൽ ഉണ്ട് ഗുണങ്ങളേറെ, മുഖകാന്തി സംരക്ഷിക്കും.

മുഖത്ത് പരീക്ഷിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഒന്നാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുഖത്തെ ചുളിവുകൾ, സൂര്യതാപം മൂലമുള്ള ചർമ്മ പ്രശ്നങ്ങൾ എന്നിവയ്‌ക്കുള്ള പരിഹാരമാണ് തൈര്. 2 ടേബിൾ സ്പൂൺ തൈരിനോടൊപ്പം 1 ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കരിവാളിപ്പുകൾ, ചുളിവുകൾ എന്നിവയ്‌ക്ക് പരിഹാരമാണ്. കൂടാതെ ചർമ്മത്തിന് വെളുപ്പ് നിറം നൽകാനും ഈ മിശ്രിതത്തിന് സാധിക്കുന്നു. യാതൊരുവിധ പാർശ്വഫലങ്ങളും ഈ മിശ്രിതത്തിന് ഇല്ല. ചർമ്മത്തിലെ ആവശ്യമില്ലാത്ത…

Read More

എകെ ബാലന്‍റെ വിവാദ പ്രസ്താവനയിൽ സിപിഎമ്മിൽ ഭിന്നത; പിന്തുണച്ച് മുഖ്യമന്ത്രി, തള്ളിപ്പറഞ്ഞ് പാർട്ടി സെക്രട്ടറി

ബാലൻ്റെ പ്രസ്താവനക്കെ തിരെ എ.പി. വിഭാഗം, ലീഗ് മായി സഹകരിച്ചു തുടങ്ങി…. തിരുവനന്തപുരം:എകെ ബാലന്‍റെ വിവാദ പ്രസ്താവനയെ ചൊല്ലി സിപിഎമ്മിൽ ഭിന്നത. മുഖ്യമന്ത്രി എകെ ബാലനെ പൂർണ്ണമായും ന്യായീകരിക്കുമ്പോൾ ബാലൻ പറഞ്ഞത് അസംബന്ധമാtണെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. എ കെ ബാലന് എതിരെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലും രൂക്ഷ വിമർശനമാണ് ഉയർന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരായ പ്രസ്താവന ഒഴിവാക്കണമായിരുന്നു എന്നും എ കെ ബാലൻ വാ തുറന്നാൽ…

Read More

പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി.

പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ നീതിപൂര്‍വകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിന് കത്ത് നല്‍കി. മാനന്തവാടിയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഉണ്ടായ ഗുരുതരമായ മെഡിക്കല്‍ അവഗണനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ചാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്തയച്ചത് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രസവശേഷം ചികിത്സാ പിഴവ് കാരണം യുവതിക്ക് ജീവന് ഭീഷണിയാകാന്‍ സാധ്യതയുള്ള അതികഠിനമായ വേദനയിലൂടെയാണ് കടന്നുപോയത്. അവര്‍ക്ക്…

Read More

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികരായ സുഹൃത്തുക്കൾ മരിച്ച. കരമന–കളിയിക്കാവിള ദേശീയ പാതയിൽ പള്ളിച്ചൽ ജംക്‌ഷനിലാണ് സംഭവം . കടയ്ക്കുളം വിരാലിവിള ശൈലജ മന്ദിരത്തിൽ ജയകുമാർ–സജി ദമ്പതികളുടെ മകൻ അമൽ (21), ആലപ്പുഴ കൈചൂണ്ടിമുക്ക് കറുകയിൽ ലക്ഷ്മി ഭവനിൽ പ്രമോദ്–ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 ന് പള്ളിച്ചൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് 100 മീറ്റർ അകലെയാണ് അപകടം നടന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബൈക്കിന്…

Read More

മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു.

മലപ്പുറം: മങ്കടയിൽ ഗ്രാമപഞ്ചായത്ത് അംഗം വാനിടിച്ച് മരിച്ചു.പഞ്ചായത്ത് നാലാം വാർഡ് സിപിഐ മെമ്പർ സി.പി നസീറ (40)യാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെ കടലമണ്ണയിലെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. ഈ സമയം കടകളിലേക്ക് സാധനം കൊണ്ടുവരുന്ന ഡെലിവറി വാൻ വന്നിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപിഐ മലപ്പുറം ജില്ലാ അസി. സെക്രട്ടറി പിടി ഷറഫുദ്ദീന്റെ ഭാര്യയാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.

Read More

കുന്ദമംഗലം മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനം

കുന്ദമംഗലം :.കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. എം.എല്‍.എ ഫണ്ട്, ഫ്ളഡ്, ആസ്തി വികസന ഫണ്ട്, ബജറ്റ് വര്‍ക്ക്, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി തുടങ്ങിയവയുടെ പുരോഗതി വിലയിരുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓരോ ഗ്രാമപഞ്ചായത്തിലും അനുവദിച്ച പ്രവൃത്തികളുടെ മോണിറ്ററിംഗ് നടത്താന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ശ്രദ്ധ ചെലുത്തുന്നതിനും പ്രാദേശിക തലത്തില്‍ പ്രസിഡണ്ടുമാരുടെ അദ്ധ്യക്ഷതയില്‍ ഉദ്യോഗസ്ഥതല യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് നടപടികള്‍ സ്വീകരിക്കാനും എം.എല്‍.എ…

Read More

അമേരിക്കയിൽ യുവതിയെ മുഖത്ത് വെടി വെച്ച് കൊന്നു ( വീഡിയോ )

മിനസോട്ട ( യു.എസ് )ഇമിഗ്രേഷൻ റെയ്ഡിനിടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇമിഗ്രേഷൻ ഓഫീസർ കാറിൽ ഒരു സ്ത്രീയെ വെടിവച്ചു കൊന്നു. വെടിവയ്പ്പ് മിനസോട്ട നഗരത്തിൽ പ്രതിഷേധത്തിന് കാരണമായി. കാറിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച സ്ത്രീയുടെ മുഖത്ത് മൂന്ന് തവണ വെടിയുതിർത്തു അമേരിക്കയിലെ മിനസോട്ടയിലെ പ്രധാന സിറ്റിയായ മിനിയാപൊളിസിലാണ് സംഭവം. ക്രൂരതയുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. വാഹനത്തിൽനിന്ന് ഇറങ്ങാൻ ഉദ്യോഗസ്ഥൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുസരിക്കാതെ വാഹനം മുന്നോട്ടെടുത്തപ്പോൾ ഡ്രൈവിങ്…

Read More

എകെ ബാലന് പിന്തുണ, വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി, മാറാട് കലാപം ഓർമ്മിപ്പിച്ചും വിമർശനം

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗ്ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്. മാറാട് കലാപകാലത്ത് എ.കെ….

Read More

മാല പൊട്ടിച്ച കേസിൽ കുടുക്കി പ്രവാസിയെ  ജയിലില ടച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. .

കൊച്ചി: മാല പൊട്ടിച്ച കേസിൽ കുടുക്കി പ്രവാസിയെ  ജയിലിലടച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കണ്ണൂർ തലശ്ശേരിക്കടുത്ത കതിരൂര്‍ പുല്യോട് സിഎച്ച് നഗര്‍ സ്വദേശി താജുദ്ദീനാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് ഉത്തരവ്. 2018 ജൂലൈയിൽ കണ്ണൂർ പെരളശേരി ചോരക്കുളത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല പിടിച്ചുപറിക്കുകയായിരുന്നു. അഞ്ചരപ്പവന്‍റെ മാലയാണ് കവർന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഉള്ള പ്രതിയു​മായി രൂപസാദൃശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി…

Read More