AI girlfriend

ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ; കർണാടകയിൽ അമ്പരപ്പിച്ച കല്യാണം!

ബംഗളുരു:ഒരേ വേദിയിൽ ഉറ്റകൂട്ടുകാരികളെ വിവാഹം ചെയ്ത് 25കാരൻ സോഷ്യൽ മീഡിയയിൽ വൈറലായി കർണാടകയിൽ അപൂർവ്വ കല്യാണമായി  ഇത് മാറി.കർണാടകയിലെ ചിത്രദുർഗയിൽ നടന്ന ഒരു അത്യപൂർവ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുപത്തഞ്ച വവയസ്സുകാരനായ വസിം ഷെയ്ഖ് തന്റെ ഉറ്റ കൂട്ടുകാരികളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദാർ എന്നിവരെ ഒരേ വേദിയിൽ വെച്ച് ജീവിതസഖിമാരാക്കി. ഈ ‘ബഹുഭാര്യത്വം’ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഒക്ടോബർ 16-ന് ഹോരപ്പേട്ടിലെ എം.കെ പാലസിൽ വെച്ചായിരുന്നു ചടങ്ങ്. വിവാഹത്തിൽ വസിമിനും രണ്ട്…

Read More

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ? ജയിൽ ആസ്ഥാനത്ത് നിന്ന് അയച്ച കത്തിൽ പ്രതികരിച്ച് കെ.കെ. രമ.

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചതില്‍ പ്രതികരണവുമായി കെ കെ രമ എംഎല്‍എ. അസാധാരണ നടപടിയെന്ന് കെ കെ രമ പ്രതികരിച്ചു. പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ. ഇവിടുത്തെ പൊലീസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം…

Read More

കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു

ന്യുഡൽഹി: എതിർപ്പുകൾക്കിടയിൽ ക്കിടയിൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ച.സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് നടക്കും. എസ്‌ഐആറിനെതിരെ എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം. എസ്‌ഐആറിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബർ 3 വരെ നടക്കുക. നവംബർ 4 മുതലാണ് വീടുകൾ കയറിയുള്ള വിവരശേഖരണം. എസ്‌ഐആർ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക നിലവിൽ മരവിപ്പിച്ചിട്ടുണ്ട്. ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക്…

Read More

സ്കൂളിൽ പോയ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

കരുനാഗപ്പള്ളി(കൊല്ലം): പോക്‌സോ കേസില്‍ പ്രതി പിടിയില്. ആലുംകടവ് മരു. സൗത്ത് കോയിത്തറ മേക്കതില്‍ രാജു(52)വാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സ്‌കൂളില്‍ പോയ കുട്ടിയെ കുഴിമന്തി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി എസ്എച്ച്ഒ വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ഷമീര്‍, ആഷിഖ്, അമല്‍, വേണുഗോപാല്‍, എസ്സിപിഒ ഹാഷിം, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

ഉമർ ഖാലിദ് അടക്കം 5 വർഷം ജയിലിൽ ,പോലീസിനെ വിമർശിച്ച് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച് സുപ്രിംകോടത. ഉമര്‍ ഖാലിദ് അടക്കമുള്ള കുറ്റാരോപിതര്‍ അഞ്ചുവര്‍ഷത്തില്‍ അധികമായി ജയിലിലാണെന്ന് പോലിസ് ഓര്‍ക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. തുടര്‍ന്ന് നിലപാട് അറിയിക്കാന്‍ വെള്ളിയാഴ്ച വരെ സമയം അനുവദിച്ചു. കേസ് വെള്ളിയാഴ്ചയാണ് വീണ്ടും പരിഗണിക്കുക. മുസ്‌ലിംകളുടെ പൗരത്വം കളയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ പ്രതിഷേധിച്ചതിനാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്കെതിരേ ഡല്‍ഹി പോലിസ് യുഎപിഎ നിയമപ്രകാരം കേസെടുത്തത്. കേസില്‍ അഞ്ചുവര്‍ഷത്തില്‍ അധികമായി ഉമര്‍ഖാലിദ് അടക്കമുള്ളവര്‍…

Read More

പ്ലവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി. രണ്ട് പേർ മരിച്ചു

കാസർകോട്: പ്ലവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറികാസർഗോഡ്അനന്തപുരം വ്യവസായ പാർക്കിലെ ഫാക്ടറിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിയിലെ ബോയിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

യു ഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ ഏകോപന സമിതിയായ യു ഡിഎസ് എഫും ഫ്രറ്റേണിറ്റിയും ബുധനാഴ്ച സമ്പൂര്‍ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: യു ഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ ഏകോപന സമിതിയായ യു ഡിഎസ് എഫും ഫ്രറ്റേണിറ്റിയും ബുധനാഴ്ച സമ്പൂര്‍ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു സംസ്ഥാന വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ്- ബിജെപി നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പിലാക്കുന്നതിനു തുടക്കം കുറിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ട സിപിഎം തീരുമാനത്തിനെതിരെയാണ് സമരം കടുപ്പിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനമാണ് ഉയരുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള നീക്കമാണെന്നും ഇതിനെതിരെ യുഡിഎസ്എഫ് വിദ്യാർഥി പ്രക്ഷോഭം നടത്തുമെന്നും…

Read More

റോഡ് നവീകരണം; കോട്ടാം പറമ്പ് – കുറ്റിക്കാട്ടൂർ റോഡിന് ഒരു കോടി , ചാത്തമംഗലം ഗവ. കോളേജ് റോഡിന് 50 ലക്ഷം ഭരണാനുമതി.

കുന്നമംഗലം :കുന്നമംഗലം നിയോജകമണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾക്കായി 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപറമ്പ് കുറ്റിക്കാട്ടൂർ റോഡ് 1 കോടി, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഗവ. കോളേജ് റോഡ് 50 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവായത്. 2025-26 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Read More

‘മോന്ത’ ചുഴലിക്കാറ്റ് മൂന്നു സംസ്ഥാനങ്ങളെ ബാധിക്കുംഅതി തീവ്ര മഴതുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: അതി തീവ്ര മഴതുടരുന്നു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട പ്രഖ്യാപിച്ചു.കാസർകോഡ്,കണ്ണൂർ,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം ‘മോൻത’ ചുഴലികാറ്റായി ശക്തി പ്രാപിച്ചതോടെ ഒഡിഷ,ആന്ധ്ര,തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.മഴയ്ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്കോഴിക്കോട് ജില്ലയിൽ പുലർച്ചെ…

Read More

വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് )  അന്തരിച്ചു.

കുന്ദമംഗലം : വെളൂർ കഴിപ്പുറത്ത് ഹരിദാസൻ ( തൊണ്ടയാട് )  (81) അന്തരിച്ചു ഭാര്യ: പരേതയായ തങ്കമണി മകൻ :ഹരിഷ് കുമാർ (മഹാരാഷ്ട്ര ബാങ്ക് കുന്നമംഗലം) മരുമകൾ: ബിന്ദു വെള്ളിയൂർ സി.പി. എം മുൻ വെളൂർ ബ്രാഞ്ചംഗം സംസ്കാരം വൈകു: 7 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ

Read More