അബ്ബൂ, ഇവരെന്നെ വിടുമെന്ന് തോന്നുന്നില്ല, വലിയ വഴക്ക് നടക്കുന്നു; ട്രയിനിൽ വീട്ടിലേക്ക് തിരിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, മൊബൈൽ സന്ദേശം വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് , കുട്ടിയെ കാണാനില്ലെന്ന് കുടുംബം.
പട്ന :രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽസംഘ് പരിവാർ പെരുന്നാൾ ആഘോഷങ്ങളെയും അനുഷ്ഠാനങ്ങളെയും അക്രമത്തിലൂടെ നേരിടുന്നത് തുടരുന്നതി നിടയിൽ ബീഹാറിൽ ട്രയിനിൽ കയറിയ മുസ്‌ലിം വിദ്യാർഥിയെ ക്രൂരമായി മർദ്ധിച്ച ഫോൺ സന്ദേശം പിതാവിന് ലഭിച്ചു . തുടർന്ന് ഫോൺ സ്വിച്ച് ഓഫാ വുകയും മകനെ കാണാനില്ലന്ന് കുടുംബം പരാതിപ്പെടുകയും ചെയ്തു ഇരുപതുകാരനായ ഫൈസാന്‍ അഹ്‌മദ് റാസയെയാണ് കാണാതായത്. മകൻ വന്നു സന്തോഷ കൊണ്ട് ആഘോഷമാ വേണ്ട പെരുന്നാൾ ബീഹാറിലെ ഫുല്‍വാരിയയിലുള്ള ഫൈസാന്റെ വീട്ടില്‍ ഇപ്പോൾ നിലവിളികളുടേതാണ്. പൂര്‍വാഞ്ജല്‍ എക്‌സ്പ്രസിന്റെ ജനറല്‍…

