AI girlfriend
Headlines

സ്വർണ്ണ വില കേരളത്തിൽ ഇന്നും കുതിപ്പ് . അന്തർ ദേശീയ സംഘർഷത്തിൽ വില ഇനിയും കൂടും.

കോഴിക്കോട് :സ്വർണവില ഇന്നും കേരളത്തിൽ നടത്തിയത് വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 105 രൂപ ഉയർന്ന് 12,875 രൂപയും പവന് 840 രൂപ മുന്നേറി 1,03,000 രൂപയിലുമെത്തി. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഔൺസിന് 4,445 ഡോളറിൽ നിന്ന് രാജ്യാന്തരവില 60 ഡോളറിലധികം ഉയർന്ന് 4,514 ഡോളർ വരെയെത്തിയത് കേരളത്തിലെ വിലയെയും മുന്നോട്ടുനയിച്ചു. അമേരിക്കയിലെ കഴിഞ്ഞമാസത്തെ പുതിയ തൊഴിൽക്കണക്കും തൊഴിലില്ലായ്മക്കണക്കും ഇന്നലെ പുറത്തുവന്നിരുന്നു. പുതുതായി 50,000 പേർക്കാണ് ഡിസംബറിൽ ജോലി കിട്ടിയത്. ഇതാകട്ടെ നിരീക്ഷകർ വിലയിരുത്തിയ…

Read More

കരൂർ ദുരന്തം; വിജയ്‌ യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡി യിലെടുത്തു .

ചെന്നൈ:കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു .പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ‍ തിക്കും തിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ…

Read More

ജനുവരി 27ന് ബാങ്ക് പണിമുടക്ക്;തുടർച്ചയായി നാലു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല

ന്യൂഡല്‍ഹി :ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാണ് ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. നിലവിൽ ഞായറാഴ്ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്….

Read More

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ റിമാൻഡിൽ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെ തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിലേക്ക് കൊണ്ടുപോയി. തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ ഉള്ളതായി തന്ത്രി കോടതിയിൽ പറഞ്ഞിരുന്നു. വൈദ്യസഹായം നൽകണമെന്ന ആവശ്യം കോടതി അനുവദിച്ചു. ജനുവരി 23വരെയാണ് റിമാൻഡ് കാലാവധി. തന്ത്രിക്കെതിരെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകളുണ്ടായിരുന്നു. തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നെന്നും…

Read More

ഡിജിറ്റൽ അറസ്റ്റ്; കോഴിക്കോട് സ്വദേശിനിയിൽ നിന്നും മുപ്പത്തിയാറു ലക്ഷം രൂപ തട്ടി യെടുത്ത കേസിൽ കോഴിക്കോട് സ്വദേശി കളായ നാലുപേർ അറസ്റ്റിൽ

കോഴിക്കോട് :ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞു കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി, മുപ്പത്തിയാറ’’ ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ നാല പേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 2025 ഡിസംബർ മാസം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി കമ്മിഷണർ ജി ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ…

Read More

അതിർത്തി കടന്നും പ്രണയിക്കാം . പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ:അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടത. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. അതേസമയം, യുവതിക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ എത്തി 7 വർഷം ആകുമ്പോൾ പൗരത്വത്തിന് അപേക്ഷ…

Read More

ശബരിമല സ്വർണ്ണ കൊള്ള; തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ.

കൊച്ചി: തന്ത്രി തന്നെ കൊള്ളയിൽ കൂട്ട് ശബരിമല തന്ത്രിയെ എസ്.എ. ടി. അറസ്റ്റ് ചെയ്തു സ്വർണ്ണ ക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയും; കേസ് റജിസ്റ്റർ ചെയ്ത് ഇ.ഡി ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഇതിന്റെ ഭാഗമായുള്ള ഇസിഐആർ…

Read More

അറബിയുടെ വീട്ടിൽ അസുഖമായി കിടന്ന മലയാളിക്ക് ചികിത്സ നൽകാൻ വേണ്ടി മകനെയും ഭാര്യയെയും വരുത്തി പരിചരിക്കാൻ അവസരം നൽകിയ കഥ പങ്കുവെച്ച് അശ്റഫ് താമരശ്ശേരി ….

ജോലിക്കാരനായി അറബിയുടെ വീട്ടിൽ എത്തിയ പ്രവാസി അസുഖബാധിതനായപ്പോൾ ചികിത്സയും പരിചരണവും നടത്തിയ മനസ്സലിഞ്ഞ കരുണാദ്ര നായ അറബിയുടെ കഥ പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി പ്രവാസ ലോകത്ത് മരണപ്പെട്ട നിരവധി പ്രവാസികളുടെ ഭൗതികശരീരം കയറ്റി അയച്ച അഷ്റഫ് വേറിട്ട ഒരുഅനുഭവമാണ് പങ്കുവെക്കുന്നത് .അറബിയുടെ വീട്ടിൽ അസുഖമായി കിടന്ന ഇയാൾക്ക് ചികിത്സ നൽകാൻ വേണ്ടി മകനെയും ഭാര്യയെയും വരുത്തിഅവരോടൊപ്പം നിർത്തി വേണ്ട ചികിത്സകൾ നൽകിയ അറബി തൻറെ ജീവനക്കാരൻ മരണപ്പെട്ടപ്പോൾ ആ വിവരം ഭാര്യയെ അറിയിക്കാതെ മകനോടൊപ്പം തന്നെ മൃതദേഹം…

Read More

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ 4 പേർ വാഹനാപകടത്തിൽ മരിച്ചു.

ബംഗളൂരു: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറുവയസുകാരി ഉൾപ്പെടെ നാല് തീർത്ഥാടകർ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ തുംകുരു ജില്ലയിലെ വസന്തനരസപുര ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപം കോറ മേഖലയിലാണ് അപകടം. വെള്ളിയാഴ്ച പുലർച്ചെ 4.40 ഓടെയാണ് അപകടം നടന്നത്. കൊപ്പൽ ജില്ലയിലെ കുകനൂരു സ്വദേശികളായ സാക്ഷി(6), വെങ്കിടേശപ്പ(30), മരത്തപ്പ(35), ഗവിസിദ്ദപ്പ (40) എന്നിവരാണ് മരിച്ചത്. ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു

Read More

കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്; നോട്ടീസ് നൽകാതെ കുടുംബങ്ങളെ ഇറക്കി വിട്ടു.

ബംഗളുരു :കർണാടകയിൽ വീണ്ടും ബുൾഡോസർ രാജ്  നിയമാനുസൃതമായ യാതൊരു നടപടികളും മുൻകൂട്ടി അറിയിപ്പും പാലിക്കാതെ ബംഗളുരുവിൽ വീണ്ടും ബുൾഡോസർ അതിക്രമം Bangalore Development Authority (BDA) വ്യാഴാഴ്ച ഉത്തര ബംഗളൂരുവിലെ താനിസാന്ദ്ര പ്രദേശത്ത് ഏകദേശം 22 വീടുകൾ പൊളിച്ചു നീക്കി. താമസക്കാരെ ഒരു തരത്തിലുള്ള മുൻകൂട്ടി നോട്ടീസും നൽകാതെയായിരുന്നു പൊളിക്കൽ നടത്തിയത്. നോട്ടീസ് നൽകിയിട്ടില്ലെന്ന് ആദ്യ ദിനം തന്നെ അധികൃതർ സമ്മതിച്ചു. BDAയുടെ വിശദീകരണം പ്രകാരം, ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചിരുന്ന വീടുകളും ഗാരേജുകളും ഗോഡൗണുകളും…

Read More