പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ മുങ്ങി മരിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തി ദില്ലിസ്വദേശിയായ യുവ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു. ദില്ലി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. ഇന്ന് പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിലായിരുന്നു അപകടം സംഭവിച്ചത്. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്….

