AI girlfriend
Headlines

യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിനെ വെറുതെ വിട്ടു.

കൊച്ചി: യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസി ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം ഇവർക്കെതിരെ തെളിഞ്ഞു. ദിലീപിനെ ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഒഴിവാക്കി. ആറ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഇവർക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. ഈ മാസം 12 വെള്ളിയാഴ്‌ചയാണ് ശിക്ഷാവിധി. ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി…

Read More

ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ.

പനാജി :ഗോവ നിശാ ക്ലബ്ബിലെ തീപിടിത്തത്തിൽ നാലുപേർ അറസ്റ്റിൽ 25 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ക്ലബ് മാനേജറെയും മൂന്ന് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ ഫയർ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ക്ലബ്ബ് ഉടമ, മാനേജർ, പരിപാടിയുടെ സംഘാടകർ, ഗ്രാമമുഖ്യൻ എന്നിവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്ബിനുള്ളിൽ പടക്കങ്ങൾ ഉപയോഗിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുറത്തേക്കുള്ള വഴികൾ കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗോവ…

Read More

നടിയെ പീഢിപ്പിച്ച്ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഇന്ന്.

കൊച്ചി: നടിയെ പീഢിപ്പിച്ച്ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ വിധി ഇന്ന് രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്. കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയത്. കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ…

Read More

മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.

കൊല്ലം: കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്ത. ചവറ വട്ടത്തറയിലാണ് സംഭവം. സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. ചെറുമകൻ ഷഹനാസ് പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹം കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് സന്ധ്യയോടെയാണ് സംഭവം. ഇയാൾ ലഹരിക്കടിമായാണെന്ന് പൊലീസ്. ആവശ്യപ്പെട്ട പണം നൽകാത്തതിനെ തുടർന്നാണ് കൊലപാതകം.

Read More

സി.പി. എം ന് മലപ്പുറത്ത് വെൽഫെയർ പാർട്ടിയുമായി ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും ഉണ്ട്. മുഖ്യമന്ത്രിയുടെ വിമർശനത്തിൽ പ്രതികരിച്ച് സാദിഖലി തങ്ങൾ.

മലപ്പുറം: മുഖ്യ മന്ത്രി ജമാഅത്തെ ഇസ് ലാമിയുമായി കൂടിക്കാഴ്ച നടത്തിയത്  സമ്മതിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ. വെൽഫെയർ പാർട്ടിയുമായി സിപിഎമ്മിന് ബന്ധമുള്ള പഞ്ചായത്ത് ഇപ്പോഴും മലപ്പുറത്തുണ്ട്.യുഡിഎഫിന് എല്ലാവരുടെയും വോട്ട് കിട്ടാറുണ്ട്. കോൺഗ്രസുമായി സഹകരിക്കുക എന്നത് ജമാഅത്ത് ഇസ്‌ലാമി തീരുമാനമാണ്. ജമാഅത്ത് നേരത്തെ ഇടതിന് വോട്ട് കൊടുത്തിരുന്നുവെന്നും ഇപ്പോൾ യുഡിഎഫിനാണ് പിന്തുണയെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. ശബരിമലയിൽ സാമ്പത്തിക…

Read More

ടോയ്ലറ്റിൽ ടൂത് ബ്രഷ് വെക്കല്ലെ … വില്ലനാകും ..

ടോയ്ലറ്റ് ടോയ്ലറ്റ് തന്നെ. പല്ലു തേച്ച് ഫിനിഷ് ആയി പുറത്തു വന്നാൽ എല്ലാം ശുഭം എന്നു കരുതണ്ട… പല്ല് തേച്ച ബ്രഷ് ടോയ്ലറ്റിൽ തന്നെ വെച്ചാൽ അത് വില്ലനാണെന്ന് അറിയുക പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ബ്രഷും പേസ്റ്റുമെല്ലാം ഒട്ടുമിക്കപേരും ബാത്റൂമിലാണ് സൂക്ഷിക്കാറുള്ളത്. ടോയ്‌ലറ്റിനോട് വളരെ അടുത്താണ് ടൂത്ത് ബ്രഷ് സൂക്ഷിക്കുന്നതെങ്കില്‍ സൂക്ഷിക്കുക. ഒട്ടേറെ അസുഖങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് വീടുകളിലും ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്നതും അതുപോലെ ഏറ്റവും കൂടുതല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുള്ള ഒരു…

Read More

തലച്ചോറിലെ രക്തം കട്ടപിടിച്ചു, ജൂനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു; 14 വിദ്യാർത്ഥികൾ പിടിയിൽ.

കുംഭകോണം:തമിഴ്‌നാട്ടിലെ കുംഭകോണത്തിനടുത്ത് സർക്കാർ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ഡിസംബർ 4ന് പട്ടീശ്വരത്തുള്ള ഗവൺമെൻ്റ് അരിഗ്നർ അണ്ണാ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ക്ലാസുകൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് 14 പ്ലസ് വൺ വിദ്യാർത്ഥികൾ ചേർന്ന് സീനിയർ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. പ്രതികൾ മരവടി കൊണ്ട് തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആദ്യം കുംഭകോണം സർക്കാർ ആശുപത്രിയിലും പിന്നീട് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തം…

Read More

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം.

കൊച്ചി:എറണാകുളത്ത് അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹ കണ്ടെത്തി. എറണാകുളം കലാഭവൻ റോഡിലെ കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റ് തല തക‍ർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോ​ഗസ്ഥരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി അവർ വിട പറഞ്ഞു; വേദന കുറിപ്പുമായി ഭർത്താവ് ഇഹ്സാൻ.

ലാഹോർ:പ്രശസ്ത പാക്കിസ്ഥാനി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) രണ്ട് ഇട്ടക്കുട്ടികളെ ജന്മം നൽകി ലോകത്തോട് വിട പറഞ്ഞത് വേദനയോടെ പങ്കു വെച്ച് ഭർത്താവ് ഇഹ്സാൻ മറിയത്തിൻ്റെ ഇൻസ്റ്റഗ്രാം എകൗണ്ടിലാണ് അവരെ ക്കുറിച്ച് വേദനക്കുറിപ്പ് എഴുതിയത്. കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെയുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മറിയം മരിച്ചത്. ഡിസംബർ 4ന് ലാഹോറിൽ വച്ചായിരുന്നു മരണം. പ്യാരി മറിയത്തിന്റെ വിയോഗവാർത്ത ഭർത്താവ് അഹ്സാൻ അലി തന്റെ ഇൻസ്റ്റഗ്രാം…

Read More

കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അറിയിച്ചതിനെ തുടർന്ന് ആർആർടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു

Read More