AI girlfriend
Headlines

റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.

കണ്ണൂർ:കണ്ണൂരിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു പ്രസംഗത്തിനു ശേഷമാണ് കടന്നപ്പള്ളിക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തലക്കറക്കം അനുഭവപ്പെടുകയായിരുന്നുവെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അൽപനേരം വിശ്രമിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

Read More

സഹപാഠിയുടെ മർദ്ദനത്തിൽ അഞ്ചാം ക്ലാസുകാരൻ്റെ ഒടിഞ്ഞു.

കല്പറ്റ: സഹപാഠിയുടെ മർദ്ദനത്തിൽ അഞ്ചാം ക്ലാസുകാരൻ്റെ ഒടിഞ്ഞു വയനാട്ടിൽ സ്കൂൾ ബസിൽ വച്ചാണ് ക്രൂർ മർദ്ദനം. മർദ്ദനത്തിൽ  എല്ലുകൾ പൊട്ടി .വൈത്തിരി എച്ച്ഐഎം യുപി സ്കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്. അഞ്ചാം ക്ലാസുകാരന് സഹപാഠിയുടെ മർദനം പതിവെന്നും ആരോപണം. സംഭവത്തിൽ കൃത്യമായ അന്വേഷണം പൊലീസ് നടത്തുന്നില്ലെന്നും ആരോപണമുണ്ട്. സ്കൂൾ ബസിലെ സിസിടിവി ദൃശ്യം പുറത്തുവിടാതെ സ്കൂൾ മാനേജ്മെന്‍റും പൊലീസും ഒത്തുകളിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.’നീ എന്തിനാടാ ഉറക്കനെ സംസാരിക്കുന്നതെന്ന് പറഞ്ഞ്’ തന്നെ തല്ലിയെന്ന് കുട്ടി പറയുന്നു….

Read More

അച്ഛന്റെ മർദനമേറ്റ് ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതി ഷിജിൽ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ്.

തിരുവനന്തപുരം:അച്ഛന്റെ മർദനമേറ്റ് ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ പ്രതി ഷിജിൽ കൊടുംകുറ്റവാളിയുടെ മാനസികാവസ്ഥയുള്ളയാളെന്ന് പൊലീസ് ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രതിക്ക് പ്രകോപനമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ഇയാൾ‌ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ്. കുഞ്ഞിന്റെ കൈ ഒടിഞ്ഞതും ഷിജിലിന്റെ മർദനമേറ്റാണ്. പ്രതി ലൈംഗികവൈകൃതമുള്ളയാളാണെന്നും സെക്‌സ് ചാറ്റ് ആപ്പുകളിലടക്കം സജീവമാണെന്നും പൊലീസ് പറയുന്നു. പ്രതി മുമ്പും തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യയും പറയുന്നു. നിറമില്ലെന്ന് പറഞ്ഞും സ്ത്രീധനം കുറവാണെന്ന് പറഞ്ഞും പ്രതി തന്നെ ഉപദ്രവിച്ചിരുന്നതായി ഭാര്യ വ്യക്തമാക്കി. സെക്‌സ് ചാറ്റുകളിൽ…

Read More

‘മഴവില്ല്’ ചിത്ര രചന മത്സരവും പാരൻ്റിങ്ങും സംഘടിപ്പിച്ചു

മെഡിക്കൽ കോളേജ്: (കോഴിക്കോട്) ഭാവനകൾ വർണ്ണവും വരയുമായി കാൻവാസിലേക്ക് പകർത്തികുരുന്നുകൾ. മലർവാടി ബാല സംഘം സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചന മത്സരം ‘മഴവില്ല്’ കാഴ്ചകളുടെ മഴവിൽ വർണ്ണമായി വിരിഞ്ഞു

Read More

ഇനി ചിക്കിൻസ് ബസ്സിൽ എത്തും.

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഓർഡർ ചെയ്താൽ അടുത്ത ബസ് സ്‌റ്റാൻഡിൽ ഭക്ഷണം എത്തിച്ച് നൽകുന്ന പദ്ധതിക്ക് കെഎസ്ആർടിസിയും ഫ്രൈഡ് ചിക്കൻ കമ്പനിയായ ചിക്കിങ്ങുമായി ധാരണയായി. ബസിലെ ക്യുആർ കോഡ് വഴിയാണ് ഓർഡർ ചെയ്യേണ്ടത്. ഏറ്റവും അടുത്ത ബസ് സ്റ്റാൻഡിൽ ഭക്ഷണം എത്തിച്ചു നൽകും. 25% വരെ ഓഫർ നൽകും. 5 % കെഎസ്ആർടിസിക്കു ലഭിക്കും. ജീവനക്കാർക്ക് സൗജന്യമായി ചിക്കിങ് ഭക്ഷണം ലഭിക്കുകയും ചെയ്യും.

Read More

സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം, ചെഗുവും ഇനി ബി. ജെ പി യിൽ

കോട്ടയം:പാർട്ടി നേതാക്കളോടുള്ള ആരാധന മൂത്ത് മക്കൾക്ക് പേരിട്ടെങ്കിലും അവസാനം അവരെ പാർട്ടിയിൽ നിലനിർത്താൻ അച്ഛനായില്ല. അച്ചനടക്കം പാർട്ടി വിട്ട് ബി.ജെ. പി. യിൽ ചേർന്നു സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവിൻ്റെ മക്കളായ കാസ്ട്രോം, ചെഗുവുമാണ ബി.ജെ. പി. യിൽ ചേർന്നത്. കോട്ടയത്ത് ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന…

Read More

സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കോഴിക്കോട് :കുന്നമംഗലത്ത് പ്രവർത്തിക്കുന്ന കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി സുധീർ, സ്ഥാപനത്തിൻ്റെ ഡയറക്ടർ പ്രൊഫ. പി.കെ രത്നകുമാർ എന്നിവർ ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021-22ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിനെ മികവിൻ്റെ കേന്ദ്രമായി ഉയർത്താനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് 2024-25 സാമ്പത്തിക വർഷം കേരള സ്കൂൾ…

Read More

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത, സർവീസുകൾ റദ്ദാക്കി വിമാനകമ്പനികൾ.

’ദുബായ്:തങ്ങളുടെ നാവികപ്പട ഗൾഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷ സാധ്യ’ കണക്കിലെടുത്ത് പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ ഇസ്രായേൽ, ദുബൈ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തത്. ഡച്ച് കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികളാണ് സർവീസ് നിർത്തിവെച്ചത്. ഇസ്രായേൽ, ദുബൈ, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. ദുബൈ, തെൽ അവീവ് എന്നിവിടങ്ങളിലേക്കും ഗൾഫ് മേഖലയിലെ…

Read More

അതിവേഗ റെയിൽ വരുന്നു;200 കി.മി വേഗം, 22 സ്റ്റോപ്പുകൾ, തിരുവനന്തപുരത്ത് നിന്ന് കോഴിക്കോ ട്ടേക്ക് രണ്ടര മണിക്കൂർ

പാലക്കാട് :സംസ്ഥാനത്തെ അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതി സംബന്ധിച്ച് പതിനഞ്ചു ദിവസത്തിനകം റെയില്‍വേയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കു നേതൃത്വം നല്‍കാന്‍ നിയോഗിച്ചത് ഇ ശ്രീധരനെയാണ് പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയാകില്ല. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവന്തപുരത്ത് നിന്ന് കൊച്ചി വരെ ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രണ്ടര മണിക്കൂറും…

Read More

മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ, ഷിജിലിന് കുഞ്ഞിനോട് വെറുപ്പ്; സ്ഥിരം ദേഹോപദ്രവം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ പിതാവ് ഷിജിലിനെതിരെ കൊലക്കുറ്റം ചുമത്തി. പ്രതി കവളാകുളം സ്വദേശി ഷിജിലിനെ കോടതിയിൽ ഹാജരാക്കും. വെള്ളിയാഴ്ചയാണ് ഷിജിലിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റു ചെയ്തത്. കുഞ്ഞിനോട് വെറുപ്പായിരുന്നുവെന്നാണ് ഷിജിലിന്റെ മൊഴി. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ അടിവയറ്റിൽ മർദ്ദിച്ചെന്ന് ഷിജിൽ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം ഉണ്ടായിരുന്നു. ഇതേചൊല്ലി ഭാര്യ കൃഷ്ണപ്രിയയുമായി സ്ഥിരം വഴക്കിട്ടിരുന്നു. കുഞ്ഞ് കരയുന്നത് ഇഷ്ടമായിരുന്നില്ലകുഞ്ഞിനെ ആശ്വസിപ്പിക്കാൻ എടുക്കാൻ പോലും സമ്മതിച്ചിരുന്നില്ല.ഇഹാനെ നേരത്തേയും ഷിജിൽ അപകടപ്പെടുത്തിയതായി കൃഷ്ണപ്രിയ പോലീസിൽ പരാതിപ്പെട്ടിരുന്നുപൂവാർ…

Read More