AI girlfriend
Headlines

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസൺ. സെല്ലിനകത്ത് മൂടി പുതച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജിൽസൺ കഴിഞ്ഞ അഞ്ചു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. ഈ വര്‍ഷം ഏപ്രിലിലാണ് കേണിച്ചിറ…

Read More

വിജയ് മല്യയും നീരവ് മോദിയുമടക്കമുള്ളവര്‍ നല്‍കാനുള്ളത് 58000 കോടിരൂപ; വെളിപ്പെടുത്തി കേന്ദ്രം

ന്യൂഡല്‍ഹി :വിജയ് മല്യയും നീരവ് മോദിയും അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ ഇന്ത്യന്‍ ബാങ്കുകളില്‍നിന്നെടുത്ത വായ്പ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മുതലും പലിശയും ഉള്‍പ്പടെ 58000 കോടി രൂപയുടെ കുടിശ്ശികയാണ് ഈ സാമ്പത്തിക കുറ്റവാളികള്‍ക്കുള്ളത്. ആസ്തികള്‍ കണ്ടുകെട്ടിയും ലേല നടപടികളിലൂടെയും ബാങ്കുകള്‍ ഇതുവരെ 19,187 കോടി രൂപ തിരിച്ചുപിടിച്ചതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നീരവ് മോദി, വിജയ് മല്യ, നിതിന്‍ സന്ദേസര എന്നിവരുള്‍പ്പടെ 15 പേരെ പിടിക്കിട്ടാപ്പുള്ളികളായ സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചതായും കേന്ദ്ര ധനകാര്യ…

Read More

തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റു.

തൃശൂർ:തൃശൂരിൽ ഹോണടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ മൂന്നുപേര്‍ക്ക് കുത്തേറ്റ. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഹോണടിച്ചതിന്‍റെ പേരിലുള്ള തർക്കത്തിനിടെ അച്ഛനും മകനും സുഹൃത്തിനുമാണ് കുത്തേറ്റത്. മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റ് സാരമായി പരിക്കേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്….

Read More

മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു.

കൊച്ചി: മാധ്യമ പ്രവർത്തകനും അവതാരകനുമായ സനൽ പോറ്റി അന്തരിച്ചു 55 വയസായിരുന്നു. വൃക്ക രോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറായിരുന്നു.

Read More

രാജ്യം വിട്ട് പാക് പ്രധാന മന്ത്രി ഷെഹ്ബാസ് ഷെരീഫ്.

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ഷെഹ്ബാസ് ഷെരീഫ് മനഃപൂർവം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീൽഡ് മാർഷൽ അസിം മുനീർ ഏറ്റെടുക്കാനിരിക്കെയാണ് ഷെഹ്ബാസ് ഷെരീഫ് ബഹ്‌റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്നൽ iസെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ മെംബർ…

Read More

വഖഫ് രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകാനാവില്ല; ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.

ന്യൂഡൽഹി | വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വഖഫ് (ഭേദഗതി) നിയമം, 2025 ലെ സെക്ഷൻ 3ബി പ്രകാരം സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയപരിധി നീട്ടിനൽകുന്നതിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വഖഫ് (ഭേദഗതി) നിയമ പ്രകാരമുള്ള നിർബന്ധിത രജിസ്ട്രേഷൻ സമയപരിധി നീട്ടിനൽകണമെന്ന അപേക്ഷ തള്ളിയാണ് കോടതി നടപടി. ഈ ആഴ്ച അവസാനത്തോടെ രജിസ്ട്രേഷന് നൽകിയ ആറുമാസത്തെ സമയപരിധി…

Read More

അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ.

തിരുവനന്തപുരം:അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിൽ തിരുവനന്തപുരം ജില്ല കോടതിയാണ് രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇന്നലെ വൈകീട്ടോടെയാണ് അതിജീവിതയെ അപമാനിച്ച കേസിൽ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. താൻ ഒരിക്കലും ഇരയുടെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടില്ല. നിയമം പറയുന്നത് മാത്രമേ താൻ ചെയ്തിട്ടുള്ളു എന്നായിരുന്നു രാഹുലിന്റെ വാദം. വാദം. എന്നാൽ, കോടതി രാഹുലിന്റെ വാദങ്ങൾ തള്ളുകയായിരുന്നു.

Read More

അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം. ഈ ജോലി പൂർത്തിയാക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല. മൊബൈലിൽ വീഡിയോ ചിത്രീകരിച്ച് ബി.എൽ ഒ ആത്മഹത്യ ചെയ്തു.

ലഖ്നോ:എസ്. ഐ ആർ സമ്മർദ്ദം, ആത്മഹത്യ തുടർന്ന് ബി.എൽ .ഒമാർ .ജോലി സമ്മർദം താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് യു.പിയിൽ ബി.എൽ.ഒ ആത്മഹത്യ ചെയ്തു. വോട്ടർ പട്ടികയുടെ തീവ്രപരിഷ്‍കരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മൊബൈലിൽ വീഡിയോ ചിത്രീകരിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. യു.പിയിലെ മൊറാദാബാദ് സ്വദേശിയായ സർവേഷ് സിങാണ് മരിച്ചത്. ഇയാൾ സമീപത്തെ സ്കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ജോലി ചെയ്ത് വരികയായിരുന്നു.ഒക്ടോബർ ഏഴിനാണ് ഇയാളെ ബി.എൽ.ഒയായി നിയമിച്ചത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിൽ സർവേഷ് ഭാഗമാകുന്നത്. ആത്മഹത്യ…

Read More

എസ്. ഐ. ആർ;. പ്രക്ഷുപ്തമായി ലോക സഭ.

ന്യൂഡൽഹി: ലോക സഭയിൽ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം എസ്‌ഐആറിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യസഭയിൽ മുൻ ഉപരാഷ്ട്രപതിജഗദീപ് ധൻഖഡിന്റെ രാജിയിൽ ഭരണ-പ്രതിപക്ഷം ഏറ്റുമുട്ടി. ബിഹാറിലെ ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും , പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടമ നിർവഹിക്കണമെന്നുംപാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞു. എസ്‌ഐആറിൽ സഭ നിർത്തിവെച്ച ചർച്ചചെയ്യണമെന്ന്…

Read More

ഡിസം 1 ലോക എയ്ഡ്സ് ദിനം.ഭക്ഷണത്തിന് എയ്‌ഡ്‌സ് രോഗം നിയന്ത്രിക്കാനാകുമോ?

എച്ച്ഐവി വൈറസ് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുന്നതിനാൽ രൂപപ്പെടുന്ന ഗുരുതര രോഗമാണ് എയ്ഡ്‌സ്. ശരീരത്തിൽ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്ന ഈ രോഗം പൂർണ്ണമായി മാറാൻ മരുന്നുകളില്ലെങ്കിലും, ശരിയായ പരിചരണവും ചികിത്സയും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ലോകമെമ്പാടും എച്ച്‌ഐവി സംബന്ധിച്ച അവബോധം ഉയർത്തുന്നതിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഇന്നും സമൂഹത്തിൽ വ്യാപകമാണ്. രോഗികളെ തൊടുകയോ അവരുടെ കൂടെ ഭക്ഷണം കഴിക്കുകയോ ചെയ്താൽ വൈറസ് പകരുമെന്നുള്ള…

Read More