പരിക്കേറ്റയാളെ പ്രതിയാക്കി കേസ് അട്ടിമറിച്ചതും തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി.
തിരുവല്ല: എ.ഐ.ജി വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ച് പരിക്കേറ്റ അന്യസംസ്ഥാന ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുത്ത് നിയമത്തെ അട്ടിമറിച്ച പൊലീസ് ഒടുവിൽ തിരുത്തി. വാഹനം ഓടിച്ചിരുന്ന പൊലീസ് ഡ്രൈവർ എ.ക അനന്തുവിനെതിരെ കേസെടുത്തു ആഗസ്റ്റ് 30ന് രാത്രി 10.50ന് എം.സി റോഡിൽ കുറ്റൂരിലായിരുന്നു വിനോദ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ എ.ഐ.ജി ആയിരുന്നതിനാലും വിവാദം ഒഴിവാക്കാനും ഡ്രൈവറുടെ വൈദ്യപരിശോധന നടത്തിയില്ല. പൊലീസ് ഡ്രൈവറുടെ മൊഴി പ്രകാരമായിരുന്നു പരിക്കേറ്റ ആൾക്കെതിരെ കേസെടുത്തത് . തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വന്ന എ.ഐ.ജി…

