AI girlfriend
Headlines

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു, അര്‍ജന്റീന ഗ്രൂപ്പ് ‘J’ല്‍, ബ്രസീല്‍ ‘C’യിൽ.

വാഷിങ്ടണ്‍ :ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ് ഉള്‍പ്പെടുക. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് ‘ജെ’യിലെ മറ്റംഗങ്ങള്‍. നിലവിലെ റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍. ഗ്രൂപ്പ് ‘സി’യിലാണ് ബ്രസീല്‍. മൊറോക്കോ, ഹൈതി, സ്‌കോട്ട്‌ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്‌സിക്കോയും…

Read More

രാഹുലിന് ആശ്വാസം, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

തിരുവനന്തപുരം:അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ തങ്ങൾക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15ന്…

Read More

ഭീമ കൊറഗേവ് കേസ് ; ഹാനി ബാബു ഇന്ന് ജയിൽ മോചിതനാകും.

മുംബൈ: അഞ്ച് വർഷമായി ജയിലിൽ കിടന്ന ഭീമ കൊറേഗാവ് കേസില്‍ ജാമ്യം ലഭിച്ച ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഹാനി ബാബു ഇന്ന് ജയില്‍ മോചിതനാകും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മോചിതനാകുന്നത്. നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലാണ് ഹാനി ബാബു ഉള്ളത്. മുംബൈ വിട്ട് പോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. അതിനാല്‍ മുംബൈയില്‍ തന്നെ തുടരും. ഭാര്യ ജെനി റോവേന ഉള്‍പ്പടെയുള്ളവര്‍ ജയിലിന് പുറത്ത് സ്വീകരിക്കും. ബോംബെ ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള…

Read More

രാഹുലിനെ ബാഗല്ലൂരില്‍ എത്തിച്ചു : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു |

തിരുവനന്തപുരം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസല്‍, ആല്‍വിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബാഗല്ലൂരില്‍ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇരുവർക്കും നോട്ടീസ് നല്‍കി വിട്ടയച്ചു. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് ആരോപിച്ച്‌ പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത്…

Read More

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷ ഭിത്തി തകർന്നു. വാഹനങ്ങൾ റോഡിൽ കുടുങ്ങി ക്കിടക്കുന്നു.

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുകയാണ്. അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം….

Read More

ജമാഅത്ത് ബന്ധം; ‘ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിനില്ല, മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവം’: സാദിഖലി തങ്ങള്‍

കൊല്ലം: ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിഷയത്തില്‍ മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി സാദിഖലി തങ്ങള്‍. ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിനുണ്ടായിട്ടില്ല. ഒരുപക്ഷേ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള യുഡിഎഫ് പ്രചാരണപരിപാടിയിൽ കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏത് പശ്ചാത്തലായിരുന്നാലും ആത്മഹത്യ ചെയ്യേണ്ട ഗതികേട് യുഡിഎഫിന് ഇതുവരെയും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഒരുപക്ഷേ, അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും മുഖ്യമന്ത്രി പറഞ്ഞത്. ജമാഅത്തുമായിട്ട് വളരെ നേരത്തെ ബന്ധം ഉണ്ടാക്കിയത് അവരായിരുന്നല്ലോ. അന്ന് അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ടോയെന്ന് അറിയില്ല.’…

Read More

ഗോവിന്ദച്ചാമി സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നെങ്കിൽ ഗോവിന്ദച്ചാമിക്കും എംഎൽഎ ബോർഡുവച്ച കാറിൽ ചീറിപ്പായാമായിരുന്നു മാങ്കൂട്ടത്തിൻ്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

നടനും എംഎൽഎയുമായ മുകേഷിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസംഗം കുത്തിപ്പൊക്കെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ജനപ്രതിനിധി ഒളിച്ചുകളിക്കുകയാണെന്നും പറഞ്ഞ് അന്ന് രാഹുൽ മുകേഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. ഗോവിന്ദച്ചാമിയുമൊക്കെ ഏതാണ്ട് ഒരേ ലൈനിൽ വരുന്ന ഹാബിച്വൽ ഒഫന്റർമാരാണെന്ന് അദ്ദേഹത്തിന്റെ മുൻഭാര്യ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വ്യത്യാസമെന്താ? ഗോവിന്ദച്ചാമി ജയിലിൽ കിടക്കുന്നു, മുകേഷ് പുറത്തുകിടക്കുന്നു. എന്താ വ്യത്യാസമെന്ന് ചോദിച്ചാൽ ഗോവിന്ദച്ചാമി സിപിഎമ്മിന്റെ…

Read More

രാഹുലിൻ്റെ ഒളി ജീവിതം ആഢംബരത്തിൽ .. പോലീസ് എത്തും മുമ്പ് ബംഗളുരു വിട്ടു.

ബംഗളുരു :ഒളിവിൽ കഴിയുന്നത് ആ‍ഡംബര സൗകര്യത്തോടെയാണെന്ന് റിപ്പോർട്ട്. ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ രണ്ടു ദിവസം ഒളിവിൽ‌ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നൽകിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂർ മുൻപ് രാഹുൽ മുങ്ങി. രാഹുലിന് സഹായമൊരുക്കുന്നത് കർണാടകയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളാണെന്ന് നേരത്തേ അഭ്യൂഹം പരന്നിരുന്നു. രാഹുലിനു കാർ എത്തിച്ചു നൽകുന്നതും യാത്രയ്ക്കുള്ള വഴികൾ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായികളായ…

Read More

പി.എം. ശ്രീ ജോൺ ബ്രിട്ടാസ് ഇടനിലക്കാരൻ തന്നെ… ന്യായീകരിച്ച് മുഖ്യമന്ത്രി.

കൊച്ചി: പിഎം ശ്രീ പദ്ധതിയി ക്ക് ജോണ്‍ ബ്രിട്ടാസ് ഇട നിലക്കാരനായി നിന്നത് ന്യായീകരിച്ച് മുഖ്യമന്ത്രി. ബ്രിട്ടാസ്ഇടപെട്ടത് സി.പി. എം നേതാവ് എന്ന നിലയിലാണ്.ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സംസ്ഥാനത്തിന് അർഹതപ്പെട്ടവ നേടിയെക്കാൻ ബാധ്യതപ്പെട്ടവരാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍. എല്ലാ എംപിമാരും ചെയ്യേണ്ടതാണ് ബ്രിട്ടാസ് ചെയ്തത്.പൊതുവായ കാര്യങ്ങളിൽ ഒന്നിച്ച് നിന്ന് പാർലമെന്റ് അംഗങ്ങൾ ശബ്ദമുയർത്തണം. സിപിഎമ്മിന്റെ നേതാവ് എന്ന നിലയിൽ ബ്രിട്ടാസ് ഫലപ്രദമായി ഇടപെട്ടു.മറ്റേതെങ്കിലും തലത്തിലുള്ള ഇടപെടലല്ല ബ്രിട്ടാസ് നടത്തിയത്..’മുഖ്യമന്ത്രി പറഞ്ഞു പൊലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ…

Read More

ഒമാനിൽ കാർ അപകട ത്തിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി മരിച്ചു..

മസ്ക‌ത്ത്:ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു.കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാ(35)ണ് മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം…

Read More