ചീനിക്കുഴി കൂട്ടക്കൊല; പ്രതി ഹമീദിന് വധശിക്ഷ വിധി മകനേയും കുടുംബത്തെയും കൊന്നകേസില്‍.
തൊടുപുഴ:9 മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീ കൊളുത്തി കൊലപ്പെടുത്തിയ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ. ഉടുമ്പന്നൂർ ചീനിക്കുഴി ആലിയേക്കുന്നേൽ ഹമീദ് (82)-നെയാണ് തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാൽ ശിക്ഷിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയുമുണ്ട്. ഹമീദിന്റെ മകൻ ചീനിക്കുഴി ആലിയകുന്നേൽ മുഹമ്മദ് ഫൈസൽ (45-ഷിബു), ഭാര്യ ഷീബ (40), മക്കൾ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 19-ന് പുലർച്ചെ 12.30-ന്…

