ലബനാനിൽ മൂന്ന് മാധ്യമപ്രവർത്തകരെ ബോംബാക്രമണത്തിൽ വധിച്ച് ഇസ്രായേൽ

ബൈറൂത്ത് : ലബനാനിൽ ഇസ്രായേലി വ്യോമാക്രമണം ശക്തിപ്പെടുന്നതിതിനിടെയാണ് ഗസ്സയിൽ നടന്നതിന് സമാനമായ രീതിയിൽ ലബനാനിലും മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊലപ്പെടുത്തിയത്. പ്രസ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയ മാധ്യമപ്രവർത്തകരുടെ വാഹനം ഇസ്രായേൽ ബോംബിട്ട് തകർക്കുകയായിരുന്നു. യുദ്ധത്തിന്റെ മുൻനിരയിൽ തെക്കൻ ലബനാനിൽ നിന്ന് റിപ്പോർട്ട് ചെയ്‌ത അൽമായദീൻ റിപ്പോർട്ടർ ഫാത്തിമ ഫത്തൂനി, ഫത്തൂനിയുടെ സഹോദരനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് ഫത്തൂനി അൽ മനാർ ടിവി മാധ്യമപ്രവർത്തകനായ അലി ഷുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഫാത്തിമ ഫത്തൂനിയുടെ കുടുംബാംഗങ്ങൾ ഒരു മാസം മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ഷുഹൈബിന് ഹിസ്ബുല്ലയുമായി ബന്ധമുണ്ടെന്നായിരുന്നു ഇസ്രായേൽ അവകാശവാദം. നാല് ഇസ്രായേലി മിസൈലുകളാണ് മാധ്യമപ്രവർത്തകരുടെ കാറിന് മുകളിൽ തുടരെ പതിച്ചത്. മാധമപ്രവർത്തകരുടെ കൂട്ടക്കൊല അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ലബനാൻ പ്രസിഡന്റ് ജോസഫ് അയൺ പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ കൂടാതെ 8 ആരോഗ്യപ്രവർത്തകരും ശനിയാഴ്ച്ച ലബനാനിൽ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *