രാമലക്ഷ്മണന്മാര്‍ സാമ്പാറും തോരനും കൂട്ടിയല്ല ഭക്ഷണം കഴിച്ചിരുന്നതെന്ന് ശ്യാം കുമാര്‍.
കോഴിക്കോട് :പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും അധ്യാപകനുമായ ടി.എസ്. ശ്യാം കുമാര്‍. രാമലക്ഷ്മണന്മാര്‍ സാമ്പാറും തോരനും കൂട്ടിയല്ല ഭക്ഷണം കഴിച്ചിരുന്നതെന്ന് ശ്യാം കുമാര് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം സസ്യാഹാരമാണ് മനുഷ്യ ശരീരത്തിന് കൂടുതല്‍ അനുയോജ്യമെന്നും എന്നാല്‍ ആളുകളെല്ലാം ഇപ്പോള്‍ മാംസാഹാരമാണ് കഴിക്കുന്നതെന്നും മോഹനന്‍ നമ്പൂതിരി പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് ശ്യാം കുമാറിന്റെ എഫ്.ബി പോസ്റ്റ്. മനുഷ്യര്‍ക്ക് ഏറ്റവും കൂടുതല്‍ അനുയോജ്യം സസ്യാഹാരമാണെന്ന വിവരം വാല്മീകി രാമായണത്തിലെ ഭരദ്വാജ മഹര്‍ഷിക്ക്…

