AI girlfriend
Headlines

“ഞാൻ നിരപരാധിയാണ്. കുറ്റമൊന്നും ചെയ്തിട്ടില്ല. ഞാനിപ്പോഴും എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ് ” നിക്കോളസ് മഡുറോ

വാഷിംഗ്ടൺ: “ഞാൻ നിരപരാധിയാണ്. കുറ്റമൊന്നും ചെയ്തിട്ടില്ല. ഞാനിപ്പോഴും എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ് ന്യൂയോർക്കിലെ വിചാരണ കോടതിയിൽ വെന്യു സെല എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിൻ്റെ പ്രസിഡണ്ട് നിക്കോളാസ് മഡുറ പറഞ്ഞ വാക്കുകളാണിത്. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ നിമിഷങ്ങളിൽ ഒന്ന്. ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേലയുടെ പ്രസിഡന്റ് കസേരയിലിരുന്നയാൾ. സുരക്ഷാ ഭടൻമാരോ അനുയായികളോ ഇല്ലാതെ,​കൈവിലങ്ങണിഞ്ഞ് നടന്നുനീങ്ങുന്ന നിക്കോളാസ് മഡുറോയുടെ ചിത്രങ്ങൾ വെനസ്വേലയിലെ ജനങ്ങളെ ആശ്ചര്യപ്പെടുത്തി മയക്കുമരുന്ന് സംഘത്തലവൻ,​ഭീകരഗ്രൂപ്പ് നേതാവ് എന്നിങ്ങനെ മുദ്രകുത്തി യു.എസ് പിടികൂടിയ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും…

Read More

അബൂദബിയിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു.

അബുദബി:അബൂദബിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു മലപ്പുറം തൃപ്പനച്ചി സ്വദേശി അബ്ദുൽ ലത്തീഫിന്റെ മകൻ അസ്സാമാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അസ്സാമിന്റെ മൂന്ന് സഹോദരങ്ങളും അപകടത്തിൽ മരിച്ചിരുന്നു. അബ്ദുൽ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടിരുന്നത്. തുടർന്ന് മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്‌റയും മരിച്ചിരുന്നു. കുട്ടികളുടെ മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാണ്.

Read More

എസ്ഐആർ ഹിയറിങ്ങിന് ഹാജരാകണം; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഹാജരാകാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. കൊൽക്കത്തയിലെ ജാദവ്പൂരിലെ സ്കൂളിൽ തിങ്കളാഴ്ച ഹാജരാകാൻ ആണ് നിർദേശം. എന്യൂമറേഷൻ ഫോമുകളിലെ തിരുത്തുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹിയറിങ്. വിജയ് ഹസാരെ ട്രോഫിക്കായി രാജ്‌കോട്ടിൽ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഷമി തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അറിയിച്ചു. റാഷ്‌ബെഹാരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന്റെ (കെഎംസി) വാർഡ് നമ്പർ 93-ലാണ് ഷാമി വോട്ടറായി പേര് ചേർത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ അംരോഹയിലാണ് ജനിച്ചതെങ്കിലും,…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം.

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം.കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദിയെ തുടർന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തേ മലിനമാകപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ വന്നു കഴിഞ്ഞവർഷം മാത്രം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്….

Read More

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാ‌ർത്ഥിനിക്ക് പരിക്ക്.

തിരുവനന്തപുരം: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാ‌ർത്ഥിനിക്ക് പരിക്ക് ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി വീണത്. ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വീണത്. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം വ്യക്തമല്ല. കാൽ വഴുതി വീണതാണോ ചാടിയതാണോ എന്ന കാര്യം വ്യക്തമല്ല. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ട്. ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും…

Read More

ഡൽഹി കലാപ ​ഗൂഢാലോച നക്കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി.

ന്യൂഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ത് വിചാരണ വൈകുന്നതിന്റെ ആനുകൂല്യം നൽകാനാവില്ലെന്ന് പറഞ്ഞ്. വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നടപടികളിലെ കാലതാമസം ഒരിക്കലും ജാമ്യത്തെ ന്യായീകരിക്കില്ലെന്നും കോടതി പറ‍ഞ്ഞു. ജാമ്യത്തിനായി എല്ലാ വ്യക്തികളെയും ഒരുപോലെ പരിഗണിക്കാൻ കഴിയില്ലെന്നും സുപ്രിംകോടതി. ‘വിചാരണ വൈകുന്നതിന്റെ ആനുകൂല്യം ഇരുവർക്കും നൽകാനാവില്ല. ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരായ ആരോപണങ്ങളിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ…

Read More

സംസ്ഥാനത്ത് കോഴിയുടെ വില കുതിച്ചുയരുന്നു

കോഴിക്കോട്:സംസ്ഥാനത്ത് കോഴിയുടെ വില കുതിച്ചുയരുന്ന പുതുവർഷത്തിൽ സംസ്ഥാനത്ത് കോഴിയിറച്ചി വിൽപ്പനയിൽ റിക്കാർഡ് ആയിരുന്നു പുതുവത്സരത്തില്‍ മലയാളി അകത്തായത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയാണെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്കു നിരോധനമുണ്ടായിരുന്നെങ്കിലും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. അതേസമയം സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. മലയാളികള്‍ക്ക് കോഴിയിറച്ചിയോടുള്ള പ്രിയമാണ് ഇത് കാണിക്കുന്നത്. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത….

Read More

ട്രമ്പിൻ്റെ അടുത്ത ആക്രമണം കൊളമ്പിയക്ക് നേരെയെന്ന് ഭീഷണി.

ന്യൂയോർക്ക്: ട്രമ്പിൻ്റെ അടുത്ത ആക്രമണം കൊളമ്പിയക്ക് നേരെയെന്ന് ഭീഷണി വെനിസ്വേലയിൽ അധിനിവേശം നടത്തിപ്രസിഡണ്ട്മ’ഡുറോയെ തട്ടിക്കൊണ്ടു പോയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഭീഷണിപ്പെടുത്തി. ക്യൂബയിലെ സർക്കാരും ഉടൻ വീഴുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും പറഞ്ഞു. ഞായറാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ലാറ്റിനമേരിക്കയിൽ കൂടുതൽ സൈനിക ഇടപെടലുകൾ പരിഗണയിലെന്ന് സൂചിപ്പിച്ചു. കൊളംബിയയും വെനിസ്വേലയും “വളരെ രോഗികളാണ്” എന്നും ബൊഗോട്ടയിലെ സർക്കാർ ഒരു രോഗിയാണ്” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു….

Read More

മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപതി പ്രകടമാക്കി ആർ ശ്രീലേഖ.

തിരുവനന്തപുരം: മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപതി പ്രകടമാക്കി ആർ ശ്രീലേഖബി.ജെ.പി അവസാന നിമിഷം വാക്ക് മാറ്റിയെന്നും അവർ പറഞ്ഞു തിരുവനന്തപുരം കോർപ്പറേഷനിൽ താനായിരുന്നു മേയർ സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ് . മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയതിനെ തുടർന്നാണ് മത്സരിച്ചത്. പക്ഷേ അവസാന നിമിഷം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറി. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു. അവസാന…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന്.

ന്യൂഡൽഹി:വിചാരണ കൂടാതെ യു.എ. പി.എ ചുമത്തി അഞ്ച് വർഷമായി ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന് സുപ്രിം കോടതിയിലെ ജഡ്ഡ്‌ജിമാരായ അരവിന്ദ് കുമാർ ,എൻ .വി .അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത് . രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം . ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ അഞ്ച് വര്ഷത്തിലധികമായി ജയിലിലാണ്. ഡൽഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ, ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം…

Read More