വീടെന്ന സ്വപ്നം പൂവണിഞ സന്തോഷത്തിൽ നൗഷിറിന് ബൈതുൽ ഹംദ് സമർപ്പിച്ചു.
കുറ്റിക്കാട്ടൂർ: വീടെന്ന സ്വപ്നം പൂവണിഞ സന്തോഷത്തിൽനാടും സുഹൃത്തുക്കളും ചേർന്ന് കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ നൗഷിറിന് ബൈത്തുൽ ഹംദ് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദ് സി യുടെ നേതൃത്വത്തിലുള്ള ‘നമ്മൾക്കും കിട്ടണം സ്വർഗം’ വാർട്സാപ്പ് കൂട്ടായ്മ നിർമിച്ചു നൽകുന്ന ബൈതുൽ ഹംദിൻ്റെ സമർപ്പണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അഞ്ചാമത്തെ ബൈതുൽ ഹംദിൻ്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ നൗഷിറിൻ്റെ വീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബൈതുൽ ഹംദ് കമ്മറ്റി രക്ഷാധികാരി ശാഹുൽ ഹമീദ് ഫൈസി അധ്യക്ഷനായിരുന്നു. സർക്കാർ…

