ചൊക്ലി ഗ്രാമ പഞ്ചായത്ത് മുസ് ലിം ലീഗ്സ്ഥാനാർഥിയതട്ടിക്കൊണ്ടുപോയതായി പരാതി.
ചൊക്ലി (തലശ്ശേരി): ചൊക്ലി ഗ്രാമ പഞ്ചായത്ത് മുസ് ലിം ലീഗ്സ്ഥാനാർഥിയതട്ടിക്കൊണ്ടുപോയതായി പരാതി വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയാണ്. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിംലീഗിലെ ടി.പി. അർവയെയാണ് കാണാതായത്. തങ്ങളുടെ സ്ഥാനാർഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ് നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാണെന്നും ലീഗ് നേതൃത്വം പറഞ്ഞു. മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി…

