AI girlfriend

കുന്ദമംഗലത്ത് സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ചു; വാഹനം കെട്ടിടത്തിലേക്ക് ഇടിച്ചുകയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട്: കുന്ദമംഗലം പന്തീർപാടത്ത് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോടാക്സിയിൽ സ്വകാര്യ ബസിടിച്ച് വൻ അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പത്തിലധികം കുട്ടികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോടാക്സിയിലാണ് സ്വകാര്യ ബസ് ഇടിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോടാക്സി സമീപത്തെ ഒരു കടയുടെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും മറ്റ് യാത്രക്കാരും…

Read More

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം:  സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാസ്ഥ വകുപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള – കർണാടക – ലക്ഷദീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധന വിലക്ക് തുടരും. കേരള – ലക്ഷദീപ് തീരങ്ങളിൽ…

Read More

പിഴവ് തിരുത്തി മെസ്സി, ഓസ്ട്രിയൻ പോസ്റ്റിൽ മെസ്സിയുടെ ഇരട്ട ഗോൾ.

ഡാലസ് :മെസ്സിയുടെ പെനാൽറ്റി മിസ്സിൽ ഗാലറി നിശബ്ദമായപ്പോൾ 38 -ാം മിനുറ്റിൽ ഗാലറിയെ ആവേശത്തിലാക്കി മെസ്സിയുടെ ബൂട്ടിൽ നിന്നും ആദ്യ ഗോൾ… ഇതിഹാസ താരത്തിൻ്റെ പിഴവിൽ നെടുവീർപ്പിട്ടവർക്ക് ആശ്വാസത്തിൻ്റെ ഗോളായി അത് മാറി. അധിക സമയത്ത് വീണ്ടും സൂപ്പർ താരത്തിൻ്റെ രണ്ടാം ഗോളും ഓസ്‌ട്രീയയുടെ വലയിൽ പതിച്ചു ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി അർജന്റീന. ഡാലസിലെ ആർലിംഗ്ടണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മുന്നേറി കളിച്ച അർജന്റീനക്ക് അനുകൂലമായി 12ാം…

Read More

മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കളെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്ത യുവതി പിടിയിൽ

കൊച്ചി:മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി പരിചയപ്പെടുന്ന യുവാക്കള വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത യുവതി പോലീസ് പിടയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂർ പൊലീസിന്റെ വലയിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയായ യുവതി അറസ്റ്റിലാകുന്നത്. 2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഷംല മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് പലതവണകളായി 50…

Read More

ലഖ്നൗവിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം: കോച്ചിംഗ് സെൻ്ററിലെ 15 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

ലഖ്നൊ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ അലിഗഞ്ചിലുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ട. മരിച്ചവരെല്ലാം വിദ്യാര്‍ഥികളാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. തീയും കനത്ത പുകയും പടർന്നതോടെ പരിഭ്രാന്തരായ പല വിദ്യാർഥികളും ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. അലിഗഞ്ചിലെ ഉഷാ മേത്ത മാർഗിലുള്ള വാണിജ്യ…

Read More

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍.

കൊച്ചി:എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തില്‍ പ്രതി പിടിയില്. കാശിനാഥ് (20) ആണ് പിടിയിലായത്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അങ്കണവാടിയില്‍ വെച്ച് കുട്ടിക്ക് നേരെ ലൈംഗികോപദ്രവം നടന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കാശിനാഥിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്നയാളാണ് പ്രതി. സംഭവത്തില്‍ സിഡബ്ല്യുസിയും കേസ്…

Read More

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിക്കറ്റ് കോച്ച് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിക്കറ്റ് കോച്ച് കുറ്റക്കാരനെന്ന് കോടത കണ്ടെത്തി. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40) ആണ് കുറ്റക്കാരനായി അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള വിധിച്ചത്. കേസിൽ നാളെ ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രതിക്കെതിരായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്‍ററിൽ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത് . ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ…

Read More

പി എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണ മെന്നാവ ശ്യപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നടത്തിയ മാർച്ചിന് നേരെ നടത്തിയ ജലപീരങ്കിയിൽ ചെളിവെള്ള മാണെന്ന് ആരോപണം .

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് എഐവൈഎഫും എഐഎസ്എഫു നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ നേരിടാൻ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും, വിദ്യാർത്ഥികൾ അത് മറികടക്കാൻ ശ്രമിച്ചതോടെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.ജലപീരങ്കിയിൽ ചെളിവെള്ളമാണ് ഉണ്ടായെതെന്ന് ആരോപിച്ച വിദ്യാർഥികൾ രംഗത്തെത്തി. അര മണിക്കൂറുകൾക്ക് ശേഷം ശരീരമാസകലം ചൊറിച്ചിൽ അനുഭവപ്പെടുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ആദ്യം ജലപീരങ്കിയിൽ നിന്നും കട്ട ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് വന്നതെന്നാണ് വിദ്യാർഥികൾ…

Read More

യുദ്ധം നിർത്താനുള്ള ചർച്ചക്കിടയിലും ട്രമ്പിൻ്റെ ഭീഷണി, ഭീഷണി ഗൗനിക്കുന്നില്ലന്ന് ഇറാൻ . ചർച്ചയിൽ പുരോഗ തിയെന്ന് മധ്യസ്ഥർ

ബേണ്‍: യുദ്ധം നിർത്താനുള്ള ചർച്ചക്കിടയിലും ട്രമ്പിൻ്റെ ഭീഷണി ഭീഷണി ഗൗനിക്കുന്നില്ലന്ന് ഇറാ യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാറിന്‍റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചകള്‍ സ്വിറ്റ്സർലന്‍റില്‍ നടക്കുന്നതിനിടയിലാണ് ഇറാൻ നേതാക്കൾ തിരിച്ചു പോവില്ലന്ന് ട്രമ്പ് ഭീഷണിപ്പെടുത്തിയത് ഇതിനിടയിൽ ചർച്ച വിജയകരമായി സമാപിച്ച ന്ന് മധ്യസ്ഥ രാഷ്ട്രങ്ങൾ പറഞ്ഞു പാക്, ഖത്തർ സംഘങ്ങളുടെ മധ്യസ്ഥതയില്‍ ആയിരുന്നു ചർച്ച. വലിയ പുരോഗതിയാണുള്ളതെന്ന് യു എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് അറിയിച്ചു.ചര്‍ച്ചയുടെ ആദ്യ ദിവസം തന്നെ യുഎസും…

Read More

ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക്. 18 പേരെ കാണാനില്ല

ഖത്തറിലെ റാസ് ലഫാനിലുള്ള ഏറ്റവും പ്രധാനപ്പെട്ട എല്‍എന്‍ജി പ്രോസസിങ് പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 54പേര്‍ക്ക് പരിക്ക് 18 പേരെ കാണതായിട്ടുണ്ട്. റാസ് ലഫാനിലുള്ള ബര്‍സാന്‍ എല്‍എന്‍ജി പ്ലാന്റിലാണ് സ്‌ഫോടനം ഉണ്ടായത്. പൊട്ടിത്തെറിക്ക് കാരണം സാങ്കേതിക പ്രശ്‌നമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വിഷവാതകച്ചോര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെ ഇവിടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റാസ് ലഫാനിലുള്ള വ്യാവസായിക പ്രദേശത്തുണ്ടായ സ്‌ഫോടനം ആഗോള ഊര്‍ജ വിപണയില്‍ വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ…

Read More