AI girlfriend

പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു.

പത്തനംതിട്ട: പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. മോഷണശ്രമം തടയുന്നതിനിടെയാണ് ലതാകുമാരിക്ക് പൊള്ളലേറ്റത്. ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം. മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നൽകിയിരുന്നു. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് വീട്ടിൽ അതിക്രമിച്ചുകയറി തീകൊളുത്തിയതെന്നും മൊഴിലുണ്ട്.സുമയ്യ തന്നോട് സ്വർണാഭരണങ്ങൾ ചോദിച്ചിരുന്നു. അത് കൊടുക്കാത്തതിലുള്ള പകയാണ് അതിക്രമത്തിന്…

Read More

ശബരിമല സ്വർണക്കൊള്ളയുടെ പിന്നിൽ വൻ ഗൂഢാലോചന നിരവധി പേർ ഉൾപ്പെട്ടതായി സൂചന.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പിന്നിൽ വൻ ഗൂഢാലോചന നിരവധി പേർ ഉൾപ്പെട്ടതായി സൂച ഗൂഢാലോചന നടന്നത് ബംഗളൂരുവിൽ എന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. പോറ്റിക്കൊപ്പം അഞ്ചുപേർ ഗൂഢാലോചനയിൽ പങ്കാളികളായി. താൻ ചെറിയ കണ്ണിമാത്രമെന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത് മറ്റുള്ളവരെന്നും എസ്‌ഐടിക്ക് മൊഴി നൽകി. ഗൂഢാലോചനയിൽ കൽപേഷും പങ്കാളിയായി. തനിക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായില്ലെന്നും മറ്റുള്ളവരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നുമാണ് പോറ്റിയുടെ മൊഴി. പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണം എന്തുചെയ്തു, സ്വർണപാളികൾ കൊണ്ടുപോയതിൽ…

Read More

കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു.

കൊല്ലം: കൊട്ടാരക്കരയില്‍ മലയില്‍ നിന്ന് താഴേക്ക് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു.മുട്ടറ മരുതിമലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്. കൂടെ ചാടിയ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. അടൂര്‍ പെരിങ്ങനാട് സ്വദേശി മീനു(14) ആണ് മരിച്ചത്. സുഹൃത്ത് ശിവണ്ണ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ…

Read More

ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജിയിൽ സെൻ്റ് റീതാസ് പബ്ലിക് സ്കൂളിന് തിരിച്ചടി

കൊച്ചി: ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജിയിൽ സെൻ്റ് റീതാസ് പബ്ലിക് സ്കൂളിന് തിരിച്ചട ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ഇതിനിടയിൽ കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്. മുസ്ലിം കുട്ടികൾ, ഹിന്ദു കുട്ടികൾ എന്ന് വേർതിരിച്ചുള്ള പരാമർശത്തിനാണ് കോടതി താക്കീത് നൽകിയത്. അഭിഭാഷകയായ ബിമല ബേബിക്കാണ് ഹൈക്കോടതി താക്കീത് നൽകിയത്. സ്‌കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂവെന്ന് ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപ്പെട്ടു. മതം തിരിച്ച് പറയേണ്ടതില്ലെന്നും കുട്ടികളെ വേർതിരിച്ച്…

Read More

ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിയതായി പരാതി.

ചേലേമ്പ്ര :ബസ് ഫീസ് നല്‍കാത്തതിന് യുകെജി വിദ്യാര്‍ഥിയായ അഞ്ചുവയസ്സുകാരനെ സ്‌കൂള്‍ ബസ്സില്‍ കയറ്റാതെ വഴിയില്‍ നിര്‍ത്തിയതായി പരാതിസംഭവത്തില്‍ കുട്ടിയുടെ കുടുംബം മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കി. മറ്റു കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ ബസ്സില്‍ കയറാന്‍ കുട്ടി തുടങ്ങിയപ്പോള്‍ ഫീസ് നല്‍കാത്തതിനാല്‍ കയറ്റരുതെന്ന് ഡ്രൈവര്‍ക്ക് പ്രധാനാധ്യാപിക ഫോണില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. വഴിയില്‍ തനിച്ചായ കുട്ടി കരഞ്ഞതോടെ ബന്ധു എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ കുട്ടിയെയും കൂട്ടി സ്‌കൂളിലേക്ക്…

Read More

കോഴിക്കോട് ട്രാവല്‍സ് ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവം; നാലംഗസംഘം അറസ്റ്റില്‍

കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ‘വൈ ഗോ ഹോളിഡേയ്‌സ്’ ഉടമ ഫൈജാസിനെയാണ് പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ട്രാവല്‍സിന്റെ ഓഫീസിലേക്ക് കാറില്‍ എത്തിയ പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിമുഴക്കുകയായിരുന്നു. വിദേശത്തെ ബിസിനസ് പങ്കാളിത്തം ഒഴിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി.

Read More

വികസന നേട്ടങ്ങള്‍ക്കൊപ്പം ആവശ്യങ്ങളും പങ്കുവെച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്; യു.ഡി. എഫ് ബഹിഷ്കരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനപ്രതിനിധി പങ്കെടുത്തു.

പെരുവയൽ: സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങള്‍ പങ്കുവെച്ച് പെരുവയല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് പഞ്ചായത്ത് ഭരണസമിതി ബഹിഷ്കരിച്ചു. എന്നാൽ കുന്ദമംഗഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ. അബൂബക്കർ പങ്കെടുത്തു. ഇത് കോൺഗ്രസിനിടയിലെ ചേരിപ്പോരിൻ്റെ ഭാഗമാണെന്ന് ഒരു വിഭാഗം പറയുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ കാലത്തേക്കാള്‍ മികച്ച വികസന മാതൃക അവതരിപ്പിച്ച സര്‍ക്കാറാണ് കേരളത്തിലുള്ളതെന്നും നവകേരളം സൃഷ്ടിക്കുന്നതിനായി സമഗ്ര മേഖലയിലും…

Read More

ഹാല്‍’സിനിമയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി കത്തോലിക്കാ കോണ്‍ഗ്രസ്.

കൊച്ചി: ‘ഹാല്‍’സിനിമയുടെ റിലീസ് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി കത്തോലിക്കാ കോണ്‍ഗ്രസ് ചിത്രം മതസൗഹാര്‍ദം തകര്‍ക്കുമെന്നാണ് കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആരോപണം. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ചാക്കോയാണ് ഹരജി സമര്‍പ്പിച്ചത് അതേസമയം വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനും കത്തോലിക്ക കോണ്‍ഗ്രസിനുമെനതിരെ ഗൂഡാലോചന പരാതിയുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തി. സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമയുടെ കഥ കത്തോലിക്ക കോണ്‍ഗ്രസിന് ചോര്‍ത്തി നല്‍കിയതായി സംവിധായകന്‍ സമീര്‍ വീര ആരോപിച്ചു. ‘ഐ ആം ഗെയ്മി’ന്റെ കാര്യം ഞാന്‍ തള്ളുന്നതല്ല; ലോകയുടെ വിജയത്തിന്റെ…

Read More

തുലാവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം:  തുലാവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരുപത്തിയൊന്നാം തീയതി വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്…

Read More

ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസം മന്ത്രി, സ്കൂൾ നിയമം പാലിച്ചാൽ വിദ്യാഭ്യാസം നൽകും . പ്രിൻസിപ്പൾ

കോഴിക്കോട്: ശിരോവസ്ത്ര വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ശിവൻ കുട്ടി. സ്കൂളിൽ ഇരായായ കുട്ടി പഠനം നിർത്തി പോയാൽ പള്ളുരുത്തി സെന്റ് റീത്താ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. . ‘ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ ? ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്’ എന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന…

Read More