AI girlfriend

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത് അപാകതയുള്ള തെരഞ്ഞെടുപ്പ് പട്ടികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്നത് അപാകതയുള്ള തെരഞ്ഞെടുപ്പ് പട്ടികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരട് വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ പുറത്തുപോയെന്ന വാർത്ത ആശങ്ക ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവർ, താമസം മാറിയവർ തുടങ്ങിയവർക്ക് പുറമേ ‘മറ്റുള്ളവർ’ എന്ന നിലയിലും ഒഴിവാക്കൽ നടക്കുന്നു. മറ്റുള്ളവർ ആര് എന്ന കാര്യത്തിൽ കമ്മീഷൻ തന്നെ വ്യക്തതയില്ല. വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കിയത് തിടുക്കത്തിൽ. സുപ്രീംകോടതി വിധി അനുസരിച്ച് അനാവശ്യ തിടുക്കം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപാകതകൾ നിറഞ്ഞ…

Read More

സമസ്തയിലെ ലീഗ് വിഭാഗം സി.പി.എം അനുകൂല വിഭാഗത്തിനെതിരെ പ്രതിഷേധം കനപ്പിക്കുന്നു, സന്ദേശ യാത്ര ബഹിഷ്കരിച്ച് പാണക്കാട് തങ്ങൾ കുടുംബം.

മലപ്പുറം :സമസ്തയിലെ ലീഗ് വിഭാഗം സി.പി.എം അനുകൂല വിഭാഗത്തിനെതിരെ പ്രതിഷേധം കനപ്പിക്കുന്ന. നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന  സന്ദേശ യാത്രയുടെ ഡയരക്ടറാക്കി മുത്തം ഉമർ ഫൈസിയെ നിയമിച്ചതും പാണക്കാട് തങ്ങൾ കുടുംബത്തിനെതിരെയുള്ള സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ നീക്കവും ജിഫ്രി തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര ബഹിഷ്‌കരിച്ചാണ് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം രംഗത്തുവന്നത്. ഇതിൻ്റെ ഭാഗമായി ജിഫ്രിതങ്ങളുടെ യാത്രയുടെ ഉത്ഘാടനപരിപാടിയില്‍ പാണക്കാട്ടെ പ്രധാനനേതാക്കള്‍ പങ്കെടുത്തില്ല. ഉത്ഘാടകനാകേണ്ടിയിരുന്ന മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും എത്തിയില്ല….

Read More

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും

തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഹയർ സെക്കന്‍ററി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05…

Read More

വ്യാജ ആധാരങ്ങളും രേഖകളും സൃഷ്ടിച്ചു രണ്ട് കോടി തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്നുമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.

കോഴിക്കോട് : വഖഫ് ബോർഡ് രജിസ്റ്ററിൽ ഇല്ലാതിരുന്ന വ്യാജ ആധാരങ്ങൾ, ജനറൽ ബോഡി നടന്നതായി കാണിച്ചുകൊണ്ടു സൃഷ്ടിച്ച കൃത്രിമ മിനുട്സ് രേഖകൾ എന്നിവ ഉപയോഗിച്ച് രണ്ട് കോടി ദേശീയപാത നഷ്ടപരിഹാരത്തുക തട്ടിയെടുത്ത സംഭവത്തിലും, അനുബന്ധ രേഖകളുടെ പിൻബലമില്ലാതെ 22.5 കോടി രൂപയുടെ വഖഫ് ഫണ്ട് ക്രമക്കേട് നടത്തിയതിലും വഖഫ് ബോർഡ് മെമ്പർമാർക്കെതിരെയും ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികൾക്കെതിരെയും വിശദമായ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും, വടകര ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം…

Read More

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, വധു ആത്മഹത്യക്ക് ശ്രമിച്ചു.

തിരുവനന്തപുരം∙ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറയതില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. വര്‍ക്കല കല്ലമ്പലത്താണ് സംഭവം. സംഭവത്തില്‍ കല്ലമ്പലം സ്വദേശി സുനില്‍ അടക്കം 8 പേര്‍ക്ക് എതിരെ കേസ് എടുത്തു. പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.  യുവാവിന്റെ അയല്‍വീടുകളില്‍ എത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടക്കെണിയിലാണെന്നു പറഞ്ഞു നാണംകെടുത്തുകയും ചെയ്തു. പിന്നാലെയാണ് വിദേശത്ത്…

Read More

എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയിൽ.

മലപ്പുറം: മലപ്പുറത്ത് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനര്‍ പിടിയി. സ്കൂള്‍ ബസിൽ വെച്ച് എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂള്‍ ബസിന്‍റെ ക്ലീനറായ മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്‍റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

Read More

‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. എ.ഡി. ജി.പി നിർദ്ദേശം.

തിരുവനന്തപുരം: വിവാദമായ ‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെ​റ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്. ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്​റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന…

Read More

സര്‍ക്കാര്‍ പരിപാടിക്കിടെ വനിത ഡോകടറുടെ മുഖാവരണം വലിച്ചു താഴ്ത്തിയ മുഖ്യ മന്ത്രി നിതീഷി നെതിരെ പോലീസിൽ പരാതി

പാട്‌ന: സര്‍ക്കാര്‍ പരിപാടിക്കിട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവത്തില്‍ വിവാദം തുടരവെ നിതീഷിനെതിരെ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദ് മുര്‍തസ ആലമാണ് റാഞ്ചി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മുര്‍താസയുടെ പരാതി.സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ അടിസ്ഥാനത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ഞങ്ങള്‍ക്ക് ഒരു പരാതി ലഭിച്ചു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി,’ ഇത്കി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ…

Read More

തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റ ഇടതു സ്ഥാനാർഥി കുടുംബ ത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നു.

വയനാട് :തദ്ദേശതിരഞ്ഞെടുപ്പിൽ തോറ്റ ഇടതു സ്ഥാനാർഥി കുടുംബ ത്തോടൊപ്പം ബി.ജെ.പിയിൽ ചേർന്നു എൽഡിഎഫ് കോൺഗ്രസിന് വോട്ട് മറിച്ചെന്നാരോപിച്ചാണ് ബി.ജെ. പി യിൽ ചേർന്നത്. വയനാട് പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന്‌ എൽഡിഎഫിന്റെ സിപിഐ സ്ഥാനാർഥി ഗോപി മനയത്തു കുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വാർഡിൽ മൂന്നാം സ്ഥാനത്തായിരുന്നു ഗോപി. 432 വോട്ടുനേടി കോൺഗ്രസ് സ്ഥാനാർത്ഥിയായ വിനോദ് കാഞ്ഞൂക്കാരനാണ് ഈ വാർഡിൽ വിജയിച്ചത്. തന്നെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറക്കിയ ശേഷം എൽഡിഎഫ് കോൺഗ്രസിന്…

Read More

കുറ്റിക്കാട്ടൂർ പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ നിര്യാതനായി.

കുറ്റിക്കാട്ടൂർ: പേങ്കാട്ടിൽ ഇമ്പിച്ചിക്കോയ (75) നിര്യാതനായ ഭാര്യ: മൈമൂന മക്കൾ:ഖദീജ, ജംഷീല, ബുഷ്റ,അഹമ്മദ് ജസീർ, മരുമക്കൾ: ജുബനാസ് (മുണ്ടക്കൽ) യൂനുസ് (മായനാട്) ബുഷ്റ പരേതനായ അബ്ദുൽ മജീദ് സഹോദരങ്ങൾ: മാമുക്കുട്ടി ,അലവി അബ്ദുറഹ്മാൻ, അബൂബക്കർ, സുലൈമാൻ, അബ്ദുള്ള, ഇത്തീമ, ഇത്തീമനമസ്കാരം ഇന്ന് ( വെള്ളി) രാവിലെ 11.30 ന് മാണിയമ്പലം  ജുമഅ മസ്ജിദിൽ

Read More