ഞങ്ങളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ എന്ത് കുറ്റമാണ് ഞങ്ങള്‍ ചെയ്തത്. 1952 ലെ ഭൂരേഖകളും 2002 ലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടായിട്ടും ഗർഭിണിയേയും മകനെയും നാടുകടത്തിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. ഇവരെ തിരിച്ചെത്തിച്ച് കേന്ദ്രം.
കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗർഭിണിയെയും എട്ടുവയസുള്ള മകനെയും നാടുകടത്തിയത് പൗരത്വ നിയമത്തെപ്പോലുംകാറ്റിൽ പ്പറത്തി. 1952 ലെ ഭൂരേഖകളും 2002 ലെ വോട്ടേഴ്സ് ലിസ്റ്റിൽ പിതാവിൻ്റെ പേരുണ്ടായിട്ടും നാടുകടത്തിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചപ്പോഴാണ് കേന്ദ്രം അവരെ തിരിച്ചെത്തിക്കാൻ സമ്മതിച്ചത്. ഇത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലേക്ക് ഇവരെ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ പിന്നീട് അറിയിക്കുകയായിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇവരെ തിരിച്ചെത്തിക്കാമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്. 26കാരിയായ സുനാലി ഖാത്തൂൻ,മകൻ സാബിർ…

